Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരിച്ചു പോയ മകന്റെ പേരിൽ ആതുര പ്രവർത്തനങ്ങൾ നടത്തിയത് 15 വർഷം; തനിക്കും ബ്രയിൻ ടൂമറാണെന്ന് അറിഞ്ഞതോടെ സ്വയം ചിതയൊരുക്കി തീ കൊളുത്തിയത് മകന്റെ ശവകുടീരത്തിന് സമീപം; രാഘവൻ നായരും മരണത്തിന് കീഴടങ്ങി

മരിച്ചു പോയ മകന്റെ പേരിൽ ആതുര പ്രവർത്തനങ്ങൾ നടത്തിയത് 15 വർഷം; തനിക്കും ബ്രയിൻ ടൂമറാണെന്ന് അറിഞ്ഞതോടെ സ്വയം ചിതയൊരുക്കി തീ കൊളുത്തിയത് മകന്റെ ശവകുടീരത്തിന് സമീപം; രാഘവൻ നായരും മരണത്തിന് കീഴടങ്ങി

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: മകന്റെ ശവകുടീരത്തിന് സമീപം ചിതയൊരുക്കി അച്ഛൻ ആത്മഹത്യ ചെയ്തു. കൊല്ലം പത്തനാപുരം സ്വദേശി റിട്ടയേർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥനായ രാഘവൻ നായരാണ് മരിച്ചത്. പത്തനാപുരം പിടവൂരിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാഘവൻ നായർ മകന്റെ ശവകുടീരത്തിന് മുന്നിൽ ചിതയൊരുക്കിയത്. തീ ആളി കത്തുന്നത് കണ്ട് രാഘവൻ നായരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ മരണം സംഭവിക്കുകയായിരുന്നു.

രാഘവൻ നായരുടെ ഏക മകൻ ശ്രീഹരി ബ്രയിൻ ടൂമറ് മൂലം 2005 ൽ മരിച്ചിരുന്നു. കഴിഞ്ഞ 15 വർഷങ്ങളായി ശ്രീഹരിയുടെ പേരിൽ ആതുര പ്രവർത്തനങ്ങൾ രാഘവൻ നായർ നടത്തുന്നുണ്ടായിരുന്നു. ലോക്ഡൗൺ സമയത്ത് മകൻ ശ്രീഹരിയുടെ പേരിൽ രാഘവൻ നായർ ഭക്ഷണ പൊതി വിതരണം ചെയ്തിരുന്നു. ഇക്കഴിഞ്ഞ ആഴ്ച കടുത്ത തലവേദനയെ തുടർന്ന് രാഘവൻ നായരെ ആശുപത്രിയിലെത്തിച്ചപ്പോൾ അദ്ദേഹത്തിനും ബ്രയിൻ ടൂമറാണെന്ന് തിരിച്ചറിഞ്ഞു. രാഘവൻ നായരുടെ ഭാര്യയും ഇതേ അസുഖം മൂലം നേരത്തെ മരിച്ചിരുന്നു. വിരമിച്ച എയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സംഘടനയുടെ ഭാരവാഹി കൂടിയാണ് രാഘവൻ നായർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP