Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവ് മടങ്ങി വരാൻ ആവശ്യപ്പെട്ടപ്പോൾ സാരി കെട്ടി ആറാം നിലയിൽ നിന്ന് അതിവേഗം ഇറങ്ങിയ കുമാരി! മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിൽ നിന്ന് സേലം സ്വദേശിനി വീണു മരിച്ചതിൽ അസ്വാഭാവികതയൊന്നും കാണാതെ ബന്ധുക്കൾ; ഉന്നതരുടെ സ്വാധീനത്തിൽ പരാതി ഇല്ലാ മരണമായി ക്രൂരത; മരണമൊഴി എടുക്കാത്തതും നിർണ്ണായകമായി; കുമാരിയുടെ മരണം ആരുടേയും ഉറക്കം കെടുത്തില്ല

ഭർത്താവ് മടങ്ങി വരാൻ ആവശ്യപ്പെട്ടപ്പോൾ സാരി കെട്ടി ആറാം നിലയിൽ നിന്ന് അതിവേഗം ഇറങ്ങിയ കുമാരി! മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിൽ നിന്ന് സേലം സ്വദേശിനി വീണു മരിച്ചതിൽ അസ്വാഭാവികതയൊന്നും കാണാതെ ബന്ധുക്കൾ; ഉന്നതരുടെ സ്വാധീനത്തിൽ പരാതി ഇല്ലാ മരണമായി ക്രൂരത; മരണമൊഴി എടുക്കാത്തതും നിർണ്ണായകമായി; കുമാരിയുടെ മരണം ആരുടേയും ഉറക്കം കെടുത്തില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : കൊച്ചി മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിന്റെ ആറാം നിലയിൽനിന്ന് വീണു പരുക്കേറ്റ യുവതി മരിച്ച സംഭവത്തിൽ പൊലീസിന് തലവേദനകളുണ്ടാകില്ല. സേലം സ്വദേശി കുമാരി (45) ആണ് ഇന്നു പുലർച്ചെ മരിച്ചത്.

ഫ്‌ളാറ്റിലെ ജോലിക്കാരിയാണ് മരിച്ചത്. സാരികൾ കൂട്ടിക്കെട്ടി താഴേയ്ക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർക്ക് വീണു പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ഏഴു ദിവസമായി ചികിത്സയിലായിരുന്നു. സംഭവത്തിൽ ഫ്‌ളാറ്റ് ഉടമയ്‌ക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ പേരു പറയാതെയായിരുന്നു കേസെടുത്തത്. കുമാരി മരിച്ചതോടെ എല്ലാവരും കൊലക്കേസായി ഇതുമാറുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ കുമാരിയുടെ ബന്ധുക്കൾക്ക് പരാതിയൊന്നുമില്ല. ഇതിൽ അസ്വാഭാവികതയൊന്നും അവർ കാണുന്നില്ല. ഇതോടെ ഫ്‌ളാറ്റുടമയ്ക്ക് മേൽ കുറ്റങ്ങളൊന്നും പൊലീസും ചുമത്താൻ ഇടയില്ല.

ഭർത്താവ് അതിവേഗം മടങ്ങി വരാൻ ആവശ്യപ്പെട്ടപ്പോൾ സാരി കെട്ടി ആറാം നിലയിൽ നിന്ന് അതിവേഗം ഇറങ്ങിയ കുമാരി വീണു മരിച്ച കേസായി ഇത് മാറാനാണ് സാധ്യത. മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിൽ നിന്ന് സേലം സ്വദേശിനി വീണു മരിച്ചതിൽ അസ്വാഭാവികതയൊന്നും കാണാതെ ഇപ്പോൾ ബന്ധുക്കൾ പരസ്യ പ്രതികരണം നടത്തുന്നതാണ് കേസ് ഇത്തരത്തിൽ മാറാൻ കാരണം. ഉന്നതരുടെ സ്വാധീനത്തിൽ പരാതി ഇല്ലാ മരണമായി ഫ്‌ളാറ്റിലെ ക്രൂരത മാറുമെന്ന സൂചനയാണ് പുറത്തു വരുന്നത്. ചികിൽസയിൽ ഇരിക്കെ കുമാരിയുടെ മരണമൊഴി എടുക്കാത്തതും നിർണ്ണായകമായി. അതുകൊണ്ട് തന്നെ കുമാരിയുടെ മരണം ആരുടേയും ഉറക്കം കെടുത്തില്ലെന്നും വ്യക്തമാകുകയാണ്.

മരണ മൊഴി എടുത്തിരുന്നുവെങ്കിൽ സത്യം കുമാരി പറയുമായിരുന്നു. അതും സംഭവിച്ചില്ല. അതുകൊണ്ട് പരാതികളില്ലാത്ത സാധാരണ മരണമായി ഇത് മാറും. അതിന് വേണ്ടിയാണ് മരണ മൊഴി എടുക്കാത്തതെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. എഫ്ഐആറിൽ ഫ്ളാറ്റ് ഉടമ ഇംതിയാസ് അഹമ്മദിന്റെ പേര് ചേർത്ത് തുടർനടപടി സ്വീകരിക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ടും ഇൻക്വസ്റ്റ് റിപ്പോർട്ടും കൂടി കിട്ടിയ ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്നതും പരിഗണിക്കും. ഇക്കഴിഞ്ഞ നാലാം തിയ്യതിയാണ് സേലം സ്വദേശി ശ്രീനിവാസന്റെ ഭാര്യ കുമാരിയെ മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൻ ഫ്ളാറ്റിന് താഴെ വീണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയോടെയാണ് കുമാരി മരിച്ചത്.

എന്നാൽ ബന്ധുക്കൾ പരാതി പറയാതെ പിന്മാറുമ്പോൾ പൊലീസിന് കാര്യങ്ങൾ എളുപ്പമാകും. മറ്റ് വിഷയങ്ങളിലേക്കും അന്വേഷണം നീളില്ല. അഭിഭാഷകനായ ഇംത്യാസ് അഹമ്മദിന്റെ ഫ്ളാറ്റിൽ വീട്ടുജോലിക്കാരിയായ കുമാരി അദ്ദേഹത്തിൽ നിന്ന് 10000 രൂപ അഡ്വാൻസ് വാങ്ങിയിരുന്നു. അടിയന്തര ആവശ്യത്തിന് വീട്ടിൽ പോകാൻ അനുവാദം ചോദിച്ചപ്പോൾ അഡ്വാൻസ് തിരിച്ച് നൽകാതെ പോകാൻ പറ്റില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടെന്ന് പരാതിക്കാരൻ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ താൻ കുമാരിയെ തടഞ്ഞുവിച്ചിട്ടില്ലെന്നാണ് ഇംത്യാസും ഭാര്യയും മൊഴി നൽകിയിട്ടുള്ളത്. എന്നാൽ ബന്ധുക്കൾ ആദ്യം വിശദീകരിക്കുന്നത് മറിച്ചായിരുന്നു. എന്നാൽ പെട്ടെന്ന് നിശബ്ദരുമായി.

ബുറെവി ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ തമിഴ്‌നാട് ഭീതിയിലായി. കുമാരിയുടെ ഭർത്താവിന് കാഴ്ച പരിമിതനായ വ്യക്തിയാണ്. താൻ വീട്ടിൽ ഒറ്റപ്പെട്ടുവെന്നും ഉടൻ വരണമെന്നും ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാൽ വീടുടമ വിട്ടില്ല. തരാനുള്ള പണം നൽകിയിട്ട് പോയാൽ മതിയെന്ന് ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് പുറത്തു നിന്ന് പൂട്ടിയിട്ടിരുന്ന മുറിയിൽ നിന്ന് കുമാരി സാരി വഴി താഴേക്കിറങ്ങാൻ ശ്രമിച്ചത്. ഭർത്താവിന് അടുത്തെത്തുകയായിരുന്നു ലക്ഷ്യം. ഉടൻ എത്തിയില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് കുമാരിയുടെ ഭർത്താവ് അവരെ ഫോണിലൂടെ അറിയിച്ചിരുന്നു. ഇതോടെയാണ് എങ്ങനേയും ഫ്ളാറ്റിൽ നിന്ന് പുറത്തിറങ്ങാൻ സാഹസിക മാർഗ്ഗം കുമാരി തേടിയത്. ഇതാണ് മരണത്തിൽ കലാശിച്ചത്. എന്നാൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന കുമാരിയുടെ മൊഴി പൊലീസ് എടുത്തിട്ടില്ല. അതുകൊണ്ട് തന്നെ മരണമൊഴിയും ഇല്ലാതെയായി.

അതീവ ഗുരുതരാവസ്ഥയിൽ ആയതു കൊണ്ടാണ് കുമാരിയുടെ മൊഴി എടുക്കാത്തത് എന്ന് പൊലീസ് പറയുന്നു. ഈ സാഹചര്യത്തിൽ ബന്ധുക്കൾ നിലപാട് മാറ്റിയാൽ കേസ് തന്നെ അപ്രസക്തമാകും. ഇതിനുള്ള നീക്കങ്ങളും കൊച്ചിയിൽ നടക്കുന്നതായാണ് സൂചനയുണ്ടായിരുന്നു. ഇത് ശരിയാകും വിധമാണ് പരാതിയില്ലെന്ന ബന്ധുക്കളുടെ സമ്മതം. സേലം സ്വദേശിയായ കുമാരി എന്ന 55 കാരിയാണ് മരിച്ചത്. കൊച്ചി മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്‌ളാറ്റിൽ നിന്നാണ് കുമാരി വീണത്. മുൻ ഹൈക്കോടതി ജഡ്ജിയുടെ മകന്റെ വീട്ടിലെ ജോലിക്കാരിയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതെന്നതു കൊണ്ടു തന്നെ കുമാരി ചികിൽസയിലായിരുന്ന ലേക് ഷോറും പ്രത്യേക സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. ഹൈക്കോടതിയിലെ പ്രബലനായ അഭിഭാഷകനായ അഡ്വ.ഇംതിയാസ് അഹമ്മദ് ആണ് ഫ്‌ളാറ്റുടമ. മാധ്യമങ്ങൾക്ക് പോലും ആശുപത്രിയിൽ വിലക്കുകൾ ഏർപ്പെടുത്തുന്നു. പരസ്യ പ്രതികരണത്തിന് കുമാരിയുടെ കുടുംബവും തയ്യാറല്ല.

കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കുമാരി താഴേക്ക് ചാടിയത്. ഫ്ളാറ്റിന്റെ ആറാം നിലയിൽ നിന്ന് സാരി തെട്ടിയിട്ട് അതിൽ തൂങ്ങി താഴേക്ക് ചാടുകയായിരുന്നു. താഴെ വീണ് ഗുരുതരാവസ്ഥയിലായ ഇവരെ പ്രദേശവാസികൾ ചേർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരുതരമായി തുടരുന്നതിനിടെയാണ് ഇന്ന് മരണം സംഭവിച്ചത്. ഫ്ളാറ്റുടമ ഇംതിയാസ് അഹമ്മദ്, ഫ്ളാറ്റ് അസോസിയേഷൻ സെക്രട്ടറി കൂടിയാണ്. വീട്ടുജോലിക്കാരി കിടന്നുറങ്ങിയിരുന്ന മുറി തുറക്കാതിരുന്നതിനെ തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോൾ ആളെ കണ്ടില്ലെന്നും പിന്നീട് താഴെ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു എന്നുമാണ് ഇംതിയാസ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

കുമാരി കഴിഞ്ഞ കുറച്ചുകാലമായി ഫ്ളാറ്റുടമയായ ഇംതിയാസ് അഹമ്മദിന്റെ വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. കോവിഡ് ലോക്ക്ഡൗൺ തുടങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങിയ ഇവർ 11 ദിവസം മുമ്പ് മാത്രമാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. ചാടുന്ന സമയത്ത് ഇവർ താമസിച്ചിരുന്ന മുറി അകത്ത് നിന്ന് പൂട്ടിയിരുന്നുവെന്നും പൊലീസ് പറയുന്നു. ഇംതിയാസ് അഹമ്മതിന്റെ പിതാവ് ഹൈക്കോടതിയിലെ മുൻ ജഡ്ജി മുഹമ്മദ് ഷാഫിയാണ്. ഇംതിയാസിന്റെയും ഭാര്യ ഖമറുന്നീസയുടെയും പേരിൽ 10 വർഷം മുമ്പ് സമാനമായ കേസുണ്ടായിരുന്നു. 11 വയസുകാരിയായ ജോലിക്കാരിയെ ശാരീരികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്.അമിതമായിജോലി ചെയ്യിക്കുന്നു, ദോഹം പൊള്ളിക്കുന്നു തുടങ്ങിയ പരാതികൾ ഉയർന്ന കേസും അട്ടിമറിക്കപ്പെട്ടിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP