Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഉദ്യോഗസ്ഥർ പറഞ്ഞിട്ടാണ് ഒപ്പിട്ടതെന്ന് ഇബ്രാഹിംകുഞ്ഞ്; മന്ത്രി റബ്ബർ സ്റ്റാംപ് ആണോ എന്ന് കോടതി; അഴിമതി കേസിൽ ജാമ്യം തേടിയ ഇബ്രാഹിം കുഞ്ഞ് കൂട്ടുപിടിച്ചത് സ്പീക്കർ പി ശ്രീരാമകൃഷ്ണനെയും; സ്പീക്കർ ഊരാളുങ്കൽ സൊസൈറ്റിക്ക് അഡ്വാൻസ് നൽകിയിട്ടുണ്ടെന്നും മുൻ മന്ത്രിയുടെ വാദം

ഉദ്യോഗസ്ഥർ പറഞ്ഞിട്ടാണ് ഒപ്പിട്ടതെന്ന് ഇബ്രാഹിംകുഞ്ഞ്; മന്ത്രി റബ്ബർ സ്റ്റാംപ് ആണോ എന്ന് കോടതി; അഴിമതി കേസിൽ ജാമ്യം തേടിയ ഇബ്രാഹിം കുഞ്ഞ് കൂട്ടുപിടിച്ചത് സ്പീക്കർ പി ശ്രീരാമകൃഷ്ണനെയും; സ്പീക്കർ ഊരാളുങ്കൽ സൊസൈറ്റിക്ക് അഡ്വാൻസ് നൽകിയിട്ടുണ്ടെന്നും മുൻ മന്ത്രിയുടെ വാദം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഉദ്യോഗസ്ഥരെ പഴിചാരി മുന്മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. ഉദ്യോഗസ്ഥർ തന്നെ കാര്യങ്ങൾ അറിയിച്ചില്ലെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. പാലാരിവട്ടം മേൽപാലം നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യാപേക്ഷയിലാണ് ഇബ്രാഹിംകുഞ്ഞ് ഇക്കാര്യം പറഞ്ഞത്. അങ്ങനെയെങ്കിൽ മന്ത്രി റബ്ബർ സ്റ്റാംപ് ആണോയെന്ന് കോടതി തിരിച്ചു ചോദിച്ചു. ജാമ്യാപേക്ഷയിൽ വിധിപറയാനായി തിങ്കളാഴ്ചത്തേക്ക് കേസ് മാറ്റി.

അതേസമയം സ്പീക്കർ അഴിമതി കേസിൽ ജാമ്യം ലഭിക്കാനായി സ്പീക്കർ പി ശ്രീരാമകൃഷ്ണനെയും ഇബ്രാഹിംകുഞ്ഞ് കൂട്ടുപിടിച്ചു. നിയമസഭാ സ്പീക്കറുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിംകുഞ്ഞ് ഹർജിയിലൂടെ സ്വയം പ്രതിരോധിക്കാൻ ശ്രമിച്ചത്. നിയസഭാ സ്പീക്കർ ഊരാളുങ്കൽ സൊസൈറ്റിക്ക് അഡ്വാൻസ് നൽകിയിട്ടുണ്ടെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. മൊബിലൈസേഷൻ അഡ്വാൻസ് നൽകുന്നത് തെറ്റല്ല. ഊരാളുങ്കൽ സൊസൈറ്റിക്ക് സ്പീക്കർ 13 കോടി രൂപ അഡ്വാൻസ് നൽകിയതിന് തെളിവുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയിൽ പറഞ്ഞു. കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കണ്ടെത്തൽ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി റബ്ബർ സ്റ്റാമ്പ് ആണോ എന്ന് ജാമ്യഹർജി പരിഗണിക്കവേ കോടതി ചോദിച്ചു. ചികിത്സയ്ക്കായി സ്വയം തിരഞ്ഞെടുത്ത ആശുപത്രിയിൽനിന്ന് അടിയന്തിരമായി എന്തിന് പുറത്തു കടക്കണമെന്ന് കോടതി ചോദിച്ചു. പി.ഡബ്ല്യു.ഡി കരാറുകളിൽ മൊബിലൈസേഷൻ അഡ്വാൻസ് നൽകാൻ നിയമം അനുവദിക്കുന്നില്ലെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു.

മേൽപാലം നിർമ്മാണ കരാർ ആർ.ഡി.എസ് കമ്പനിക്ക് നൽകാൻ ടെൻഡറിനു മുൻപുതന്നെ തീരുമാനിച്ചിരുന്നെന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. 2013ൽ മസ്‌കറ്റ് ഹോട്ടലിൽ ഇതിനായി ഗൂഢാലോചന നടത്തി. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യംചെയ്യണമെന്നും ജാമ്യം നൽകിയാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും വിജിലൻസ് കോടതിയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP