Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഠനത്തിൽ മിന്നുന്ന വിജയവുമായി പി. ​ഹ​രി​പ്ര​സാ​ദ്; ഒരേ സമയം നേടിയത് അ​ഞ്ച് പ്ര​ധാ​ന​പ്പെ​ട്ട കോ​ഴ്സു​ക​ളിലെ പ്രവേശന പരീക്ഷകളിൽ ഉന്നത വിജയം

പഠനത്തിൽ മിന്നുന്ന വിജയവുമായി പി. ​ഹ​രി​പ്ര​സാ​ദ്; ഒരേ സമയം നേടിയത് അ​ഞ്ച് പ്ര​ധാ​ന​പ്പെ​ട്ട കോ​ഴ്സു​ക​ളിലെ പ്രവേശന പരീക്ഷകളിൽ ഉന്നത വിജയം

മറുനാടൻ ഡെസ്‌ക്‌

നീ​ലേ​ശ്വ​രം: ട്യൂഷനും മറ്റാരുടെയും സഹായവുമില്ലാതെ ഈ കൊച്ചുമിടുക്കൻ നേടിയത് അ​ഞ്ച് പ്ര​ധാ​ന​പ്പെ​ട്ട ഉ​ന്ന​ത കോ​ഴ്സു​ക​ൾ. നീ​ലേ​ശ്വ​രം പ​ടി​ഞ്ഞാ​റ്റം കൊ​ഴു​വ​ലി​ലെ പി. ​ഹ​രി​പ്ര​സാ​ദാ​ണ് എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യെ​ഴു​തി അ​ഞ്ച് പ്ര​ധാ​ന​പ്പെ​ട്ട കോ​ഴ്സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടിയത്. മറ്റാരുടെയും സ​ഹാ​യ​മി​ല്ലാതെയും ട്യൂ​ഷ​നോ, ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച്​ എ​ൻ​ട്ര​ൻ​സ് പ​ഠ​ന കോ​ച്ചി​ങ്ങോ ഇ​ല്ലാതെയാണ് ഈ ​കൗ​മാ​ര​ക്കാ​ര​ൻ തിളക്കമാർന്ന വിജയം നേ​ടി​യെ​ടു​ത്ത​ത്. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം.​ബി.​ബി.​എ​സ്‌, സി.​ഇ.​ടി തി​രു​വ​ന​ന്ത​പു​രം, ഐ​സ​ർ തി​രു​വ​ന​ന്ത​പു​രം, കു​സാ​റ്റ് കൊ​ച്ചി, ഡ​ൽ​ഹി യൂ​നി​വേ​ഴ്സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഒ​രേ സ​മ​യ​ത്ത് ഹ​രി​പ്ര​സാ​ദി​ന് പ്ര​വേ​ശ​നം ല​ഭി​ച്ച​ത്.

ഒ​ടു​വി​ൽ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡോ​ക്ട​ർ പ​ഠ​നം തെ​ര​ഞ്ഞെ​ടു​ത്തു. അ​ഞ്ച് മു​ത​ൽ പ്ല​സ്ടു വ​രെ രാ​ജാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു പ​ഠ​നം. തു​ട​ർ​ന്ന് ര​ണ്ടു മാ​സ​ത്തെ പ​ഠ​നം​കൊ​ണ്ട് എ​ഴു​തി​യ എ​ല്ലാ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​ക​ളി​ലും ഉ​യ​ർ​ന്ന റാ​ങ്ക് നേ​ടി നീ​ലേ​ശ്വ​ര​ത്തി​െൻറ അ​ഭി​മാ​ന​മാ​യി ഹ​രി​പ്ര​സാ​ദ് എ​ന്ന മി​ടു​ക്ക​ൻ മാ​റി. സ്വ​ന്ത​മാ​യി ഫോ​ൺ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​മ്മ സാ​വി​ത്രി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ ഇ​ൻ​റ​ർ​നെ​റ്റി​ൽ പ​ഠ​ന​ത്തി​െൻറ ആ​ഴ​ങ്ങ​ൾ തേ​ടി.

പി​താ​വ്​ മ​ധു അ​സു​ഖ ബാ​ധി​ത​നാ​ണ്. അ​മ്മ സാ​വി​ത്രി​യു​ടെ തു​ച്ഛ​മാ​യ വ​രു​മാ​ന​മു​ള്ള ജോ​ലി​യാ​ണ് കു​ടും​ബ​ത്തി​െൻറ ഏ​ക വ​രു​മാ​നം. പ്രാ​ര​ബ്​​ധ​ങ്ങ​ളി​ൽ​ക്കൂ​ടി സ​ഞ്ച​രി​ച്ച് ഉ​ന്ന​ത വി​ജ​യം എ​ത്തി​പ്പി​ടി​ച്ച ഈ ​മി​ടു​ക്ക​െൻറ തു​ട​ർ​പ​ഠ​ന​ത്തി​നാ​യി ഇ​തി​ന​കം പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളും ക്ല​ബു​ക​ളും രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP