Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഞാനെന്തും പറയും എന്നെയാർക്കും കണ്ടുപിടിക്കാൻ പറ്റില്ല അതാണ് ചിലരുടെ ഭാവം'; സ്ത്രീകൾക്കെതിരെയുള്ള സൈബർ അക്രമണത്തിൽ പ്രതികരിച്ച് ഭാവന; പ്രതികരണം ഡബ്ല്യു.സി.സി. റെഫ്യൂസ് ദ അബ്യൂസ് ക്യാംപൈനിൽ

'ഞാനെന്തും പറയും എന്നെയാർക്കും കണ്ടുപിടിക്കാൻ പറ്റില്ല അതാണ് ചിലരുടെ ഭാവം'; സ്ത്രീകൾക്കെതിരെയുള്ള സൈബർ അക്രമണത്തിൽ പ്രതികരിച്ച് ഭാവന; പ്രതികരണം ഡബ്ല്യു.സി.സി. റെഫ്യൂസ് ദ അബ്യൂസ് ക്യാംപൈനിൽ

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: സൈബർ ലോകത്ത് സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങളിൽ പ്രതികരിച്ച് ഭാവന. സോഷ്യൽ മീഡിയയിൽ ഒരു പ്രൊഫൈൽ ഉണ്ടാക്കി മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയുക, അല്ലെങ്കിൽ എഴുതുക. കൂടുതലും സ്ത്രീകൾക്കെതിരേയാണ് ഇത്തരം പ്രവണതകൾ നാം കണ്ടു വരുന്നത്. ഞാൻ എന്തും പറയും, എന്നെ ആരും കണ്ടു പിടിക്കില്ല എന്ന ചിന്തയാണോ അല്ലെങ്കിൽ മറ്റുള്ളവരുടെ ശ്രദ്ധ കിട്ടുന്നത് വേണ്ടി ചെയ്യുന്നതാണോ എന്നറിയില്ല. അത് എന്ത് തന്നെയാണെങ്കിൽ അത്ര നല്ലതല്ല. പരസ്പരം ദയവോടെ പെരുമാറുക ഭാവന പറയുന്നു. ഡബ്ല്യു.സി.സി. റെഫ്യൂസ് ദ അബ്യൂസ് ക്യാംപൈന്റെ ഭാഗമായാണ് താരത്തിന്റെ പ്രതികരണം.

സൈബർ ലോകത്ത് സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്ക് എതിരെയുള്ള കാമ്പയിന്റെ ഭാഗമായാണ് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ സംഘടനയായ ഡബ്ല്യു.സി.സി. റെഫ്യൂസ് ദ അബ്യൂസുമായി രംഗത്തെത്തിയത്. ഒട്ടനവധിയാളുകളാണ് ഈ കാമ്പയിന്റെ ഭാഗമായത്.

https://www.facebook.com/watch/WomeninCinemaCollective/

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP