Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രംപിന് ഉളുപ്പില്ലെങ്കിലും ഭാര്യ മെലാനിയക്ക് അഭിമാനം ബാക്കിയുണ്ട്; വൈറ്റ് ഹൗസ് വിട്ട് വീട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിൽ യുഎസ് പ്രഥമ വനിത; അവസാനത്തെ ക്രിസ്മസ് ട്രീ സ്വീകരണചടങ്ങ് മെലാനിയയുടെ നേതൃത്വത്തിൽ വൈറ്റ് ഹൗസിൽ; ട്രംപിൽ നിന്ന് വിവാഹമോചനം നേടുമെന്നും റിപ്പോർട്ടുകൾ

ട്രംപിന് ഉളുപ്പില്ലെങ്കിലും ഭാര്യ മെലാനിയക്ക് അഭിമാനം ബാക്കിയുണ്ട്; വൈറ്റ് ഹൗസ് വിട്ട് വീട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിൽ യുഎസ് പ്രഥമ വനിത; അവസാനത്തെ ക്രിസ്മസ് ട്രീ സ്വീകരണചടങ്ങ് മെലാനിയയുടെ നേതൃത്വത്തിൽ വൈറ്റ് ഹൗസിൽ; ട്രംപിൽ നിന്ന് വിവാഹമോചനം നേടുമെന്നും റിപ്പോർട്ടുകൾ

മറുനാടൻ ബ്യൂറോ

 വാഷിങ്ടൺ: വൈറ്റ്ഹൗസിൽ ഒരു ദിവസമെങ്കിൽ ഒരു ദിവസം കൂടി കടിച്ചുതൂങ്ങിക്കിടക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്, ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോറ്റിട്ടും ഇല്ലാക്കഥകൾ പറഞ്ഞ് വീരസ്യം പറയുന്ന ട്രംപിനെപ്പോലെയല്ല ഭാര്യ മെലാനിയ. പ്രഥമ വനിത എന്ന സ്ഥാനത്തോട് അവർക്ക് വിരക്തി തോന്നിത്തുടങ്ങിയതായും വീട്ടിലേക്കു മടങ്ങി പോകാൻ അവർ ആഗ്രഹിക്കുന്നതായും യുഎസ് മാധ്യമങ്ങൾ. ജോ ബൈഡന്റെ തിരഞ്ഞെടുപ്പു വിജയം അംഗീകരിക്കില്ലെന്നു വാക്സീൻ ഉച്ചകോടിയിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീരവാദം മുഴക്കിയതിനു പിന്നാലെയാണ് വൈറ്റ് ഹൗസിൽ ഒരുനിമിഷം പോലും തുടരാൻ മെലനിയ ആഗ്രഹിക്കുന്നില്ലെന്ന വാർത്തകൾ പുറത്തു വരുന്നതും.

പരസ്യമായി ട്രംപിന്റെ നിലപാടിനെ തള്ളിപ്പറയാൻ മുതിർന്നില്ലെങ്കിലും വൈറ്റ് ഹൗസിൽ നിന്ന് മാനസികമായി പടിയിറങ്ങാൻ അവർ തയാറായതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓഫിസ് ക്രമീകരണം, യാത്രാബത്ത തുടങ്ങിയ ഇനത്തിൽ മുൻപ്രസിഡന്റിന് ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും പ്രഥമ വനിതയെന്ന നിലയിൽ കാര്യമായ ആനുകൂല്യങ്ങൾ അനുവദിക്കാറില്ല. ഇത്തരം കാര്യങ്ങളെ കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരോട് ആരാഞ്ഞതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വൈറ്റ് ഹൗസിലെ ജീവിതം അവസാനിപ്പിച്ചു പടിയിറങ്ങാൻ ഒരുങ്ങുന്നതിന്റെ ഭാഗമായി അവസാനത്തെ ക്രിസ്മസ് ട്രീ സ്വീകരണചടങ്ങ് മെലനിയയുടെ നേതൃത്വത്തിൽ വൈറ്റ് ഹൗസിൽ നടന്നിരുന്നു. പ്രസിഡന്റിന്റെ ഭാര്യ എന്ന നിലയ്ക്ക് മെലനിയയാണ് ട്രീ സ്വീകരിച്ചത്.18.5 അടി നീളമുള്ള ക്രിസ്മസ് ട്രീ വെസ്റ്റ് വിർജീനിയയിൽ നിന്നാണ് എത്തിച്ചത്.

ട്രംപും മെലാനിയയും പിരിയുന്നു

വൈറ്റ് ഹൗസ് വിടുന്നതിനു പിന്നാലെ ട്രംപിൽനിന്ന് വിവാഹമോചനം നേടണമെന്ന ആലോചനയിലാണ് മെലനിയ എന്ന് നേരത്തെ ബ്രിട്ടീഷ് പത്രമായ ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു. 2005ലാണ് മുൻ സ്ലൊവേനിയൻ മോഡലായ മെലനിയ ബിസിനസ്സുകാരനായ ഡോണൾഡ് ട്രംപിനെ വിവാഹം ചെയ്ത്.2006ൽ അവർക്ക് ബാരൺ എന്ന മകൻ പിറന്നു. 2001 മുതൽ മെലനിയ യുഎസ് പൗരയാണ്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഈ പ്രഥമ ദമ്പതികളുടെ അസ്വാരസ്യങ്ങളെ കുറിച്ച് യുഎസിൽ നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ട്രംപിന്റെ എല്ലാ പ്രസംഗവേദികളിലും പ്രത്യക്ഷപ്പെട്ടിരുന്ന മെലാനിയയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാണാതിരുന്നതുതന്നെ സംശയങ്ങൾ വർധിപ്പിച്ചിരുന്നു.

2016 ൽ ട്രംപ് ജയിച്ച ദിവസം മെലാനിയ കരയുകയായിരുന്നുവെന്ന കുപ്രസിദ്ധ വാർത്തയോട് ചേർത്ത് പിടിച്ചാണ് ഈ വാർത്തയും ഡെയിലിമെയിൽ പ്രസിദ്ധീകരിച്ചത്. ട്രംപ് ജയിക്കുമെന്നും പ്രസിഡന്റാകുമെന്നും മെലാനിയ ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് പ്രചാരണം.ന്യൂയോർക്കിൽ നിന്ന് വാഷിങ്ടണിലേക്ക് വരാൻ തന്നെ മെലാനിയ അഞ്ച് മാസം കാത്തു. മകൻ ബാരണിന്റെ് സ്‌കൂൾ പൂർത്തിയാകാൻ വേണ്ടി എന്നാണ് പുറത്തുവന്നിരുന്ന വിവരം. ട്രംപിന്റെ സ്വത്തുക്കളുടെ തുല്യാവകാശം മകൻ ബാരണും ലഭ്യമാക്കാൻ വേണ്ടി മെലാനിയ പരിശ്രമിക്കുന്നുവെന്നും അവരുടെ മുൻ സഹായിയായ സ്റ്റെഫാനി വോൾക്കോഫ് പറയുന്നു.ട്രംപും മെലാനിയയും വൈറ്റ് ഹൗസിൽ കഴിയുന്നത് പ്രത്യേകം കിടപ്പുമുറികളിലാണെന്നും വോൾക്കോഫ് ആരോപിക്കുന്നു. ഒമഫോസ മാനിഗോൾട്ട്‌ന്യൂമാൻ എന്ന മുൻ സഹായിയും പറയുന്നത് ഇത് തന്നെ. ദമ്പതികളുടെ 15 വർഷത്തെ ബിസിനസ് കരാർ പോലെയുള്ള ദാമ്പത്യം അവസാനിക്കാറായി എന്നാണ് അവർ തുറന്നടിക്കുന്നത്.

ട്രംപ് പ്രസിഡന്റ് ആയിരിക്കെ ഡിവോഴ്‌സ് ചെയ്താൻ ആകെ നാണക്കേടായിരിക്കുമെന്ന് മാത്രമല്ല, അദ്ദേഹം ഏതെങ്കിലും തരത്തിൽ മെലാനിയയെ ഉപദ്രവിക്കാനും ശ്രമിച്ചേക്കാം. തണുത്തുറഞ്ഞ ദാമ്പത്യമെന്ന് എതിരാളികൾ പറയുമ്പോഴും തനിക്ക് 74 കാരനായ ഭർത്താവുമായി വളരെ നല്ല ബന്ധമെന്നാണ് 50കാരിയായ മെലാനിയ പറയാറുള്ളത്. തങ്ങൾ ഒരിക്കലും തർക്കിക്കാറില്ലെന്ന് ട്രംപും പറയുന്നു.തന്റെ രണ്ടാം ഭാര്യയായിരുന്ന മാർള മേപ്പിൾസുമായി ട്രംപിന് ഉള്ള കരാർ പ്രകാരം തന്നെ വിമർശിക്കുന്ന പുസ്തകം പ്രസിദ്ധീകരിക്കുകയോ അഭിമുഖം നൽകുകയോ അരുത്. മെലാനിയയും അതു പോലെ നിശ്ശബ്ദയായിരിക്കാനുള്ള കരാറിൽ ഏർപ്പെട്ടിട്ടുണ്ടാകുമെന്നാണ് ചിലർ പറയുന്നത്.

2018 ജനുവരിയിൽ പുറത്തിറങ്ങിയ വിവാദ പുസ്തകം 'ഫയർ ആൻഡ് ഫ്യൂറി: ഇൻസൈഡ് ദ ട്രംപ് വൈറ്റ് ഹൗസ്'' ട്രംപിന്റെ ജീവത്തിന്റെ ചില ഇരുണ്ടയിടങ്ങളിലേക്ക് കണ്ണോടിച്ചിരുന്നു. പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മൈക്കൽ വോൾഫ് എഴുതിയ പുസ്തകത്തിൽ ട്രംപിനെതിരേ ഒട്ടേറെ വിവാദ വെളിപ്പെടുത്തലുകളാണുള്ളത്.ട്രംപ് പ്രശസ്തി ആഗ്രഹിച്ചു മാത്രമാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും പ്രസിഡന്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പുസ്തകം വെളിപ്പെടുത്തിയിരുന്നു. യു.എസ്. പ്രസിഡന്റിന്റെ ഉത്തരവാദിത്വം ചുമലിലേറ്റാനുള്ള ഭരണപരമായ ശേഷി ട്രംപിനുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രചാരണസംഘത്തിൽ ഉള്ളവർ പോലും വിശ്വസിച്ചിരുന്നില്ലെന്ന പരാമർശവുമുണ്ടായിരുന്നു. ട്രംപിന്റെ വിജയം പ്രചാരണസംഘത്തെ ഞെട്ടിച്ചെന്നും ട്രംപിന്റെ ഭാര്യ മെലാനിയ ആ രാത്രി മുഴുവൻ കരയുകയായിരുന്നുവെന്നുമാണ് പുസ്തകത്തിൽ പറയുന്നത്.

ട്രംപ് പുറത്താക്കിയ മുൻ യു.എസ്. ചീഫ് സ്ട്രാറ്രജിസ്റ്റ് സ്റ്റീവ് ബാനന്റെ വെളിപ്പെടുത്തലുകളാണ് ഇതിൽ ഏറെ ശ്രദ്ധേയമായിട്ടുള്ളത്. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ഉണ്ടായെന്ന് സ്ഥിരീകരിക്കുന്ന ബാനന്റെ പരാമർശങ്ങൾ ട്രംപിന് കനത്ത വെല്ലുവിളി ഉയർത്തിയിരുന്നു. എന്നാൽ മുഴുവൻ നുണക്കഥകളാണെന്ന് പറഞ്ഞ് ട്രംപ് തള്ളിക്കളഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP