Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ത്രീകളും അതിനൊട്ടും മോശമല്ല; നിവൃത്തികെട്ടപ്പോൾ ഒന്നുരണ്ടു വട്ടം പ്രതികരിച്ചിട്ടുണ്ടെന്നും താരം; തനിക്കും സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വ്യക്തമാക്കി നടി സ്വാസിക

സ്ത്രീകളും അതിനൊട്ടും മോശമല്ല; നിവൃത്തികെട്ടപ്പോൾ ഒന്നുരണ്ടു വട്ടം പ്രതികരിച്ചിട്ടുണ്ടെന്നും താരം; തനിക്കും സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വ്യക്തമാക്കി നടി സ്വാസിക

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തനിക്കും സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി സ്വാസിക. മിക്കപ്പോഴും ഇത്തരം കാര്യങ്ങൾ അവ​ഗണിക്കാറാണ് പതിവെന്നും നിവൃത്തികെട്ടപ്പോൾ ഒന്നുരണ്ടു വട്ടം പ്രതികരിച്ചിട്ടുണ്ടെന്നും സ്വാസിക വ്യക്തമാക്കി. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ.

ചില സമയങ്ങളിൽ നമ്മുടെ ക്ഷമയെ പരീക്ഷിക്കുന്ന തരത്തിലുള്ള സൈബർ ബുള്ളിയിങ് ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടാകാറുണ്ട്. മിക്കപ്പോഴും അതിനെയൊക്കെ അവഗണിക്കാറാണ് പതിവ്. എന്നാൽ നിവൃത്തികെട്ടപ്പോൾ ഒന്നുരണ്ടു വട്ടം പ്രതികരിച്ചിട്ടുണ്ടെന്നും സ്വാസിക പറയുന്നു. ‘ സോഷ്യൽ മീഡിയയിൽ സജീവമായ വ്യക്തിയാണ് ഞാൻ. എനിക്ക് മാത്രമല്ല. ഇവിടെ ഇടപെടുന്ന ഏതൊരു വ്യക്തിക്കും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ഇവയെല്ലാം. അതിൽ സ്ത്രീകളുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട. പ്രേക്ഷകരുമായി ഇടപെടാനുള്ള എന്റെ പ്രധാന ടൂളാണ് സോഷ്യൽമീഡിയ. അതിന്റെ പ്രധാനഗുണം എന്താണെന്നുവച്ചാൽ വിമർശനമായാലും അഭിനന്ദനമായാലും നമുക്ക് വളരെ പെട്ടെന്ന് തന്നെ ഫീഡ്ബാക്ക് ലഭിക്കും- താരം അഭിമുഖത്തിൽ പറഞ്ഞു.

നെഗറ്റിവിറ്റിയെ ജീവിതത്തിലേക്കെടുക്കാൻ ആഗ്രഹിക്കാത്ത ആളാണ് ഞാൻ. എന്നാൽ നിവൃത്തി കെട്ടപ്പോൾ ഒന്നുരണ്ടു വട്ടം പ്രതികരിച്ചിട്ടുണ്ട്. പരാതി നൽകിയിട്ടുണ്ട്. അതെല്ലാം എന്റെ അപ്പോഴത്തെ മാനസികാവസ്ഥയെ ആശ്രയിച്ചിരിക്കും. സൈബർ ബുള്ളിയിങ് നടത്തുന്ന സ്ത്രീകളുമുണ്ട്. ഇത്തരക്കാരെ നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ നടപടിയെടുക്കണം. ഇനിയുള്ള കാലഘട്ടത്തിൽ പരസ്പര ബഹുമാനത്തോടെ ജീവിക്കാൻ കുട്ടിക്കാലം മുതൽ കൗൺസിലിങ് നൽകേണ്ടി വരുമെന്നാണ് തോന്നുന്നത്, അഭിമുഖത്തിൽ സ്വാസിക പറഞ്ഞു.

സീരിയലിൽ നിന്ന് സിനിമയിലെത്തുന്നവർ വിവേചനം നേരിടേണ്ടി വരാറുണ്ടെന്നും തുടക്കത്തിൽ ചെറിയ മാനസിക വിഷമം ഉണ്ടായിരുന്നെങ്കിലും അർഹിക്കുന്ന അവഗണനയോടെ അത് തള്ളിക്കളയാൻ കഴിഞ്ഞിരുന്നന്നും സ്വാസിക പറഞ്ഞു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഈ പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. സീരിയൽ കണ്ട് എന്നെ സിനിമയിലേക്ക് ക്ഷണിച്ചവരുമുണ്ട്. ഞാൻ സീരിയലിൽ നിന്ന് വന്നതാണന്ന വേർതിരിവോടെ പിന്നീട് ആരും എന്നോട് പെരുമാറിയിട്ടില്ല’, സാസിക പറഞ്ഞു.

അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ മികച്ച സ്വഭാവനടിയായി തിരഞ്ഞെടുക്കപ്പെട്ടത് സ്വാസികയെയാണ്. വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്കാരം. 1991 നവംബർ 5 ന് ബഹറിനിൽ അക്കൗണ്ടന്റായ വിജയകുമാറിന്റെയും ഗിരിജയുടെയും മകളായി കോട്ടയം ജില്ലയിലെ മുവ്വാറ്റുപുഴയിൽ ജനിച്ചു. പൂജ വിജയ് എന്നാണ് ശരിയായ നാമം. മുവാറ്റുപുഴ നിർമ്മല കോളേജിൽ നിന്നും സാഹിത്യത്തിൽ ബിരുദമെടുത്തു. 2009 ൽ വൈഗൈ എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് സ്വാസിക സിനിമാലോകത്തേയ്ക്കെത്തുന്നത്. 2010 ൽ ഫിഡിൽ എന്ന സിനിമയിലൂടെ സ്വാസിക മലയാളത്തിലും തുടക്കമിട്ടു. ആ വർഷം തന്നെ ഗോരിപാളയം എന്ന തമിഴ് ചിത്രത്തിലും നായികയായി. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, എന്നിവ സ്വാസികയുടെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്.

സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും സജീവമാണ് സ്വാസിക. 2014 മുതലാണ് സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങിയത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലാണ് സ്വാസിക ആദ്യമായി അഭിനയിക്കുന്നത്. പല ചാനലുകളിലായി വിവിധ ടെലിവിഷൻ റിയാലിറ്റിഷോകളിലും സജീവമാണ് സ്വാസിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP