Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

‘കൊല്ലും എന്ന വാക്ക്…കാക്കും എന്ന പ്രതിജ്ഞ’; പുതിയ പൃഥ്വിരാജ് ചിത്രം ‘കുരുതി’യുടെ ഷൂട്ടിം​ഗ് ആരംഭിച്ചു

‘കൊല്ലും എന്ന വാക്ക്…കാക്കും എന്ന പ്രതിജ്ഞ’; പുതിയ പൃഥ്വിരാജ് ചിത്രം ‘കുരുതി’യുടെ ഷൂട്ടിം​ഗ് ആരംഭിച്ചു

മറുനാടൻ ഡെസ്‌ക്‌

പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമ ‘കുരുതി’യുടെ ഷൂട്ടിം​ഗ് ആരംഭിച്ചു. താരത്തിന്റെ അമ്മ മല്ലിക സുകുമാരനും ഭാര്യ സുപ്രിയയും പൂജയിൽ പങ്കെടുത്തു. ഇന്ന് രാവിലെ നടന്ന പൂജയുടെ ചിത്രങ്ങൾ പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. നവംബർ 29-ന് ആണ് കുരുതി ചിത്രം പ്രഖ്യാപിച്ചത്. കോഫി ബ്ലൂം എന്ന ഹിന്ദി ചിത്രമൊരുക്കിയ സംവിധായകൻ മനു വാര്യർ ആണ് കുരുതി ഒരുക്കുന്നത്.

‘കൊല്ലും എന്ന വാക്ക്…കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ് ലൈനോടെ ഒരുങ്ങുന്ന ചിത്രം വൻ പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ആണ് ചിത്രം നിർമ്മിക്കുന്നത്. സാമൂഹിക- രാഷ്ട്രീയ ത്രില്ലറാകും കുരുതി എന്നാണ് വിവരം.

മുരളി ഗോപി, ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, മണികണ്ഠൻ ആചാരി, നവാസ് വള്ളിക്കുന്ന്, നസ്ലിൻ, സാഗർ സൂര്യ, മാമുക്കോയ, ശ്രിന്ദ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. അനീഷ് പള്ള്യാൽ ആണ് തിരക്കഥ ഒരുക്കുന്നത്. അഭിനന്ദൻ രാമാനുജൻ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും ഒരുക്കുന്നു. അഖിലേഷ് മോഹൻ ആണ് എഡിറ്റിങ്. കുമാരി എന്ന പുതിയ ചിത്രവും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്നുണ്ട്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അടുത്തിടെ റിലീസ് ചെയ്തിരുന്നു. ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ചിത്രം നിർമൽ സഹദേവൻ ആണ് സംവിധാനം ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP