Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സത്യത്തിൽ ആ മനുഷ്യനെയും കുറ്റപെടുത്താൻ തോന്നുന്നില്ല; അയാൾ സ്വന്തം വിശ്വാസത്തിന്റെ ഇര മാത്രമാണ്; വളർത്തു നായയെ കാറിൽ കെട്ടിവലിച്ച സംഭവത്തിൽ സി രവിചന്ദ്രൻ എഴുതുന്നു

സത്യത്തിൽ ആ മനുഷ്യനെയും കുറ്റപെടുത്താൻ തോന്നുന്നില്ല; അയാൾ സ്വന്തം വിശ്വാസത്തിന്റെ ഇര മാത്രമാണ്; വളർത്തു നായയെ കാറിൽ കെട്ടിവലിച്ച സംഭവത്തിൽ സി രവിചന്ദ്രൻ എഴുതുന്നു

മറുനാടൻ ഡെസ്‌ക്‌

തന്റെ വളർത്തു നായയെ ഉപേക്ഷിക്കാൻ വേണ്ടി കാറിന് പിന്നിൽ കെട്ടിവലിച്ച യുസഫ് എന്ന മനുഷ്യനാണ് കഴിഞ്ഞ രണ്ട് ദിവസമായി മലയാളികളുടെ ചർച്ചയിൽ നിറയുന്നത്. കാറിനുള്ളിൽ നായയെ കയറ്റാതെ പിന്നിൽ കെട്ടിയിട്ട് കാറോടിച്ചതിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ യൂസഫ് അറസ്റ്റിലാകുകയും ചെയ്തിരുന്നു. ആ സംഭവത്തിൽ എല്ലാവരും യൂസഫിനെ കുറ്റപ്പെടുത്തുമ്പോൾ മതം മനുഷ്യ മനസ്സിനെ എത്രമാത്രം മലിനമാക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണിത് എന്ന് പറയുകയാണ് സി രവിചന്ദ്രൻ.

മതപരമായി നായ 'നിഷിദ്ധ മൃഗ'മായതിനാൽ അതിനെ കാറിനുള്ളിൽ കയറ്റാതെ കെട്ടിവലിച്ച് കൊണ്ടുപോകുന്നു. ഒരുപക്ഷെ അയാൾക്ക് പോലും കണ്ടുനിൽക്കാനാവാത്ത ആ ക്രൂരത ചെയ്യാൻ പ്രേരിപ്പിച്ചത് അയാളും ചുറ്റുമുള്ളവരും ഉപാധികളില്ലാതെ വെട്ടിവിഴുങ്ങിയ മതം എന്ന വൈകാരികമാലിന്യമാണ്. അത് മാത്രം നീക്കംചെയ്താൽ ഈ ക്രൂരത കാണിച്ച വ്യക്തി മറ്റെന്ത് മോശം പ്രവർത്തി ചെയ്താലും ഇതു ചെയ്യില്ല. മതം മനുഷ്യ മനസ്സിനെ എത്രമാത്രം മലിനമാക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണിത്. സത്യത്തിൽ ആ മനുഷ്യനെയും കുറ്റപെടുത്താൻ തോന്നുന്നില്ല. അയാൾ സ്വന്തം വിശ്വാസത്തിന്റെ ഇര മാത്രമാണ്- സി രവിചന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ..

It Poisons Every Mind
ബിൻ ലാദന്റെയും ബാഗ്ദാദിയുടെയും മസ്തിഷ്‌കത്തിൽനിന്നും ബാല്യത്തിൽ കുത്തിവെച്ച് മതം എന്ന സോഫ്റ്റ് വെയർ നീക്കം ചെയ്തിരുന്നുവെങ്കിൽ അവരഴിച്ചു വിട്ട ക്രൂരതകളും ഭീകരതകളും നമുക്ക് കാണേണ്ടി വരുമായിരുന്നില്ല. ഒരുപക്ഷെ മതമില്ലെങ്കിലും അവർ നല്ലതും മോശവുമായ പ്രവർത്തികൾ ചെയ്യുമായിരുന്നു. പക്ഷെ മതാധിഷ്ഠിത ക്രൂരതകൾ ഉണ്ടാകുമായിരുന്നില്ല. വിശ്വാസികളിലും അവിശ്വാസികളിലും നല്ല മനുഷ്യരുണ്ട്. നല്ല മനുഷ്യരുടെ എണ്ണം കൂടുതൽ വിശ്വാസികൾക്കിടയിൽ തന്നെയാവും. കാരണം അവർക്കാണ് സംഖ്യാപരമായ മുൻതൂക്കം.

അതുപോലെ തന്നെ മോശം മനുഷ്യരിൽ ഭൂരിപക്ഷവും മതവിശ്വാസികൾ തന്നെയായിരിക്കും. പക്ഷെ നല്ല മനുഷ്യരായി ജീവിക്കേണ്ടവരെ കൂടി മോശം പ്രവർത്തികൾ ചെയ്യിക്കാൻ മതത്തിന് സാധിക്കും. ഇവിടെ നായയെ തെരുവിൽ നിന്നു എടുത്തു വളർത്തിയ മനുഷ്യൻ മൃഗങ്ങളോട് സ്‌നേഹം ഉള്ളവനാണ്. പക്ഷെ ചുറ്റുപാടുമുള്ള മതജീവികൾ ഉയർത്തിയ പ്രതിരോധവും മതം അനുശാസിക്കുന്ന പൊട്ടത്തരങ്ങൾ പാലിക്കാനുള്ള അമിത വ്യഗ്രതയും അയാളെ അന്ധനാക്കി. ആ സാധുജീവിയെ ഒന്നിലധികംതവണ ഉപേക്ഷിച്ചു. ആദ്യ ശ്രമങ്ങൾ പരാജയപെട്ടപ്പോൾ വീണ്ടും തിരിച്ചുവരാത്തവിധം ദൂരെ ഉപേക്ഷിക്കാൻ ശ്രമിക്കുന്നു.

മതപരമായി നായ 'നിഷിദ്ധ മൃഗ'മായതിനാൽ അതിനെ കാറിനുള്ളിൽ കയറ്റാതെ കെട്ടിവലിച്ച് കൊണ്ടുപോകുന്നു. ഒരുപക്ഷെ അയാൾക്ക് പോലും കണ്ടുനിൽക്കാനാവാത്ത ആ ക്രൂരത ചെയ്യാൻ പ്രേരിപ്പിച്ചത് അയാളും ചുറ്റുമുള്ളവരും ഉപാധികളില്ലാതെ വെട്ടിവിഴുങ്ങിയ മതം എന്ന വൈകാരികമാലിന്യമാണ്. അത് മാത്രം നീക്കംചെയ്താൽ ഈ ക്രൂരത കാണിച്ച വ്യക്തി മറ്റെന്ത് മോശം പ്രവർത്തി ചെയ്താലും ഇതു ചെയ്യില്ല. മതം മനുഷ്യ മനസ്സിനെ എത്രമാത്രം മലിനമാക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണിത്. സത്യത്തിൽ ആ മനുഷ്യനെയും കുറ്റപെടുത്താൻ തോന്നുന്നില്ല. അയാൾ സ്വന്തം വിശ്വാസത്തിന്റെ ഇര മാത്രമാണ്.

 

It Poisons Every Mind ബിൻ ലാദന്റെയും ബാഗ്ദാദിയുടെയും മസ്തിഷ്‌കത്തിൽനിന്നും ബാല്യത്തിൽ കുത്തിവെച്ച് മതം എന്ന...

Posted by Ravichandran C on Saturday, December 12, 2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP