Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൈത്രി സോഷ്യൽ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ്

മൈത്രി സോഷ്യൽ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ്

സ്വന്തം ലേഖകൻ

മൈത്രി സോഷ്യൽ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ അൽഹിലാൽ ആശുപത്രിയുമായി സഹകരിച്ച് നടത്തപ്പെടുന്ന മെഗാ മെഡിക്കൽ ക്യാമ്പ് പതിനൊന്ന് ദിവസം പിന്നിട്ടു.ഇതിനോടകം നിരവധിയാളുകൾ ക്യാമ്പിൽ പങ്കെടുത്ത് രക്ത പരിശോധന നടത്തി. ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ ,സാമൂഹ്യ പ്രവർത്തകൻ കെ .ടി.സലീം,എന്നിവർ ക്യാമ്പ് സന്ദർശിച്ച് ആശുപത്രി അധികൃതർക്കും,മൈത്രി ഭാരവാഹികൾക്കും ആശംസകൾ നേർന്നു.

സാമൂഹ്യ പ്രവർത്തകരായ നിസാർ കൊല്ലം, അൻവർ ശൂരനാട് , ഹോസ്പിറ്റൽ പ്രതിനിധി പ്യാരി ലാൽ, ലാബ് ഹെഡ് ബിൻസി,മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ നൗഷാദ് മഞ്ഞപ്പാറ, മൈത്രി പ്രസിഡണ്ട് സി ബിൻ സലീം, മൈത്രി ഭാരവാഹികളായ സക്കീർ ഹുസൈൻ, നൗഷാദ് അടൂർ , സുനിൽ ബാബു,ഷിബു പത്തനംതിട്ട, അബ്ദുൽ വഹാബ്, റിയാസ് വിഴിഞ്ഞം എന്നിവർ പങ്കെടുത്തു. അഞ്ഞൂറോളം ആളുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നതിനായി ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡിസംബർ പതിനാറിന് ക്യാമ്പ് സമാപിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP