Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർഷകപ്രക്ഷോഭത്തെ മെരുക്കാൻ കേന്ദ്രസർക്കാർ നോക്കുന്തോറും കടുക്കുന്നു; സമരം ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിച്ചെങ്കിലും ഫലിച്ചില്ലെന്ന് നേതാക്കൾ; പുതിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ഡിസംബർ 14 ന് നിരാഹാര സമരം; ചർച്ചയ്ക്ക് തയ്യാറെങ്കിലും ആദ്യം ആലോചിക്കേണ്ടത് നിയമങ്ങളുടെ പിൻവലിക്കൽ എന്നും മുന്നറിയിപ്പ്

കർഷകപ്രക്ഷോഭത്തെ മെരുക്കാൻ കേന്ദ്രസർക്കാർ നോക്കുന്തോറും കടുക്കുന്നു; സമരം ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിച്ചെങ്കിലും ഫലിച്ചില്ലെന്ന് നേതാക്കൾ; പുതിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ഡിസംബർ 14 ന് നിരാഹാര സമരം; ചർച്ചയ്ക്ക് തയ്യാറെങ്കിലും ആദ്യം ആലോചിക്കേണ്ടത് നിയമങ്ങളുടെ പിൻവലിക്കൽ എന്നും മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ഡിസംബർ 14 ന് നിരാഹാര സമരമിരിക്കുന്നു. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയായിരിക്കും നിരാഹാര സമരം. പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നിരാഹാരം. സർക്കാരുമായി ചർച്ചകൾക്ക് തയ്യാറാണ്. എന്നാൻ ആദ്യം ചർച്ചയ്‌ക്കെടുക്കേണ്ടത് മൂന്നുകാർഷിക നിയമങ്ങളും പിൻവലിക്കുന്നതിനെ കുറിച്ചാവണമെന്ന് കർഷക നേതാവ് കൻവൽപ്രീത് സിങ് പന്നു പറഞ്ഞു. ആയിരം കർഷകർ ഞായറാഴ്ച രാജസ്ഥാനിലെ ഷാജഹാൻപൂരിൽ നിന്ന് ജയ്പൂർ -ഡൽഹി ഹൈവേ വഴി ഡൽഹി ചലോ മാർച്ച് നടത്തും.രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്നുകൂടി കർഷകർ എത്തിച്ചേരുന്നതോടെ സമരം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരുമായി ചർച്ചയക്ക് തയ്യാറാണ്. എന്നാൽ മുഖ്യ ആവശ്യം മൂന്നുനിയമങ്ങളും പിൻവലിക്കണമെന്നായിരിക്കും. മറ്റ് ആവശ്യങ്ങളിലേക്ക് അതിന് ശേഷം മാത്രമേ കടക്കൂ എന്നാണ് കർഷക നേതാക്കൾ പറയുന്നത്. പ്രക്ഷോഭം ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിച്ചു. എന്നാൽ, കർഷകർ അതനുവദിച്ചില്ല-കൻവൽപ്രീത് സിങ് പന്നു പറഞ്ഞു

വെള്ളിയാഴ്ച സമരം ചെയ്യുന്ന കർഷകരോട് സാമൂഹിക വിരുദ്ധരെയും, ഇടത്-മാവോയിസ്റ്റ് ശക്തികളെയും കരുതിയിരിക്കാൻ കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടാഴ്ചയിലേറെയയായി പുരോഗമിക്കുന്ന സമരം അട്ടിമറിക്കാൻ, ചിലരുടെ ശ്രമമുണ്ടെന്നും അവർ അന്തരീക്ഷം മോശമാക്കാൻ ശ്രമിക്കുന്നുണ്ടെന്നും ആയിരുന്നു മുന്നറിയിപ്പ്.

ചില ആക്റ്റിവിസ്റ്റുകളുടെ മോചനം ആവശ്യപ്പെട്ടുള്ള പോസ്റ്ററുകൾ തിക്രിത് അതിർത്തിയിലെ സമരക്കാർക്കിടയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ കർഷകരെന്ന വ്യാജേന ഉള്ള സാമൂഹിക വിരുദ്ധരെ കുറിച്ച് മുന്നറിയിപ്പ് നൽകിയത്.

പുതിയ കാർഷിക നിയമങ്ങളെ അനുകൂലിച്ച് മോദി വീണ്ടും

മൂന്ന് കാർഷിക നിയമങ്ങൾക്കെതിരേ കർഷകരുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന കർഷക സമരം അതിശക്തമായി തുടരുന്നതിനിടെ കാർഷിക നിയമത്തെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. കർഷകരെ ശാക്തീകരിക്കാനാണ് പുതിയ നിയമം കൊണ്ടുവന്നതെന്നും പുതിയ നിയമം കർഷകർക്ക് കൂടുതൽ വിപണികൾ തുറന്നു കൊടുക്കുന്നുവെന്നും പ്രധാനമന്ത്രി പറയുന്നു. ഇതോടെ കാർഷിക മേഖലയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കാൻ കഴിയുമെന്നാണ് പ്രധാനമന്ത്രിയുടെ പക്ഷം. ഫിക്കി കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ കർഷകർ ശക്തിപ്പെടുമ്പോൾ രാജ്യം ശക്തിപ്പെടും. കർഷകരുടെ ലാഭം മുടക്കിയ തടസ്സങ്ങൾ ഇല്ലാതാക്കാനായിയെന്നും മോദി പറഞ്ഞു.കർഷകരുടെ വളർച്ചയ്ക്ക് തടസ്സമാകുന്ന കാര്യങ്ങളെ പുതിയ നിയമങ്ങൾ മറികടക്കുന്നു എന്നാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നത്. പുതിയ വിപണി ലഭിക്കുന്നതോടെ പുതിയ അവസരങ്ങളും നിക്ഷേപങ്ങളും വരും. ചന്തകൾ ആധുനീകരിച്ചു. വരുമാനം കൂട്ടാനും നടപടികൾ സ്വീകരിച്ചു. കാർഷിക മേഖലയിൽ മതിയായ സ്വകാര്യവൽക്കരണം നടന്നിട്ടില്ല. പരിഷ്‌കരണങ്ങളുടെ ലക്ഷ്യം കൃത്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കാർഷിക രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ, ഭക്ഷ്യസംസ്‌കരണം, ശേഖരണം തുടങ്ങിയവയിൽ നേരിട്ടിരുന്ന പ്രതിബന്ധങ്ങൾ നീക്കി. കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ ആധുനികവൽക്കരിച്ചു. ഇത് കർഷകർക്ക് ഏറെ പ്രയോജനകരമാകും.

ഡൽഹി ബുരാരി സന്ത് നിരാങ്കരി സമാഗം മൈതാനത്തും ഡൽഹി സംസ്ഥാന അതിർത്തികളിലുമാണ് കർഷക സമരം നടക്കുന്നത്. സമരം ചെയ്യുന്ന കർഷക സംഘടനകളുടെ നേതാക്കൾ നിരവധി തവണ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിയിരുന്നെങ്കിലും അത് പരാജയപ്പെട്ടു. നേരത്തെ നടത്തിയ ചർച്ചകളും പരാജയമായിരുന്നു.നിയമം പിൻവലിക്കാതെ സമരം നിർത്താനാവില്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്. നിയമം പിൻവലിക്കുമോ ഇല്ലയോ എന്ന ഒറ്റ കാര്യമാണ് തങ്ങൾക്കറിയേണ്ടതെന്നും കർഷക സംഘടനകൾ പറയുന്നു. യെസ് ഓർ നൊ എന്ന് എഴുതിയ പ്ലക്കാർഡുകളുമായാണ് കർഷകർ പല ചർച്ചയ്ക്കും ഹാജരായത്.

കർഷകരുമായുള്ള പ്രശ്ന പരിഹാരചർച്ചകൾ ഒന്നൂം ഫലം കാണാത്തതിന്റെ പശ്ചാത്തലത്തിൽ, സമരത്തിനിടയിൽ തീവ്രവാദികൾ നുഴഞ്ഞുകയറാമെന്ന അഭ്യൂഹത്തിന്റെ അടിസ്ഥാനത്തിൽ കർഷക പ്രക്ഷോഭത്തെ അടിച്ചമർത്താൻ തന്നെയാണ് കേന്ദ്രത്തിന്റെ നീക്കം. ഇത് സംബന്ധിച്ച് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷ അടിയന്തിര യോഗം വിളിച്ചു.മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരായുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഡൽഹി അതിർത്തിയിൽ അക്രമമുണ്ടാകാനുള്ള സാധ്യതകൾ മുൻകൂട്ടി അറിയുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാനാണ് യോഗമെന്നാണ് റിപ്പോർട്ടുകൾ.പ്രതിഷേധം നടത്തുന്ന കർഷകർക്കിടയിൽ കുറഞ്ഞത് 10 തീവ്രവാദ ഗ്രൂപ്പുകളെങ്കിലും ഇത്തരത്തിൽ ഉണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെന്നാണ് സർക്കാരുമായി അടുത്തുനിൽക്കുന്ന വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP