Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരുവ് കച്ചവടക്കാരിയായ അതിഥി തൊഴിലാളിയെ മോഡലാക്കി മഹാദേവൻ തമ്പി; സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന ഫോട്ടോഷൂട്ടിന്റെ വീഡിയോ കാണാം

തെരുവ് കച്ചവടക്കാരിയായ അതിഥി തൊഴിലാളിയെ മോഡലാക്കി മഹാദേവൻ തമ്പി; സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന ഫോട്ടോഷൂട്ടിന്റെ വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

തെരുവിൽ സാധനങ്ങൾ വിൽക്കുന്ന അതിഥി തൊഴിലാളിയെ മോഡലാക്കി മഹാദേവൻ തമ്പി. എറണാകുളം ഇടപ്പള്ളിയിൽ തെരുവു കച്ചവടം നടത്തുന്ന രാജസ്ഥാൻ സ്വദേശിയായ അസ്മയെയാണ് മഹാദേവൻ തമ്പി മോഡലാക്കിയത്. മഹാദേവൻ തമ്പി തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്. തന്റെ ഏറ്റവും പ്രിയപ്പെട്ട് ഫോട്ടോഷൂട്ടുകളിലൊന്നാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞത്.

അസ്മനേയും കൂട്ടി തന്റെ സ്റ്റുഡിയോയിൽ എത്തിയ ശേഷമാണ് ഫോട്ടോഷൂട്ട് നടത്തിയത്. അസ്മയ്ക്കായി വ്യത്യസ്തമായ വസ്ത്രങ്ങളും ഒരുക്കിയിരുന്നു. ഓരോ വേഷത്തിലും അതിമനോഹരിയായിരുന്നു അവർ. ആദ്യം കുറച്ചു പേടിയുണ്ടായിരുന്നെങ്കിലും പിന്നീട് വളരെ മനോഹരമായാണ് അസ്മൻ ഫോട്ടോയ്ക്കായി പോസ് ചെയ്തത്

വളരെ കാലങ്ങളായി തന്നെ തന്റെ മനസ്സിൽ ഉണ്ടായിരുന്ന ഈ ആശയം സുഹൃത്തുക്കളോട് പങ്കുവെക്കുകയും അത്തരത്തിൽ ഉണ്ടായ കൂട്ടായ ശ്രമമായിരുന്നു ഈ ഫോട്ടോഷൂട്ട് എന്ന് മഹാദേവൻ തമ്പി പറയുന്നു. മേക്കപ്പ് ചെയ്തതിന് ശേഷവും മേക്കോവർ ചിത്രം കണ്ടതിനു ശേഷമുള്ള അവരുടെ സന്തോഷം കാണുക എന്നതായിരുന്നു ഫോട്ടോഷൂട്ടിലൂടെ ലക്ഷ്യമിട്ടത് എന്നാണ് അദ്ദേഹം പറയുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ പ്രവീണാണ് അസ്മനെ സുന്ദരിയാക്കിയത്. ഷെറിനാണ് കോസ്റ്റ്യൂം. വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

വ്യത്യസ്‍തമായ ഫോട്ടോ ഷൂട്ടുകളിലൂടെ ശ്രദ്ധേയനായ ഫോട്ടോഗ്രാഫറാണ് മഹാദേവൻ തമ്പി. പലപ്പോഴും അദ്ദേഹം നടത്തുന്ന ഫോട്ടോഷൂട്ടുകൾ ചർച്ചചെയ്യപ്പെടാറുമുണ്ട്. വ്യത്യസ്തമായൊരു ഫോട്ടോഷൂട്ടുമായി രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP