Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എയർഫോഴ്സിലെ പത്തു വർഷത്തെ സേവനത്തിന് ശേഷം നാടകവേദിയിലൂടെ സിനിമയിലേക്ക്; പൗ​രു​ഷം തു​ളു​മ്പു​ന്ന നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളെ മലയാളിക്ക് നൽകിയ ശേഷം മടക്കവും; മ​ല​യാ​ളികളുടെ പ്രിയന​ട​ൻ എം.​ജി. സോ​മ​ൻ ഓ​ർമ​യാ​യി​ട്ട് ഇന്നേക്ക് 23വ​ർ​ഷം

എയർഫോഴ്സിലെ പത്തു വർഷത്തെ സേവനത്തിന് ശേഷം നാടകവേദിയിലൂടെ സിനിമയിലേക്ക്; പൗ​രു​ഷം തു​ളു​മ്പു​ന്ന നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളെ മലയാളിക്ക് നൽകിയ ശേഷം മടക്കവും; മ​ല​യാ​ളികളുടെ പ്രിയന​ട​ൻ എം.​ജി. സോ​മ​ൻ ഓ​ർമ​യാ​യി​ട്ട് ഇന്നേക്ക് 23വ​ർ​ഷം

മറുനാടൻ ഡെസ്‌ക്‌

തി​രു​വ​ല്ല: മ​ല​യാ​ളികളുടെ പ്രിയന​ട​ൻ എം.​ജി. സോ​മ​ൻ ഓ​ർമ​യാ​യി​ട്ട് ഇന്നേക്ക് 23വ​ർ​ഷം. 1997 ഡി​സം​ബ​ർ 12ന് ​എ​റ​ണാ​കു​ള​ത്തെ പി.​വി.​എ​സ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അദ്ദേഹം അ​ന്ത്യ ശ്വാസം വലിച്ചത്. ക​ര​ൾ സം​ബ​ന്ധ അ​സു​ഖ​ത്തെ​ത്തു​ട​ർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം ആ അതുല്യ നടനെ തേടിയെത്തിയത്.

തി​രു​വ​ല്ല മ​ണ്ണ​ടി​പ്പ​റ​മ്പി​ൽ കെ.​എ​ൻ. ഗോ​വി​ന്ദ​പ്പ​ണി​ക്ക​രു​ടെ​യും പി.​കെ. ഭ​വാ​നി​യു​ടെ​യും മ​ക​നാ​യി 1941 സെ​പ്റ്റം​ബ​ർ 28നാ​ണ് സോ​മ​ൻ ജ​നി​ച്ച​ത്. പ്രാ​ഥ​മി​ക​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ശേ​ഷം എ​യ​ർഫോ​ഴ്സി​ൽ ചേ​ർന്നു. 10 വ​ർഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം വി​ര​മി​ച്ച സോ​മ​ൻ നാ​ട​ക​രം​ഗ​ത്ത് സ​ജീ​വ​മാ​യി. കേ​ര​ള ആ​ർട്സ്‌ തി​യ​റ്റ​റി​െൻറ 'രാ​മ​രാ​ജ്യം' നാ​ട​കം കാ​ണാ​നി​ട​യാ​യ മ​ല​യാ​റ്റൂ​രി​ന്റെ പ​ത്നി വേ​ണി​യാ​ണ് സോ​മ​നെ 'ഗാ​യ​ത്രി' സി​നി​മ​യി​ലേ​ക്ക് ശി​പാ​ർശ ചെ​യ്ത​ത്. 'ഗാ​യ​ത്രി'​യു​ടെ ക​ഥ മ​ല​യാ​റ്റൂ​രി​​ൻേ​റ​താ​യി​രു​ന്നു.

1972ൽ '​ശ​രം' നാ​ട​ക​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് അ​വാ​ർഡ്‌ കി​ട്ടി. '73ൽ ​പി.​എ​ൻ. മേ​നോ​ൻ സം​വി​ധാ​നം ചെ​യ്ത 'ഗാ​യ​ത്രി'​യി​ലെ രാ​ജാ​മ​ണി എ​ന്ന ബ്രാ​ഹ്മ​ണ​യു​വാ​വി​ന്റെ വേ​ഷം അ​ന്നു​വ​രെ​യു​ള്ള നാ​യ​ക​സ​ങ്ക​ൽപ​ത്തി​ന് എ​തി​രാ​യി​രു​ന്നു. ഇ​തി​ലെ ​റിബ​ൽ ക്യാ​ര​ക്​​ട​ർ ശ്ര​ദ്ധ​യാ​ക​ർഷി​ച്ച​തോ​ടെ ചു​ക്ക്, മാ​ധ​വി​ക്കു​ട്ടി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽകൂ​ടി വ്യ​ത്യ​സ്ത വേ​ഷ​ങ്ങ​ൾ ചെ​യ്യാ​നാ​യി.

'75ൽ '​സ്വ​പ്നാ​ട​ന'​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച സ​ഹ​ന​ട​നു​ള്ള അ​വാ​ർഡും '76ൽ ​ത​ണ​ൽ, പ​ല്ല​വി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന അ​വാ​ർഡും സോ​മ​നെ തേ​ടി​യെ​ത്തി. 'ച​ട്ട​ക്കാ​രി'​യി​ലെ റി​ച്ചാ​ർഡും 'ഇ​താ ഇ​വി​ടെ വ​രെ'​യി​ലെ വി​ശ്വ​നാ​ഥ​നും ഒ​ക്കെ പ്രേ​ക്ഷ​ക​രെ ഹ​രം​കൊ​ള്ളി​ച്ചു. '77ൽ ​മാ​ത്രം 47 ചി​ത്ര​ത്തി​ലാ​ണ് സോ​മ​ൻ നാ​യ​ക​നാ​യ​ത്. മൂ​ന്ന്​ ത​മി​ഴ് ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ക്കാ​നാ​യി. ഷീ​ല, ജ​യ​ഭാ​ര​തി, അം​ബി​ക, ശ്രീ​വി​ദ്യ, ജ​യ​സു​ധ, റാ​ണി​ച​ന്ദ്ര, പൂ​ർണി​മ, രാ​ധി​ക, ഹി​ന്ദി​യി​ലെ ശ്രീ​ദേ​വി, ഷ​ർമി​ള ടാ​ഗോ​ർ, ഭാ​നു​പ്രി​യ, രാ​മേ​ശ്വ​രി എ​ന്നി​വ​രൊ​ക്കെ സോ​മ​െൻറ നാ​യി​ക​മാ​രാ​യി​ട്ടു​ണ്ട്.

പൗ​രു​ഷം തു​ളു​മ്പു​ന്ന നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ സോ​മ​ൻ ജോ​ൺ പോ​ളി​നോ​ടൊ​പ്പം 'ഭൂ​മി​ക' ചി​ത്ര​വും നി​ർ​മി​ച്ചു. ച​ടു​ല സം​ഭാ​ഷ​ണ​ങ്ങ​ൾകൊ​ണ്ട് പ്രേ​ക്ഷ​ക​രെ ഇ​ള​ക്കി​മ​റി​ച്ച ആ​ന​ക്കാ​ട്ടി​ൽ ഈ​പ്പ​ച്ച​ൻ എ​ന്ന അ​ബ്കാ​രി കോ​ൺട്രാ​ക്ട​റാ​യി വേ​ഷ​മി​ട്ട 'ലേ​ല'​മാ​ണ് സോ​മ​െൻറ അ​വ​സാ​ന​ചി​ത്രം. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ആ​ദ്യ​കാ​ല പ്ര​സി​ഡ​ൻ​റ്, ഫി​ലിം ​െഡ​വ​ല​പ്മെൻറ്​ കോ​ർപ​റേ​ഷ​ൻ അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർത്തി​ച്ചു. കാ​ൽനൂ​റ്റാ​ണ്ടോ​ളം ആ​രാ​ധ​ക​രെ ഹ​രം​കൊ​ള്ളി​ച്ച ഈ ​ന​ട​ന്റെ വേ​ർപാ​ട് മ​ല​യാ​ള സി​നി​മ​ക്ക്​ തീ​രാ​ന​ഷ്​​ട​മാ​ണ് സൃ​ഷ്​​ടി​ച്ച​ത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP