Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരുമില്ലാത്തപ്പോൾ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളിൽ ചെയ്തതെന്ത്? സദാചാര ആങ്ങളമാരുടെ ഉറക്കം കെടുത്തി നടി അനുശ്രീ

ആരുമില്ലാത്തപ്പോൾ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളിൽ ചെയ്തതെന്ത്? സദാചാര ആങ്ങളമാരുടെ ഉറക്കം കെടുത്തി നടി അനുശ്രീ

മറുനാടൻ ഡെസ്‌ക്‌

സദാചാര ആങ്ങളമാർക്കുള്ള മറുപടിയുമായി നടി അനുശ്രീ. സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ് പൂളിൽ നിന്നുള്ള ചിത്രവുമായാണ് ഇക്കുറി താരം എത്തിയത്. ആരുമില്ലാത്തപ്പോൾ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളിൽ ചെയ്തതെന്ത്? ഉത്തരം- ഒരു മത്സ്യത്തെ പോലെ നീന്തിത്തുടിക്കുമ്പോൾ സുഹൃത്തുക്കൾ തനിക്ക് കാവലായി ഒപ്പംനിന്നു- അനുശ്രീ കുറിച്ചു. സ്വിമ്മിങ് സ്യൂട്ട് ധരിച്ചാണ് താരത്തിന്റെ ചിത്രങ്ങൾ.

താരത്തിന്റെ സുഹൃത്തുക്കളായ സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റുമാരായ സജിത്ത്, സുജിതിനേയും മഹേഷിനേയും ചിത്രത്തിൽ കാണാം. ഇവർക്കൊപ്പമായിരുന്നു താരത്തിന്റെ മൂന്നാർ യാത്ര. എന്തായാലും താരത്തിന്റെ ചിത്രങ്ങൾക്കും ക്യാപ്ഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സദാചാര ആങ്ങളമാർക്ക് ഇതിലും മികച്ച മറുപടിയില്ലെന്നാണ് ആരാധകർ പറയുന്നത്. അടുത്തിടെ പൂളിൽ നിന്നുള്ള മറ്റൊരു ചിത്രവും താരം പങ്കുവെച്ചിരുന്നു. ഇതിന് താഴെയും താരത്തിന് നേര രൂക്ഷ വിമർശനമാണ് ഉയർന്നിരുന്നു

വിമർശകർക്ക് കൊടുക്കാവുന്ന ഏറ്റവും മികച്ച മറുപടിയാണ് ഇതെന്നും തലക്കെട്ട് അടക്കം കൊടുത്ത അനുശ്രീക്കിരിക്കട്ടെ ഒരു കുതിരപ്പവൻ തുടങ്ങിയ കമന്റുകളാണ് അനുശ്രീയുടെ പോസ്റ്റിന് താഴെ വരുന്നത്. രണ്ടുദിവസത്തേക്ക് ആങ്ങളമാർക്കുള്ളതായെന്നും പൊങ്കാലയ്ക്ക് സമയമായെന്ന് പറയുന്നവരും ഉണ്ട്.

 

      View this post on Instagram

A post shared by Anusree (@anusree_luv)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP