Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീട്ടുജോലിക്കാരി ഫ്‌ളാറ്റിന്റെ ആറാം നിലയിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ കേസൊതുക്കാൻ ഫ്‌ളാറ്റുടമ അഡ്വ. ഇംതിയാസ് അഹമ്മദ് പണം വാഗ്ദാനം ചെയ്‌തെന്ന് പരാതിക്കാരൻ ശ്രീനിവാസൻ; കാഴ്ച പരിമിതിയുള്ള തന്നെ ബലമായി പേപ്പറുകളിൽ ഒപ്പുവെപ്പിച്ചു; പൊലീസും ഇംതിയാസിന്റെ കുടുംബവും തമ്മിൽ ഒത്തുകളി എന്നും ശ്രീനിവാസൻ

വീട്ടുജോലിക്കാരി ഫ്‌ളാറ്റിന്റെ ആറാം നിലയിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ കേസൊതുക്കാൻ ഫ്‌ളാറ്റുടമ അഡ്വ. ഇംതിയാസ് അഹമ്മദ് പണം വാഗ്ദാനം ചെയ്‌തെന്ന് പരാതിക്കാരൻ ശ്രീനിവാസൻ; കാഴ്ച പരിമിതിയുള്ള തന്നെ ബലമായി പേപ്പറുകളിൽ ഒപ്പുവെപ്പിച്ചു; പൊലീസും ഇംതിയാസിന്റെ കുടുംബവും തമ്മിൽ ഒത്തുകളി എന്നും ശ്രീനിവാസൻ

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: മറൈൻ ഡ്രൈവിന് അടുത്തെ ഫ്‌ളാറ്റിന്റെ ആറാം നിലയിൽ നിന്ന് വീണ് ജോലിക്കാരി വീണുമരിച്ച സംഭവത്തിൽ ഉടമയ്ക്ക് എതിരെ ഗുരുതര ആരോപണം. ഹൈക്കോടതി മുൻ ജഡ്ജിയുടെ മകനും അഭിഭാഷകനുമായ ഇംതിയാസ് അഹമ്മദിന് എതിരെയാണ് മരണമടഞ്ഞ 55 കാരി കുമാരിയുടെ ഭർത്താവ് ശ്രീനിവാസൻ രംഗത്തെത്തിയിത്. കേസുമായി മുന്നോട്ട് പോവരുതെന്നും പണം തരാമെന്നും അഡ്വ. ഇംതിയാസ് അഹമ്മദ് വാഗ്ദാനം ചെയ്‌തെന്നും ശ്രീനിവാസൻ പറഞ്ഞു. ഉടമയുടെ ബന്ധുക്കൾ വെള്ളപ്പേപ്പറിൽ ഒപ്പുവയ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു.

സേലം സ്വദേശിനി രാജകുമാരി (55) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് ഇവർ മരണപ്പെട്ടത്.

രാജകുമാരിയുടെ ഭർത്താവ് ശ്രീനിവാസന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് ഫ്‌ളാറ്റ് ഉടമ ഇംതിയാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കുമാരിയെ വീട്ടിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നായിരുന്നു ശ്രീനിവാസന്റെ പരാതി. അത്യാവശ്യമായി വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടിട്ടും പോകാൻ അനുവദിക്കാതെ പൂട്ടിയിടുകയായിരുന്നുവെന്നാണ് പരാതിക്കാരന്റെ മൊഴി. കഴിഞ്ഞ അഞ്ചിന് രാവിലെ മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്‌ളാറ്റിലെ ആറാം നിലയിൽനിന്ന് സാരിയിൽ കെട്ടിത്തൂങ്ങി ഇറങ്ങുന്നതിനിടെയാണ് കുമാരി വീണത്. പത്തടിയിലേറെ ഉയരമുള്ള കാർപോർച്ചിന്റെ കോൺക്രീറ്റ് മേൽക്കൂരയിലായിരുന്നു ഇവർ വീണുകിടന്നത്.

ആദ്യ ദിവസങ്ങളിൽ കേസെടുക്കാത്തതിൽ വിവിധ കോണുകളിൽനിന്ന് ആക്ഷേപങ്ങളുയർന്ന സാഹചര്യത്തിൽ സംഭവം നടന്ന് അഞ്ചാം ദിവസമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇംതിയാസിനെതിരേ മുന്പും ഇത്തരത്തിലുള്ള പരാതികളുണ്ടായിരുന്നുവെന്ന് അയൽവാസികൾ ആരോപിച്ചിരുന്നു. ആദ്യഘട്ട ചോദ്യം ചെയ്യലിൽ താൻ കുമാരിയെ തടഞ്ഞുവച്ചിട്ടില്ലെന്നായിരുന്നു ഇംതിയാസും ഭാര്യയും മൊഴി നൽകിയത്.

അതേസമയം മോഷണശ്രമത്തിനിടെ അപകടമുണ്ടായതാണെന്ന് സംശയമുണ്ടെന്ന് കാണിച്ച് ഇംതിയാസും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്

ഫ്‌ളാറ്റ് ഉടമയായ ഇംതിയാസ് അഹമ്മദിന്റെ കുടുംബം ഇന്നലെ തന്നെ സന്ദർശിച്ചിരുന്നെന്ന് ശ്രീനിവാസൻ പറഞ്ഞു. തനിക്ക് കാഴ്ച പരിമിതിയുണ്ടെന്നും തന്റെ കൈ പിടിച്ച് ബലമായി അവർ ഏതൊക്കയോ പേപ്പറുകളിൽ വിരലടയാളം ചേർത്ത് ഒപ്പിടീച്ച് വാങ്ങിയെന്നും ശ്രീനിവാസൻ പറഞ്ഞു. ഇതിനു പുറമേ മറ്റു ചില ആരോപണങ്ങളും ശ്രീനിവാസൻ ഉന്നയിച്ചു. ഇന്നലെ വരെ കുമാരി കോവിഡ നെഗറ്റീവ് ആണെന്നും എന്നാൽ കോവിഡ് പോസിറ്റീവ് ആണെന്ന് പറഞ്ഞ് ആശുപത്രി ചില കള്ളക്കളികൾ നടത്തുകയാണെന്നുമാണ് ശ്രീനിവാസൻ പറഞ്ഞത്. ആശുപത്രിയിൽ നിന്ന് നേരിടേണ്ടി വന്നത് വളരെ മോശപ്പെട്ട അനുഭവമാണെന്നും ശ്രീനിവാസൻ ആരോപിച്ചു.

ഇന്ന് ഉച്ചയോടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തുമെന്ന് പറഞ്ഞ് ഇന്നലെത്തന്നെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റിയിരുന്നു. എന്നാൽ പൊലീസ് വന്നതിനു ശേഷമേ പോസ്റ്റുമോർട്ടം നടത്തുകയുള്ളൂവെന്നാണ് ആശുപത്രിയിൽ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞതെന്ന് ഇയാൾ പറഞ്ഞു. പൊലീസും ഇംതിയാസിന്റെ കുടുംബവും ചേർന്ന് ഒത്തുകളിക്കുകയാണെന്നാണ് ശ്രീനിവാസൻ ആരോപിക്കുന്നത്.

ഇംതിയാസിനെതിരെ മുമ്പും പരാതികൾ

അഡ്വ.ഇംതിയാസ് അഹമ്മദും ഭാര്യ ഖമറുന്നീസയുമാണ് ഫ്‌ളാറ്റിലെ അന്തേവാസികൾ. ഇംതിയാസ് അഹമ്മദിന്റെ പിതാവ് ഹൈക്കോടതിയിലെ മുൻ ജഡ്ജി മുഹമ്മദ് ഷാഫി. ഇംതിയാസിന്റെയും ഖമറുന്നീസയുടെയും പേരിൽ 10 വർഷം മുമ്പ് സമാനമായ കേസുണ്ടായിരുന്നു. 11 വയസുകാരിയായ ജോലിക്കാരിയെ ശാരീരികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്.അമിതമായിജോലി ചെയ്യിക്കുന്നു, ദോഹം പൊള്ളിക്കുന്നു തുടങ്ങിയ പരാതികൾ ഉയർന്ന കേസിന്റെ കാര്യവും തഥൈവ.

നിലവിലെ കേസിൽ ക്രമക്കേടില്ലെന്നും നീതി മാത്രമേ നടപ്പാക്കൂ എന്നും എസിപി ലാൽജി പറയുമ്പോഴും കേസിലെ എഫ്ഐആർ മറിചച്ചാണ് സംസാരിക്കുന്നത്. ആറാം നിലയിൽ നിന്ന് വീട്ടുജോലിക്കാരി എടുത്തുചാടിയത് ആത്മഹത്യക്കല്ല, രക്ഷപ്പെടാൻ ആണ് എന്നാണ് സംശയം. കാരണം അവരെ പൂട്ടിയിട്ടിരിക്കുകയായിരുന്നു എന്നും ആരോപണങ്ങൾ വരുന്നു. എന്നാൽ, പ്രതിയുടെ പേരുപോലും അറിയില്ലെന്നായിരുന്നു ആദ്യം പൊലീസിന്റെ നാട്യം.

ഫ്‌ളാറ്റ് ഉടമ കുമാരിയെ പൂട്ടിയിടുകയായിരുന്നുവെന്നും, രക്ഷപ്പെടുന്നതിനിടയിലാണ് ആറാം നിലയിൽ നിന്ന് വീണ് പരുക്കേറ്റതെന്നുമാണ് ഭർത്താവ് ശ്രീനിവാസന്റെ മൊഴി. സംഭവത്തിൽ ഫ്‌ളാറ്റ് ഉടമയ്‌ക്കെതിരെ അയൽവാസിയും രംഗത്തെത്തിയിരുന്നു. ഫ്‌ളാറ്റിലെ താമസക്കാരനായ മാത്യു ജോർജ് ആണ് ഫ്‌ളാറ്റ് ഉടമ അഡ്വ.ഇംതിയാസ് അഹമ്മദിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇംതിയാസ് ഫ്‌ളാറ്റിലെ സ്ഥിരം പ്രശ്‌നക്കാരനായിരുന്നുവെന്ന് മാത്യു ജോർജ് ഒരു ചാനലിനോട് പറഞ്ഞു.ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് ഇംതിയാസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സംഭവത്തിലെ ദൃക്‌സാക്ഷിയായിരുന്നിട്ടും തന്നെ പൊലീസ് ചോദ്യം ചെയ്തില്ല, സമാനമായ പരാതികൾ ഇംതിയാസിനെതിരെ നേരത്തെ ഉണ്ടായിട്ടുണ്ടെന്നും മാത്യു ജോർജ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP