Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ എംബസി ബഹ്റൈൻ രക്ഷാകർതൃത്വത്തിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് 'ഫേബർ കാസ്റ്റൽ സ്‌പെക്ട്ര 2020' ആർട്ട് കാർണിവൽ നടത്തി

ഇന്ത്യൻ എംബസി ബഹ്റൈൻ രക്ഷാകർതൃത്വത്തിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് 'ഫേബർ കാസ്റ്റൽ സ്‌പെക്ട്ര 2020' ആർട്ട് കാർണിവൽ നടത്തി

സ്വന്തം ലേഖകൻ

ഇന്ത്യൻ എംബസി ബഹ്റൈൻ രക്ഷാകർതൃത്വത്തിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് 'ഫേബർ കാസ്റ്റൽ സ്‌പെക്ട്ര 2020' ആർട്ട് കാർണിവൽ നടത്തി .ഇന്നത്തെ ആർട് കാര്ണിവലിന്റെ ഉത്ഘാടനം ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി മിസ്റ്റർ രവി ശങ്കർ ശുക്ല നിലവിളക്ക് കൊളുത്തി നിർവഹിച്ചു. ഐ സി ആർ എഫ് ചെയർമാൻ അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, വൈസ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ, അഡൈ്വസർ ഭഗവാൻ അസർപോട്ട, ട്രഷറർ മണി ലക്ഷ്മണമൂർത്തി , ജോയിന്റ് സെക്രട്ടറി പങ്കജ് നല്ലൂർ , സ്‌പെക്ട്ര കൺവീനർ റോസലിൻ റോയ് , ജോയിന്റ് കൺവീനർ അനീഷ് ശ്രീധരൻ, നിതിൻ ജേക്കബ്, ശ്രീധർ , നിഷ രംഗരാജൻ, മുരളീകൃഷ്ണൻ, സുരേഷ് ബാബു , നാസ്സർ മഞ്ചേരി, സുധീർ തിരുനിലത്ത് , സുനിൽ കുമാർ, പവിത്രൻ നീലേശ്വരം, സുബൈർ കണ്ണൂർ, കെ ടി സലിം, ക്ലിഫ്ഫോർഡ് കൊറിയ , ചെമ്പൻ ജലാൽകൂടാതെ ഫേബർ കാസ്റ്റിൽ കൺട്രി ഹെഡ് സഞ്ജയ് ബാൻ എന്നിവർ പങ്കെടുത്തു .

ബഹ്റൈനിലെ വിവിധ സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുന്നൂറിൽ പരം കുട്ടികൾ ഇന്നത്തെ മത്സരത്തിൽ പങ്കെടുത്തു.കുട്ടികൾക്കിടയിൽ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള ആർട്ട് കാർണിവൽ ബഹ്റൈൻ രാജ്യത്തിലെ വിദ്യാർത്ഥികൾക്കായുള്ള ഏറ്റവും വലിയ കലാ മത്സരമാണ്.

പതിവുപോലെ പങ്കെടുക്കുന്ന കുട്ടികളെ നാല് പ്രായ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു - അഞ്ച് മുതൽ എട്ട് വയസ്സ് വരെ, എട്ട് മുതൽ പതിനൊന്ന് വയസ്സ്, പതിനൊന്ന് മുതൽ പതിനാല് വയസ്സ്, പതിനാല് മുതൽ പതിനെട്ട് വയസ്സ് വരെ. ഇവരെ കൂടാതെ, 18 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവർക്കുള്ള വിഭാഗത്തിൽ കുറച്ചു പേർ മത്സരത്തിൽ ചേർന്നു.

പങ്കെടുക്കുന്ന എല്ലാവർക്കും ഡ്രോയിങ് പേപ്പറും മെറ്റീരിയലുകളും നൽകി .
ഓരോ വിഭാഗത്തിലും മികച്ച മൂന്ന് വിജയികൾക്ക് വ്യക്തിഗത ട്രോഫികളും സർട്ടിഫിക്കറ്റുകളും ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകും. സ്‌കൂളുകളിലേക്ക് റോളിങ് ട്രോഫിയും സമ്മാനിക്കും.

കുട്ടികളുടെ വിജയിച്ച എൻട്രികളും മറ്റ് മികച്ച സൃഷ്ടികളും 2021-ൽ രൂപകൽപ്പന ചെയുന്ന വാൾ കലണ്ടറുകളിലും ഡെസ്‌ക്-ടോപ്പ് കലണ്ടറുകളിലും കാണപ്പെടും. ഈ കലണ്ടറുകൾ 2021 ജനുവരി 2 ന് നടക്കുന്ന സമ്മാന വിതരണ ചടങ്ങിൽ വെച്ചു വിതരണം തുടങ്ങും . ഈ കലണ്ടറുകളിൽ വലിയൊരു സംഖ്യ എല്ലാ സ്‌പോൺസർമാർ, കോർപ്പറേറ്റുകൾ, ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, അസോസിയേഷനുകൾ, ബിസിനസുകൾ എന്നിവയ്ക്ക് ലഭ്യമാക്കും.

മത്സരത്തിൽ നിന്നുള്ള ആകെ വരുമാനം ഒരു കുടുംബക്ഷേമ ഫണ്ടിലേക്ക് ആണ് povuka . ബഹറിനിൽ മരണമടഞ്ഞ, പ്രതിമാസം BD100 ൽ താഴെ വേതനം ലഭിച്ചിരുന്ന ഇന്ത്യൻ തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കുന്നതിന് ആകും ഇത് ഉപയോഗിക്കുക .

ബഹ്റൈനിലെ ഇന്ത്യൻ തൊഴിലാളികളുടെ പൊതുക്ഷേമത്തിനായി ബഹ്റൈൻ രാജ്യത്തിലെ ഇന്ത്യൻ അംബാസഡറുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന 1999 ൽ സ്ഥാപിതമായ ഒരു സർക്കാരിതര, ലാഭരഹിത സംഘടനയാണ് ഐസിആർഎഫ്. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിലെ സാമ്പത്തികമായി ദുർബലരായ വിഭാഗത്തിന് സഹായം നൽകുക എന്നതാണ് ഞങ്ങളുടെ ദൗത്യം. നിയമ സഹായം, അടിയന്തര സഹായം, കമ്മ്യൂണിറ്റി വെൽഫെയർ സേവനങ്ങൾ, വൈദ്യസഹായം, കൗൺസിലിങ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP