Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എല്ലാം ചെയ്തത് എൽഡിഎഫും യുഡിഎഫും, എന്ന് പറയാൻ ഞാൻ വിഡ്ഢിയല്ല; വോട്ട് ചെയ്യുമ്പോൾ സ്ഥിരം കള്ളന്മാരെ ഒന്നു മാറ്റിപ്പിടിക്കുമെന്നു തീരുമാനിച്ചോളൂ; അല്ലെങ്കിൽ ഇന്നുവെക്കാണാത്തൊരു മതരാഷ്ട്രമായി കേരളം മാറും; ഒരു സാധാരണ പൗരനു സാധ്യമായ ദീർഘ വീക്ഷണമാണത്; ബിജെപിയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചു ഞെരളത്ത് ഹരിഗോവിന്ദൻ

എല്ലാം ചെയ്തത് എൽഡിഎഫും യുഡിഎഫും, എന്ന് പറയാൻ ഞാൻ വിഡ്ഢിയല്ല; വോട്ട് ചെയ്യുമ്പോൾ സ്ഥിരം കള്ളന്മാരെ ഒന്നു മാറ്റിപ്പിടിക്കുമെന്നു തീരുമാനിച്ചോളൂ; അല്ലെങ്കിൽ ഇന്നുവെക്കാണാത്തൊരു മതരാഷ്ട്രമായി കേരളം മാറും; ഒരു സാധാരണ പൗരനു സാധ്യമായ ദീർഘ വീക്ഷണമാണത്; ബിജെപിയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചു ഞെരളത്ത് ഹരിഗോവിന്ദൻ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: എൽഡിഎഫിനും യുഡിഎഫിനുമെതിരെ രൂക്ഷവിമർശനവുമായി ഇടക്കയിലെ വാദ്യകലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ. കേരളവും രാജ്യവും ഇന്നുകാണുന്ന സർവ നന്മകൾക്കും കാരണം ഇവിടങ്ങളിൽ കഴിഞ്ഞ 60 വർഷത്തോളം മാറി മാറി ഭരിച്ച എൽഡിഎഫും യുഡിഎഫും മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. ഇരുമുന്നണികളെയും പിന്തുണയ്ക്കണമെന്ന് പറയാൻ താനൊരു വിഡ്ഢിയല്ലെന്നും ബിജെപിയെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റിൽ വ്യക്തമാക്കി.

കേന്ദ്ര സർക്കാറിനേയോ അനുകൂലിക്കുകയോ മറ്റ് പാർട്ടിക്കാരേയോ അവരുടെ നടപടികളേയോ വിമർശിക്കുകയോ ചെയ്താൽ അവരെ ഏതെല്ലാംവിധത്തിൽ ദ്രോഹിക്കാമോ അങ്ങനേയൊക്കെ ദ്രോഹിച്ചും തെറിവിളിച്ചും സാധ്യമെങ്കിൽ കൂട്ടമായി അക്രമിച്ചും കൊന്നുകളയാൻ എന്നാലാവും വിധം ശ്രമിക്കവരാണ് എൽഡിഎഫ് പ്രവർത്തകരെന്ന് ഹരിഗോവിന്ദൻ ആരോപിക്കുന്നു.

ഹരിഗോവിന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

എനിക്കു തെറ്റുപറ്റി.... അത് സമ്മതിക്കാൻ യാതൊരു ഈഗോയുമില്ലാതെ തുറന്നു സമ്മതിക്കുന്നു..കൂടെയുണ്ടാവണം...അപേക്ഷയാണ്...ഞാനിനി മേലിൽ UDF,LDF എന്നീ മുന്നണികളുടേയോ അതിലെ അംഗങ്ങളുടേയോ ഒരു നിലപാടുകളേയും വിമർശിക്കുകയില്ല.മാത്രമല്ല എങ്ങനെ നോക്കിയാലും എന്തൊക്കെ പറഞ്ഞാലും BJPക്കാർ വെറുക്കപ്പെടേണ്ടവർ മാത്രമാണെന്ന് അതിശക്തമായി തിരിച്ചറിയുന്നു... കേരളം /ഭാരതം ഇന്നുകാണുന്ന സർവ നന്മകൾക്കും കാരണം ഇവിടങ്ങളിൽ കഴിഞ്ഞ 60 വർഷത്തോളം മാറി മാറി ഭരിച്ച LDF UDF എന്നിവർ മാത്രമാണ്.അവരില്ലായിരുന്നെങ്കിൽ ഇന്ത്യ ഒരു മഹാാാ ദരിദ്ര രാഷ്ട്രമാകുമായിരുന്നു.വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ ഒരിടത്തുപോലും ജാതീയ ഗുണ്ടായിസവും ജന്മി പീഡനങ്ങളും ഇല്ലാതാക്കിയതും കേരളത്തിൽ ഒരാത്മഹത്യയും ശിശുപീഡനങ്ങളും കൊലപാതകങ്ങളും അഴിമതിയും ഇല്ലാതെ ശാന്തസുന്ദരവും സമ്പൂർണജനാധിപത്യ സോഷ്യലിസ്റ്റ് സംസ്ഥാനമാക്കിയതും ഈ രണ്ടു മുന്നണികൾ മാത്രം ശക്തമായിരുന്നതിനാലാണ്.BJP എവിടൊക്കെ ശക്തിയാർജിക്കുന്നുണ്ടോ അവിടൊക്കെ നിത്യേന നൂറുകണക്കിനു മുസ്ലീങ്ങളും കൃസ്ത്യാനികളും ദളിതരും കൊന്നു തള്ളപ്പെടുന്നത് പലപ്പോഴും ഞാൻ കണ്ടില്ല....LDF കാരും UDFകാരും അവരുടെ സ്വന്തം വീടുകളിൽ നിന്ന് അരിയും പലവ്യഞ്ജനങ്ങളും സൗജന്യ കിറ്റുരൂപത്തിൽ റേഷൻകട വഴിയോ പാർട്ടി ഓഫീസുകൾ വഴിയോ എത്തിച്ചിട്ടും അവരുടെ നന്മയെ പ്രകീർത്തിക്കാൻ എനിക്കു സാധിച്ചില്ല.ആയിരം നന്മകൾ മാത്രമുള്ള LDF UDF നേതാക്കളേയും മന്ത്രിമാരേയും അവരുടെ പേരിൽ വെറും ''ആരോപണങ്ങൾ'' മാത്രമായ ചെറിയ അഴിമതികളുടേയും മറ്റും പേരിൽ ഞാൻ കണ്ണടച്ചു വിമർശിച്ചുകൊണ്ടേയിരുന്നു...സർക്കാറുകളും സാംസ്‌കാരിക വകുപ്പുകളും ശ്രദ്ധിക്കാതേപോയ ചില കലാപരിപോഷണപ്രവർത്തനങ്ങൾ ഞാനേറ്റെടുത്തപ്പോഴൊക്കെ അതിൽ സന്തുഷ്ടരായി എന്റെ സ്വന്തം വീട്ടുകാര്യത്തിന് ലക്ഷക്കണക്കിനു രൂപ ഫണ്ടുകൾ തന്നത് UDF..LDF എന്നീ സർക്കാറുകളായിരുന്നിട്ടും ഞാനവരെ കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നു....ഇത്തരം പ്രവർത്തനങ്ങൾക്കാവട്ടെ BJP നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ ചില്ലിക്കാശു തന്നിട്ടില്ല....ഒരു കലാകാരൻ എന്ന നിലക്കും വ്യക്തി എന്ന നിലക്കും ഹരിഗോവിന്ദൻ വളരണം എന്നു മാത്രം കരുതി അവർക്കൊന്നും ഒട്ടും അനിവാര്യനല്ലാതിരുന്നിട്ടുപോലും അവരുടെ വേദികളിൽ എനിക്കായി അവസരങ്ങൾ തന്നു തന്ന് എന്നെ പടിപടിയായി ഉയർത്തിക്കൊണ്ടു വന്ന് പട്ടിണിയും ദാരിദ്ര്യവുമില്ലാതെ ഇന്നത്തെ നിലയും (വിലയുണ്ടോ എന്നറിയില്ല) ജീവിതവും ഉണ്ടാക്കിത്തരാൻ അഹോരാത്രം ശ്രമിച്ചവർ LDF UDF കക്ഷികൾ മാത്രമായിരുന്നു....ഞെരളത്ത് കലാശ്രമത്തിന്റെ നിർമ്മാണകാലംമുതൽ ഇന്നുവരേയും സമ്പൂർണ പിന്തുണയും പണവും ആൾസഹായവും ചെയ്ത് കൂടെ നിന്നത് LDF UDF എന്നീ കക്ഷികളിൽമാത്രം പെട്ട നന്മയുള്ള നാട്ടുകാരായിരുന്നു...BJP ക്കാർ വളഞ്ഞിട്ടക്രമിച്ചപ്പോൾ,ജാതിയുടെ പേരിൽ ഇവിടെ കലാപ്രവർത്തകരോട് വിവേചനമുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ എന്നെ രക്ഷിക്കാനും മാധ്യമങ്ങളിലൂടെ സർവപിന്തുണയും തന്നു കുടെ നിൽക്കാനും എന്റെ ജന്മനാട്ടിലെയും കേരളത്തിലേയും LDF UDF കക്ഷികൾ മാത്രമാണുണ്ടായത്...എന്നിട്ടും ഞാൻ കേന്ദ്ര സർക്കാറിലെ ചില സ്ഥാനമാനങ്ങൾ ലക്ഷ്യംവെച്ച് അന്ധത ബാധിച്ച് LDF..UDF എന്നീ കക്ഷികളെ നിശിതമായി വിമർശിച്ച് അവരെ ഒറ്റപ്പെടുത്താൻ ശ്രമിച്ചു.LDF ..UDF..എന്നിവർ എന്റെ വീട്ടിലേക്കായി ചെയ്തുതന്ന സകല സഹായങ്ങളും മറന്ന് അവരോടു നന്ദികാണിക്കേണ്ടുന്ന...അവരെ പിന്തുണക്കേണ്ടുന്ന സന്ദർഭങ്ങളിലെല്ലാം മറ്റുള്ളവരോടൊപ്പം ചേർന്ന് കുറ്റപ്പെടുത്തി....

LDF ..UDF...എന്നിവരെ കുറ്റപ്പെടുത്തുക മാത്രമല്ല..കേന്ദ്രസർക്കാർ ജനദ്രോഹം മാത്രം നടത്തിക്കൊണ്ടിരുന്നപ്പോഴും അവരെ പിന്തുണച്ചുകൊണ്ടേയിരുന്നു...ആ നന്ദികേടിന്റെ പേരിൽ ഇപ്പോൾ ഞാൻ കുറ്റബോധത്താൽ നീറുകയാണ്....എന്തായിരുന്നു എനിക്കു സംഭവിച്ചതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല...LDF ..UDF..എന്നിവരിൽപ്പെട്ടവരൊക്കെ സാധാരണ മനുഷ്യരുംകൂടിയല്ലേ.അവർക്കും ചെറിയ തെറ്റുകൾ പറ്റില്ലേ...അതിനേയൊക്കെ ഇത്ര കടുപ്പിച്ച് വിമർശിച്ചത് ശെരിയായോ? അവർ പോയിട്ട് ഒരൽപം പോലും നന്മയുള്ള ഒറ്റ മനുഷ്യർപോലുമില്ലാത്ത BJP വന്ന് ഈ നാട് സമ്പൂർണ നരകമാവാൻ എന്നേപ്പൊലൊരാൾകൂടി കാരണമാവാൻ പാടുണ്ടോ? എന്റെ ജന്മനാട്ടിൽ ക്ഷേത്രങ്ങളുടേയും ഞെരളത്ത് കലാശ്രമത്തിന്റേയും മാത്രം ബോർഡുകളും ഭണ്ഢാരവുമൊക്കെ നശിപ്പിക്കപ്പെടുകയും ഹിന്ദു പണ്ഢിതരുടെയും BJP സ്ഥാനാർത്ഥിയുടേയും ചിത്രങ്ങളുടെ മാത്രം തല വെട്ടിയെടുക്കപ്പെടുകയും ചെയ്തസംഭവങ്ങളിലെല്ലാം പ്രവർത്തിച്ച BJP യുടെ കുബുദ്ധികളെ ഞാൻ തിരിച്ചറിഞ്ഞില്ല...പകരം നിഷ്‌കളങ്കരായി ആ നാടിനെ സേവിക്കുന്ന LDF ലെ മുസ്ലീങ്ങളെ ഞാൻ തെറ്റിദ്ധരിച്ചു.....വലിയ തൃറ്റിലേക്കാണ് ഞാൻ അനുദിനം പൊയ്‌ക്കൊണ്ടിരുന്നത്...ചില്ലിക്കാശിന്റെ കേന്ദ്രസർക്കാർ ഫണ്ടില്ലാതെ കേരളത്തിൽ നടപ്പിലായ ഭവനപദ്ധതിയുൾപ്പെടെയുള്ള ജനക്ഷേമ പ്രവർത്തനങ്ങൾ കണ്ടിട്ടും അവരുടെ വളരേ നിസാരങ്ങളും വെറും ആരോപണങ്ങളും മാത്രമായ നിസാര അഴിമതികളെ ഞാൻ കണ്ണും പൊട്ടുന്ന ഭാഷയിലാണ് വിമർശിക്കുന്നത്...അതൊക്കെ തെറ്റാണെന്ന് തിരിച്ചറിയുന്നു.....80 വയസിൽ മരണപ്പെടുന്നതുവരേയും എന്റെ ജന്മനാട്,താലത്തിൽ കൊണ്ടുനടക്കുംപോലെ സംരക്ഷിച്ചുകൊണ്ടു നടന്ന ഞെരളത്ത് രാമപ്പൊതുവാളെന്ന മഹാ മനുഷ്യന്റെ വലിപ്പം മാത്രം വെറുതേ ഉപയോഗപ്പെടുത്തി കലാരംഗത്തോ മറ്റോ പ്രത്യേകിച്ചൊരു പ്രതിഭയുമില്ലാത്ത ഞാൻ ആ പിതാവിന്റെ അന്തസിനു ചേരാത്തവിധം ആ പിതാവിനെ ചിരകാലം സമ്പൂർണ സൗകര്യങ്ങളോടെ ജീവിക്കാനനുവദിച്ച LDF UDF കക്ഷികളെ ഒരു ചെറു വാക്കുകൊണ്ടുപോലും എതിർക്കാൻ പാടില്ലായിരുന്നു..ഈ നന്ദികെട്ടവനോട് പൊറുക്കണേ അച്ഛാ... LDF നേയും UDF നേയും കൃസ്ത്യൻ ഇസ്ലാം മതതാൽപര്യക്കാരേയും വിമർശിക്കുമ്പോഴൊക്കെ ഹരിഗോവിന്ദൻ സംഘിയാവുന്നെന്നു വിമർശിച്ച് എന്നെ തെറ്റു തിരുത്തി നല്ലവഴിയിലേക്കു നയിക്കാൻ ശ്രമിച്ചവരുടെ പേരുകൾ നോക്കി അവരുടെ മതത്തിന്റെ കുഴപ്പമാണത് എന്നു മാത്രം ഞാൻ തെറ്റിദ്ധരിച്ചു...അവരിലെ മതാതീതമായ താൽപര്യങ്ങളെ കാണാൻ എനിക്കു കാഴ്ചയുണ്ടായിരുന്നില്ല...

ഇന്നുമുതൽ ഈ തെറ്റുകൾ ഞാൻ ആവർത്തിക്കരുതെന്നാഗ്രഹിക്കുന്നു...ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കുഞ്ഞു കുഞ്ഞു തെറ്റുകൾ ചെയ്താലും LDF ..UDF..അവർക്കിടയിൽ ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന മുസ്ലിം കൃസ്ത്യൻ മതസ്‌നേഹികൾ എന്നിവരുടെ രാജ്യസ്‌നേഹത്തെ മറന്നിനി ഒരക്ഷരം പറയരുതെന്നു എന്റെ മനസ്സാക്ഷി ഈ പുലരിയിൽ ഉച്ചത്തിലോർമിപ്പിക്കുന്നു..എത്രയോ സഹനങ്ങളിലൂടെ കേരളം ഭരിക്കാനെത്തി ഇന്നും ചില്ലിക്കാശിന്റെ സ്വത്തോ മുതലോ ഇല്ലാതെ ജനസേവനം മാത്രം ലക്ഷ്യമാക്കി തുടർഭരണത്തിനു ആത്മാർഥമായ ശ്രമങ്ങൾ നടത്തുന്ന LDF നേതാക്കളെ ഒരിക്കലും ഞാൻ ഇത്ര കടുപ്പത്തിലൊന്നും വിമർശിക്കേണ്ടതില്ലായിരുന്നു..കാരണം ഇവരൊക്കെ ഇല്ലാതായാൽ വരാനിരിക്കുന്ന വെറും ശവദാഹികളും പിന്തിരിപ്പന്മാരും ജാതിവെറിയന്മാരും മാത്രമായ BJP യേയും കൂട്ടരേയും ദീർഘവീക്ഷണത്തോടെ ഇന്നു തന്നെ അതിശക്തമായി പ്രതിരോധിച്ചു പോകാൻ എനിക്കുള്ള എന്നേപ്പോലുള്ളവർക്ക് മാത്രം സാധ്യമായ ബാധ്യത ഞാൻ മറക്കാൻ പാടില്ലായിരുന്നു....ഖജനാവ് കാലിയായിരിക്കുമ്പോഴും കോടിക്കണക്കിനു രൂപ പാർട്ടി ഫണ്ടിൽ നിന്നും സ്വന്തം വീട്ടിൽ നിന്നും കൊണ്ടുവന്ന് ജനസേവനം നടത്തിയ LDF UDF കക്ഷികളെ ദുർബലമാക്കുന്ന ചെറിയൊരു നീക്കം പോലും എന്നേപ്പോലുള്ളൊരാൾ ചെയ്യരുതായിരുന്നു...തങ്ങളെ അനുകൂലിക്കാത്തവരേയെല്ലാം അപ്പപ്പോൾ ആവുന്നത്ര ദ്രോഹിച്ചത് BJP യും കൂട്ടരും മാത്രമാണ്..എന്നിട്ടും അവർക്കനുകൂലമാകുന്ന പ്രസ്താവനകൾ സ്വതന്ത്രനെന്ന നാട്യത്തിൽ ഞാൻ നടത്തുകയുണ്ടായി...BJP ശക്തിപ്പെട്ടാൽ കേരളംകൂടി നരകമാകുമെന്ന പ്രചാരണത്തിന്റെ മുന്നണിപ്പോരാളിയായി നിൽക്കേണ്ടവനായിരുന്ന ഞാൻ എങ്ങനേയാണ് ഇങ്ങനെ തലതിരിഞ്ഞുപോയതെന്ന് എനിക്കു മനസിലാവുന്നില്ല.....LDF നും UDF നും മാത്രമായ മുസ്ലീമിനും കൃസ്ത്യാനിക്കും മാത്രം സാധ്യമായ സഹിഷ്ണുതയുടെ ഉദാത്ത മാതൃകകളെ എന്തു തിമിരത്താലാണ് ഞാൻ കാണാതെ പോയത്....എന്നും തമ്മിലടിച്ചും ജാതീയധ്രുവീകരണത്താൽ വിഘടിച്ചും മാത്രം നിൽക്കാൻ കഴിയുന്ന വെറും ആൾക്കൂട്ടം മാത്രമായ ഹിന്ദുക്കളെ മാത്രം സംരക്ഷിക്കുന്ന BJP ക്കനുകൂലമാകുന്ന ഒരു ചെറിയ നിലപാടുപോലും നിങ്ങളിൽ നിന്നൊന്നും ഉണ്ടാവരുതെന്നു ഞാൻ കേണപേക്ഷിക്കുന്നു...അങ്ങനൊരു പാതകം ചെയ്താൽ പിന്നൊരു തിരിച്ചുപോക്ക് അസാധ്യമായിരിക്കും...LDF ഉം UDF ഉം മുസ്ലിം കൃസ്ത്യൻ മതതാൽപര്യക്കാരെ സംരക്ഷിക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്...പക്ഷെ അതിപ്പോൾ ചർച്ച ചെയ്യരുത്..അതവരോട് താൽപര്യമുണ്ടായിട്ടോ അവരെ വളർത്താനോ അവരുടെ വോട്ടു കിട്ടാനോ വേണ്ടിയല്ല...മറിച്ച് ലോകം മുഴുവൻ ഭൂരിപക്ഷമായ,മറ്റനവധി രാഷ്ട്രങ്ങളിൽ നിന്നും പിന്തുണയും ഫണ്ടും കിട്ടാനും എല്ലാ സാഹചര്യങ്ങളുമുള്ള ഹൈന്ദവ ഭൂരിപക്ഷ മതതീവ്രവാദത്തേയും ജാതി രാഷ്ട്രീയത്തേയും പ്രതിരോധിക്കാൻ വേണ്ടി മാത്രമാണ്..

ശ്രീ കടകം പള്ളിസാർ പറഞ്ഞതുപോലെ സത്യസന്ധനും നീതിമാനുമായ CM രവീന്ദ്രനേപ്പോലുള്ള രോഗാതുരരായ മനുഷ്യരേയൊന്നും മാധ്യമ വാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ വിമർശിക്കരുത്.കാരണം അദ്ദേഹത്തേപ്പോലുള്ളവരാണ് സ്വന്തം കുടുംബംപോലും മറന്ന് കേരളമുഖ്യമന്ത്രിക്കൊപ്പം നിന്ന് മലയാളക്കരയെ വെറും 5 വർഷംകൊണ്ട് സ്വർഗമാക്കിയത്...അത്തരക്കാരെ ചെറിയ വീഴ്ചകളുടെ പേരിൽ ദുർബലരാക്കിയാൽ പിന്നെ ആരാണ് വരാനിരിക്കുന്നതെന്നോർമ വരണം...കിഴക്കമ്പലത്തെ പോളിങ് ബൂത്തുകളിൽ വോട്ടർമാർക്കെതിരെ ഉത്തരേന്ത്യൻ മോഡലിൽ അഴിഞ്ഞാടിയ BJP ക്കാർ കേരളം മുഴുവൻ ശക്തമാവണോ എന്ന് ഞാനുൾപ്പെടെ ഇരുത്തിച്ചിന്തിക്കണം...തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ നാളെ പോളിങ് ബൂത്തിലേക്കു പോകുമ്പോൾ LDF നോ UDF നോ അല്ലാതെ BJP ക്കനുകൂലമാകാനിടയുള്ള ഒരൊറ്റക്കക്ഷിക്കുപോലും വോട്ടു ചെയ്യരുത്...ബൂത്തുകളിൽ നോക്കിയാൽ ചന്ദനക്കുറിതതൊട്ട മുസ്ലിം കൃസ്ത്യൻ നാമധാരികളായ സ്ഥാനാർത്ഥികളേപ്പോലും കാണാം...അത്രക്ക് വലിയ വിശ്വാസസംരക്ഷകരും ഹൈന്ദവ സ്‌നേഹികളുമായി LDF..UDF..മുന്നണികൾ കേരളത്തിലുള്ളപ്പോൾ BJPയും RSS ഉം മാത്രമാണ് ഹൈന്ദവ സംരക്ഷകർ എന്ന വ്യാജ പ്രചാരണത്തിൽ വീഴരുത്....ഹൈന്ദവ പീഡനങ്ങൾ വർധിച്ചാൽ നിങ്ങൾക്ക് കൃസ്ത്യാനിയോ മുസ്ലീമോ ആയി മതപ്പരിവർത്തനം ചെയ്തു സുരക്ഷിതരായി ജീവിക്കാനുള്ളൊരു ഓപ്ഷൻ ഇവിടെയുണ്ടല്ലോ..പിന്നെന്തിനു നിങ്ങൾ/നമ്മൾ ഭയക്കണം...?? ഇതെല്ലാം കുറച്ചു നാളുകൾ എന്റെ ബുദ്ധിയിൽ നിന്നും ഏതോ കാർമേഘ ബാധയാൽ മറഞ്ഞുപോയി..അതിന്റെ ഭാഗമായി എന്തൊക്കെയോ പുലമ്പിയ ആ അഭിശപ്ത നിമിഷങ്ങളെ ഞാനിന്നു വെറുക്കുന്നു...അറിവില്ലായ്മയാൽ ഞാനനേതെങ്കിലും LDF..UDF..കക്ഷികളെയോ അവരുടെ നിലപാടുകളേയോ വിമർശിച്ചെങ്കിൽ യാതൊരു മതതാൽപര്യങ്ങളുമില്ലാത്ത മനുഷ്യസ്‌നേഹികൾ മാത്രമായി എന്നെ വിമർശിക്കാൻ FB യിൽ കമന്റുമായി വന്ന ഇസ്ലാം കൃസ്ത്യൻ സഹോദരങ്ങളെ തെറ്റിദ്ധരിച്ചെങ്കിൽ അത് മഹാപരാധമായെന്നു ഏറ്റു പറയുന്നു...LDF ലും UDF ലും മറഞ്ഞിരുന്ന് ഇസ്ലാമിക തീവ്രവാദികൾ അവരുടെ അജണ്ട നടപ്പിലാക്കുന്നുണ്ട് എന്ന വലിിയ തെറ്റിദ്ധാരണ വ്യക്തിപരമായ അനുഭവങ്ങൾ വെച്ച് ഞാൻ ഇന്നത്തോടെ അവസാനിപ്പിക്കുന്നു...

പറ്റുമെങ്കിൽ BJPയേയോ കേന്ദ്ര സർക്കാറിനേയോ അനുകൂലിക്കുകയോ മറ്റ് പാർട്ടിക്കാരേയോ അവരുടെ നടപടികളേയോ വിമർശിക്കുകയോ ചെയ്താൽ അവരെ ഏതെല്ലാംവിധത്തിൽ ദ്രോഹിക്കാമോ അങ്ങനേയൊക്കെ ദ്രോഹിച്ചും തെറിവിളിച്ചും സാധ്യമെങ്കിൽ കൂട്ടമായി അക്രമിച്ചും കൊന്നുകളയാൻ എന്നാലാവും വിധം ശ്രമിക്കും...അത്രക്ക് വെറുക്കപ്പെടേണ്ടവരാണവർ.....അവരല്ലാത്ത ആരും വളർന്നോട്ടെ..കൊലചെയ്‌തോട്ടെ...കൊള്ളയും സ്വജനപക്ഷപാതവും നടത്തിക്കോട്ടെ...കോടീശ്വരന്മാരുമായി കൂട്ടു ചേർന്നോട്ടെ...അതെല്ലാം ചെറിയ..സംഭവങ്ങളും ഈ നാടിന്റെ വലിയ ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് സ്വപ്നങ്ങളേ സാക്ഷാൽക്കരിക്കാനുള്ള വെറും മാർഗവും മാത്രമായി കാണുക.....ലക്ഷ്യം വളരേ വലുതാണ്.....അതുകൊണ്ട് LDF..UDF..എന്നിവരെ മാത്രം അനുകൂലിക്കുക....അതൊരു കാലഘട്ടം ആവശ്യപ്പെടുന്ന അതിധാർമികതയുടെ വസ്തുനിഷ്ഠമായ വായനയും കോർപറേറ്റ് മതവൽകൃത ഫാസിസ്റ്റ് പ്രതിരോധങ്ങളുടെ സീമകളില്ലാത്ത സാധ്യതകളുടെ പ്രായോഗികസാമൂഹ്യക്രമവുമാണ്...മനുഷ്യരക്തത്തിനു മാത്രം കൊതിക്കുന്നവരെ അകറ്റി നിർത്തുക.... എന്നൊക്കെ പറയണമെങ്കിൽ ഞാനൊരു വിഡ്ഢിയാവണം..ഇങ്ങനൊക്കെ കരുതുന്നോരേപ്പോലൊരു വെറും മലഭോജിയാവണം.....ആരും സമ്പൂർണരല്ല...അക്കൂട്ടത്തിൽ BJP ക്കാരും പെടും...ആകയാൽ ഇനി അവരും കുറച്ചർമാദിക്കട്ടെ...വോട്ട് ചെയ്യുമ്പോൾ സ്ഥിരം കള്ളന്മാരെ ഒന്നു മാറ്റിപ്പിടിക്കുമെന്നു തീരുമാനിച്ചോളൂ.....അല്ലെങ്കിൽ ഇന്നുവരേക്കാണാത്തൊരു മതരാഷ്ട്രമായി കേരളം മാറും...ഒരു സാധാരണപൗരനു സാധ്യമായ ദീർഘവീക്ഷണമാണത്....#VOTEFORBJPNDA

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP