Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യ നോട്ടീസിന് പറഞ്ഞത് അമ്മയ്ക്കും സഹോദരനും കോവിഡ് എന്ന ന്യായം; രണ്ടാമത്തേത് എത്തിയപ്പോൾ ഭാര്യ ഗർഭിണി; മൂന്നാമത്തെ ചോദ്യം ചെയ്യൽ വിളിക്ക് പനിയും ശരീര വേദനയും; ശ്രമിച്ചത് രഹസ്യമായി രാജ്യം വിടാനും; ഹത്രാസിലേക്ക് സിദ്ദിഖ് കാപ്പനെ അയച്ചതിന് പിന്നിലും അഞ്ചലുകാരൻ; റൗഫ് ഷെരീഫിനെ ഇഡി പൊക്കിയത് മുങ്ങൽ ശ്രമം പൊളിച്ച്

ആദ്യ നോട്ടീസിന് പറഞ്ഞത് അമ്മയ്ക്കും സഹോദരനും കോവിഡ് എന്ന ന്യായം; രണ്ടാമത്തേത് എത്തിയപ്പോൾ ഭാര്യ ഗർഭിണി; മൂന്നാമത്തെ ചോദ്യം ചെയ്യൽ വിളിക്ക് പനിയും ശരീര വേദനയും; ശ്രമിച്ചത് രഹസ്യമായി രാജ്യം വിടാനും; ഹത്രാസിലേക്ക് സിദ്ദിഖ് കാപ്പനെ അയച്ചതിന് പിന്നിലും അഞ്ചലുകാരൻ; റൗഫ് ഷെരീഫിനെ ഇഡി പൊക്കിയത് മുങ്ങൽ ശ്രമം പൊളിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : യുപിയിലെ ഹത്‌റാസ് സംഭവത്തെത്തുടർന്ന് അങ്ങോട്ടു പുറപ്പെട്ട ക്യാംപസ് ഫ്രണ്ട് ദേശീയ ട്രഷറർ അതീഖ്വർ റഹ്മാൻ, മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ, മസൂദ് അഹമ്മദ്, ആലം പെഹൽവാൻ എന്നിവർക്ക് പണം കൈമാറിയത് വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടയിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ (ബിഒഐ) അറസ്റ്റ് ചെയ്ത ക്യാംപസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി കൊല്ലം അഞ്ചൽ സ്വദേശി കെ.എ.റൗഫ് ഷെരീഫ് എന്ന് സംശയം. ഇതോടെ കാപ്പൻ അടക്കമുള്ളവരുടെ മോചനം പ്രതിസന്ധിയിലാകും. റൗഫ് ഷെരീഫിന്റെ ബാങ്ക് അക്കൗണ്ടിൽ 2 കോടിയിലധികം രൂപയുടെ സംശയകരമായ ഇടപാടു നടന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയിട്ടുണ്ട്.

പിഎംഎൽഎ നിയമപ്രകാരം 3 തവണ നോട്ടിസ് നൽകിയിട്ടും റൗഫ് ഹാജരായില്ല. അമ്മയ്ക്കും സഹോദരനും കോവിഡ് ബാധിച്ചെന്നും ഭാര്യ ഗർഭിണിയാണെന്നും ചൂണ്ടിക്കാട്ടി രണ്ടു തവണ ഒഴിഞ്ഞുമാറി. മൂന്നാം തവണ പനിയും ശരീരവേദനയും മറ്റു രോഗങ്ങളും നിമിത്തം ചികിത്സയിലാണെന്ന് ഇമെയിൽ വഴി അറിയിച്ചു. ഇതിനിടയിൽ രഹസ്യമായി വിദേശത്തേക്കു കടക്കാൻ ശ്രമിച്ചു. റൗഫിനെ കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുന്നത് അയാൾ മനസ്സിലാക്കിയിരുന്നില്ല. വിദേശത്ത് കടക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന് കഴിഞ്ഞ 2നു തന്നെ രാജ്യത്തെ വിമാനത്താവളങ്ങളിൽ തിരച്ചിൽ സർക്കുലർ നൽകിയിരുന്നു. ഇതാണ് അറസ്റ്റിന് വഴിയൊരുക്കിയത്.

3 അക്കൗണ്ടുകളാണു റൗഫിനുള്ളത്. സ്വന്തമായി അക്കൗണ്ട് ഇല്ലാത്ത ക്യാംപസ് ഫ്രണ്ട് സംഘടനയ്ക്കു വേണ്ടിയുള്ള സാമ്പത്തിക ഇടപാടുകൾ നടത്തിയത് ഈ 3 അക്കൗണ്ടുകൾ വഴിയാണ്. കോവിഡ് ലോക്ഡൗൺ കാലത്തും റൗഫിന്റെ അക്കൗണ്ടിലേക്ക് ഒരു കോടിയിലേറെ രൂപ നിക്ഷേപിക്കപ്പെട്ടു. ഒമാനിൽ ജോലി ചെയ്തിരുന്ന റൗഫ് ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷമാണു പണം നിക്ഷേപിക്കപ്പെട്ടത്. ഇത്തരം സാമ്പത്തിക ഇടപാടുകൾ സംശയകരമാണന്ന് ഇഡിയുടെ ന്യൂഡൽഹി യൂണിറ്റിലെ അസി.ഡയറക്ടർ വിനയ്കുമാർ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി റൗഫിനെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 14 ദിവസം റിമാൻഡ് ചെയ്തു.

ഒരു അക്കൗണ്ട് വഴി 2018- 2020 കാലയളവിൽ 1.35 കോടി രൂപയുടെ ഇടപാടുകൾ റൗഫ് നടത്തിയിരുന്നു. 29.19 ലക്ഷം രൂപ കഴിഞ്ഞ ഏപ്രിൽ - ജൂൺ കാലയളവിൽ വിദേശത്തു നിന്നു നിക്ഷേപിച്ചു. ഹോട്ടൽ ബില്ലെന്ന പേരിൽ നൗഫൽ ഷെരീഫ്, റമീസ് അലി പ്രഭാത് എന്നിവരാണു തുക കൈമാറിയത്. റൗഫിന് ഇന്ത്യയിലോ ഒമാനിലോ ഹോട്ടലുണ്ടെന്നും സംശയമുണ്ട്. കോവിഡ് ലോക്ഡൗണിൽ ഹോട്ടലുകൾ പ്രവർത്തിക്കാതിരുന്ന ഘട്ടത്തിലാണു പണം നിക്ഷേപിച്ചത്. ഇതും അന്വേഷണത്തിൽ നിർണ്ണായകമായി. ഭൂമിയും വാഹനങ്ങളും വാങ്ങാനായി റൗഫ് പണം ചെലവഴിച്ചതിന്റെ രേഖകൾ കണ്ടെത്തുകയും ചെയ്തു. മറ്റൊരു അക്കൗണ്ട് വഴി 2019 - 2020 കാലയളവിൽ 67 ലക്ഷം രൂപയുടെ ഇടപാടുകൾ നടത്തിയും സംശയത്തിന് ഇട നൽകി. 2020 മെയ്‌, ഒക്ടോബർ മാസങ്ങളിൽ വിദേശത്തേക്കു 19.7 ലക്ഷം രൂപ അയച്ചു. ഇതേ അക്കൗണ്ടിലേക്കു 16 ലക്ഷം രൂപ നിക്ഷേപിച്ചു.-ഇങ്ങനെ പോകുന്നു ഇടപാടുകൾ. മൂന്നാമത്തെ അക്കൗണ്ടിലൂടെ 2020ൽ ഇതുവരെ 20 ലക്ഷം രൂപയുടെ ഇടപാടുകൾ നടത്തി.

സിദ്ദിഖ് കാപ്പനുൾപ്പെടെയുള്ളവർക്ക് റൗഫ് ഷെരീഫുമായി ബന്ധം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. റൗഫിനെ ചോദ്യം ചെയ്തതിൽ നിന്ന് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്ന് ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ വിശദീകരിക്കുന്നു. പിഎഫ്‌ഐയുടെ വിദ്യാർത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് വഴി (സിഎഫ്‌ഐ)യാണ് ഹത്രാസിൽ് കലാപത്തിന് പദ്ധതിയിട്ടത്. റൗഫാണ് നാലംഗ സംഘത്തെ പണം നൽകി ഹത്രാസിലേക്ക് അയച്ചതെന്നാണ് ആരോപണം. മസൂദ് അഹമ്മദെന്നയാളിനെ 2500 രൂപ അയാളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച്, പരിപാടി സംഘടിപ്പിക്കാൻ നിർദ്ദേശിച്ച് അയയ്ക്കുകയായിരുന്നു.

യുപിക്കാരനായ അതിഖുർ റഹ്മാനൊപ്പം നാട്ടുകാരായ മസൂദ് അഹമ്മദ്, അലാം എന്നിവരേയും നിർദ്ദേശിച്ചു. പിന്നീടാണ് സിദ്ദിഖ് കാപ്പനെയും സംഘത്തിൽ ചേർത്തത്. ഇവരെ യുപി പൊലീസ് പിടികൂടി യുഎപിഎ, ഐടി, ഐപിസി, കള്ളപ്പണം വെളുപ്പിക്കൽ (പിഎംഎൽഎ) വകുപ്പുകൾ അനുസരിച്ച് കേസെടുത്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP