Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുസ്ലിം ലീഗ് നേതാവ് എംസി മായിൻ ഹാജിക്കെതിരെ ഷാർജയിൽ പരാതി; അഞ്ച് കോടി രൂപയുടെ ചെക്കുകൾ നൽകി വഞ്ചിച്ചെന്ന് പരാതി നൽകിയത് കണ്ണൂർ സ്വദേശിയായ വ്യവസായി

മുസ്ലിം ലീഗ് നേതാവ് എംസി മായിൻ ഹാജിക്കെതിരെ ഷാർജയിൽ പരാതി; അഞ്ച് കോടി രൂപയുടെ ചെക്കുകൾ നൽകി വഞ്ചിച്ചെന്ന് പരാതി നൽകിയത് കണ്ണൂർ സ്വദേശിയായ വ്യവസായി

സ്വന്തം ലേഖകൻ

കോഴിക്കോട്: മുസ്ലിം ലഗ് നേതാവ് എംസി മായിൻ ഹാജിക്കും മകനുമെതിരെ പരാതിയുമായി കണ്ണൂർ സ്വദേശിയായ പ്രവാസി വ്യവസായി രംഗത്ത്. ഷാർജയിലാണ് പ്രവാസി വ്യവസായി മുസ്ലിം ലീഗ് നേതാവിനും മകനുമെതിരെ പരാതി നൽകിയിരിക്കുന്നത്. അഞ്ച് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. വിഷയം നേരത്തെ പാണക്കാട് കുടുംബത്തെയും മുസ്ലിം ലീഗ് നേതൃത്വത്തെയും അറിയിച്ചിരുന്നെങ്കിലും നടപടിയില്ലാത്തതിനെ തുടർന്നാണ് വ്യവസായി നിയമ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ദുബായിൽ ബിസിനസ് നടത്തുന്ന കണ്ണൂർ സ്വദേശിയായ വ്യവസായിയിൽ നിന്നും എം.സി.മായിൻ ഹാജിയും മകൻ എം.കുഞ്ഞാലിയും മരുമകൻ മുസ്തഫ മൊയ്തീനും ചേർന്ന് ലൈഫ് കെയർ മെഡിക്കൽ സെന്റർ എന്ന സ്ഥാപനം വാങ്ങിയിരുന്നു. ഇതിന്റെ വിലയായ 25 ലക്ഷം ദിർഹത്തിന് പകരം നൽകിയ ചെക്കുകൾ മടങ്ങിയതാണ് പരാതിക്ക് കാരണമായത്. 5 കോടി ഇന്ത്യൻ രൂപയാണ് മായിൻ ഹാജിയും മകനും ചേർന്ന് തട്ടിയത്. മായിൻ ഹാജിയുടെ മകൻ എം കുഞ്ഞാലിയായിരുന്നു ചെക്കുകളിൽ ഒപ്പിട്ടത്.

എന്നാൽ ചെക്കുകൾ ബാങ്കിൽ നിന്നും മടങ്ങിയതോടെ കുഞ്ഞാലിയും ദുബായിൽ നിന്നും മുങ്ങി. സമാനമായ പരാതി നേരത്തെയും മായിൻഹാജിയുടെ മകനെതിരെയുള്ളതിനാൽ അദ്ദേഹത്തിന് ദബായിൽ പ്രവേശിക്കുന്നതിന് വിലക്ക് നിലനിൽക്കുന്നുണ്ട്. പണം ലഭിക്കുന്നതിനായി വ്യവസായി പല തവണ മായിൻഹാജിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. പിന്നീട് വ്യവസായി വിഷയണം പാണക്കാട് സാദിക്കലി തങ്ങളെയും മുസ്ലിം ലീഗ് നേതൃത്വത്തെയും അറിയിച്ചു.

സാദിക്കലി തങ്ങൾ നടത്തിയ മദ്ധ്യസ്ഥ ചർച്ചയെ തുടർന്ന് പണം വേഗത്തിൽ കൊടുത്തു തീർക്കാമെന്ന് മായിൻ ഹാജി ഉറപ്പുനൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. ഇതോടെ പ്രവാസി വ്യവസായി നിയമനടപടികളിലേക്ക് കടക്കുകയായിരുന്നു. ഷാർജ പൊലീസാണ് പരാതി നൽകിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP