Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വോട്ടെണ്ണൽ 16 ന് രാവിലെ 8 മുതൽ ആരംഭിക്കും; തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വൈകില്ലെന്ന് കമ്മീഷന്റെ ഉറപ്പ്

വോട്ടെണ്ണൽ 16 ന് രാവിലെ 8 മുതൽ ആരംഭിക്കും; തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വൈകില്ലെന്ന് കമ്മീഷന്റെ ഉറപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 16ന് രാവിലെ എട്ടിന് ആരംഭിക്കും. ഫലം വൈകാതിരിക്കാൻ കൃത്യതയാർന്ന സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌കരൻ അറിയിച്ചു.

സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ഓരോ കേന്ദ്രങ്ങളിലെയും വോട്ടെണ്ണൽ പുരോഗതി കമ്മീഷന്റെ 'ട്രെൻഡ്' സോഫ്റ്റ് വെയറിൽ തത്സമയം അപ്ലോഡ് ചെയ്യും.തിരുവനന്തപുരത്ത് 16 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ട്.

ആദ്യം എണ്ണുക തപാൽ വോട്ടുകളായിരിക്കും. പിന്നീട് മറ്റ് വോട്ടുകൾ എണ്ണിത്തുടങ്ങും. എട്ട് ബൂത്തുകൾക്ക് ഒരു ടേബിളെന്ന നിലയിലാണ് വോട്ടെണ്ണുക.ആദ്യം ഒന്നാം വാർഡ് പിന്നീട് രണ്ട് എന്നക്രമത്തിൽ പെട്ടികൾ പുറത്തെടക്കും.ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകളുണ്ടെങ്കിൽ അതെല്ലാം ഒരു ടേബിളിൽ തന്നെ ഒരുക്കും.

ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്‌ളോക്ക് തലത്തിലും മുനിസിപ്പാലിറ്റി,കോർപ്പറേഷനുകൾ എന്നിവിടങ്ങളിലേത് അതത് സ്ഥാപനങ്ങളിലെ കേന്ദ്രത്തിലുമായിരിക്കും നടക്കുക.ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേക കൗണ്ടിങ് ഹാളുകളും സജ്ജീകരിക്കും.

വോട്ടെണ്ണൽ വിവരങ്ങൾ ട്രെൻഡ് സോഫ്റ്റ് വെയറിലൂടെ അപ്പപ്പോൾ അപ്ലോഡ് ചെയ്യും. ഇതിനായി വോട്ടെണ്ണൽ കേന്ദ്രത്തിനടുത്ത് പ്രത്യേക മുറി സജ്ജമാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP