Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അദ്ധ്യാപക നിയമനം കിട്ടാതെ 1500 പേർ ' എന്നാണ് മനോരമ വാർത്തയുടെ തലക്കെട്ട്; '1506 പേർക്ക് അദ്ധ്യാപക നിയമനം ' എന്നാണ് മാതൃഭുമി യുടെ തലക്കെട്ട്; മനോരമയെ വിമർശിച്ചുള്ള എംബി രാജേഷിന്റെ എഫ് ബി പോസ്റ്റ് ചർച്ചയാകുമ്പോൾ

അദ്ധ്യാപക നിയമനം കിട്ടാതെ 1500 പേർ ' എന്നാണ് മനോരമ വാർത്തയുടെ തലക്കെട്ട്; '1506 പേർക്ക് അദ്ധ്യാപക നിയമനം ' എന്നാണ് മാതൃഭുമി യുടെ തലക്കെട്ട്; മനോരമയെ വിമർശിച്ചുള്ള എംബി രാജേഷിന്റെ എഫ് ബി പോസ്റ്റ് ചർച്ചയാകുമ്പോൾ

സ്വന്തം ലേഖകൻ

കൊച്ചി: മലയാള മനോരമയെ വിമർശിച്ച് എംബി രാജേഷിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. 1506 പേർക്ക് അദ്ധ്യാപക നിയമനം ലഭിച്ച വാർത്തയാണ് 'അദ്ധ്യാപക നിയമനം കിട്ടാതെ 1500 പേർ' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്. യഥാർഥത്തിൽ നിയമന ശുപാർശ കിട്ടിയ 1506 പേർക്ക് സ്‌കൂൾ തുറന്നാൽ ഉടൻ ജോലിയിൽ പ്രവേശിക്കാം. ഇക്കാര്യം രണ്ടുവാർത്തയിലും പറയുന്നുവെന്നും സിപിഎം നേതാവ് കുറ്റപ്പെടുത്തുന്നു. മാതൃഭൂമി വാർത്തയിലും വ്യക്തമായി പറയുന്നുണ്ട്. ശുപാർശ ലഭിച്ചവർക്ക് സ്‌കൂൾ തുറന്നാൽ ഉടൻ ജോലിയിൽ പ്രവേശിക്കാം.-ഈ വാർത്തയെ മനോരമ വളച്ചൊടിച്ചുവെന്നാണ് ആരോപണം.

എം ബി രാജേഷിന്റെ ഫേസ്‌ബുക്ക് കുറിപ്പ്:

ഇന്നത്തെ രണ്ടു പ്രതങ്ങളിൽ ഒരേ വാർത്തയുടെ രണ്ടു തലക്കെട്ടുകൾ. 'അദ്ധ്യാപക നിയമനം കിട്ടാതെ 1500 പേർ ' എന്നാണ് മനോരമ വാർത്തയുടെ തലക്കെട്ട്. '1506 പേർക്ക് അദ്ധ്യാപക നിയമനം ' എന്നാണ് മാതൃഭുമി യുടെ തലക്കെട്ട്. രണ്ട് വാർത്തകളുടേയും ഉള്ളടക്കം വ്യക്തമാണ്. നിയമന ശുപാർശ കിട്ടിയ 1506 പേർക്ക് സ്‌കൂൾ തുറന്നാൽ ഉടൻ ജോലിയിൽ പ്രവേശിക്കാം. ഇക്കാര്യം രണ്ടുവാർത്തയിലും പറയുന്നു.

എന്നിട്ടും മനോരമയുടെ തലക്കെട്ട് 'അദ്ധ്യാപക നിയമനം കിട്ടാതെ 1500 പേർ ' എന്നാകുന്നിടത്താണ് രാഷ്ട്രീയം വരുന്നത്. വാർത്തയുടെ ഉള്ളടക്കത്തിന് വിപരീതമായ തലക്കെട്ട് കണ്ടാൽ സർക്കാർ നിയമനം നിഷേധിച്ചു എന്ന തോന്നലാണുണ്ടാവുക. തലക്കെട്ടു മാത്രം ഓടിച്ച് വായിച്ചു പോകുന്നവർക്കിടയിൽ സർക്കാർ വിരുദ്ധ വികാരം ഉണ്ടാക്കാനിതുമതി.

സർക്കാരിനെ എതിർക്കുന്നവർക്ക് തലക്കെട്ട് മാത്രമെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനുള്ള അവസരം കൂടി ഒരുക്കാനായിരിക്കണം വസ്തുതാ വിരുദ്ധമായ തലക്കെട്ട്. എത്ര സുക്ഷമമായി, ഓരോ തലക്കെട്ടിലും വാർത്തയിലും വരിയിലും സ്വന്തം രാഷ്ട്രീയം പ്രയോഗിക്കുന്നു!.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP