Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഇസ്രയേലിലേക്ക് ഭാര്യമാരെ ജോലിക്കയക്കുന്നവർ സൂക്ഷിക്കണം; ഏജൻസികൾ രാത്രിയിൽ വായോ വായോ എന്ന് വിളിക്കുകയാണ്; പിന്നെ കാട്ടുമൃ​ഗങ്ങളുടെ കൂത്താട്ടമായി; തികച്ചും സ്ത്രീ വിരുദ്ധവും പ്രവാസികളെ അപകീർത്തിപ്പെടുത്തുന്നതുമായ പരാമർശങ്ങളുമായി ഫാ. തോമസ് കോഴിമല; വിവാ​ദ ധ്യാന​ഗുരുവിന് കിടിലൻ മറുപടിയുമായി യുവതി; ഷൈനി ബാബുവിനെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'ഇസ്രയേലിലേക്ക് ഭാര്യമാരെ ജോലിക്കയക്കുന്നവർ സൂക്ഷിക്കണം; ഏജൻസികൾ രാത്രിയിൽ വായോ വായോ എന്ന് വിളിക്കുകയാണ്; പിന്നെ കാട്ടുമൃ​ഗങ്ങളുടെ കൂത്താട്ടമായി; തികച്ചും സ്ത്രീ വിരുദ്ധവും പ്രവാസികളെ അപകീർത്തിപ്പെടുത്തുന്നതുമായ പരാമർശങ്ങളുമായി ഫാ. തോമസ് കോഴിമല; വിവാ​ദ ധ്യാന​ഗുരുവിന് കിടിലൻ മറുപടിയുമായി യുവതി; ഷൈനി ബാബുവിനെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ലക്കും ലാഗനുമില്ലാത്ത പ്രസംഗങ്ങളുടെ പേരിൽ പലതവണ പഴികേട്ട വ്യക്തയാണ് ധ്യാനഗുരു തോമസ് കോഴിമല. സ്ത്രീകളെയും വ്യത്യസ്താമായ ലൈംഗിക അഭിരുചിയുള്ളവരെയും നിരന്തരമായി പരിഹസിക്കുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ നേരത്തെയും വൻ വിവാദം ഉണ്ടാക്കിയിരുന്നു. 'ഇസ്രയേലിലേക്ക് ഭാര്യമാരെ ജോലിക്കയക്കുന്നവർ സൂക്ഷിക്കണം' എന്ന പ്രസംഗത്തിന്റെ പേരിൽ വലിയ പ്രതിഷേധമാണ്, ഫാദർ തോമസ് കോഴിമലയ്ക്കുനേരെ ഉണ്ടായിരുന്നത്. ഇസ്രയേലിൽ ജോലി ചെയ്യുന്ന സ്ത്രീകളെ കുറിച്ച് വളരെ മോശമായ പദപ്രയോ​ഗങ്ങളാണ് വൈദികൻ നടത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. അച്ചന് പരിചയമുള്ള 45 വയസുള്ള സ്ത്രീ സാബത്തിന് ജോലി ചെയ്യാതെ ഏജൻസികൾ രാത്രിയിൽ വായോ വായോ എന്ന് വിളിക്കുകയാണ് എന്നും വൈ​ദികൻ പറയുന്നു. രാത്രിയിൽ പിന്നെ കാട്ടുമൃ​ഗങ്ങളുടെ കൂത്താട്ടമായെന്നും വൈദികൻ ദ്വയാർത്ഥത്തിൽ പറയുന്നുണ്ട്.

വൈ​ദികന് മറുപടിയുമായി പ്രവാസി യുവതിയും രം​ഗത്തെത്തി. മക്കളിൽ ബുദ്ധിയുള്ളവരെ ​നാട്ടിൽ മാതാപിതാക്കളെ നോക്കാൻ നിർത്തിമെന്നും ബുദ്ധിയില്ലാത്തവരെ ​ഗൾഫിൽ വിടും എന്നും മറ്റുമുള്ള വൈദികന്റെ പ്രസം​ഗത്തെ വിമർശിച്ചാണ് യുവതി രം​ഗത്തെത്തിയത്. ഇസ്രയേലിൽ ജോലി ചെയ്യുന്ന ഷൈനി ബാബുവാണ് ഇത് സംബന്ധിച്ച് ഫേസ്‌ബുക്ക് ലൈവിലൂടെ പ്രതികരിച്ചത്. ​​ദൈവം തന്ന മക്കളെ ബുദ്ധിയുള്ളവരും ബുദ്ധിയില്ലാത്തവരുമായി വേർതിരിക്കുന്ന സന്ദേശം ഏത് മത​ഗ്രന്ഥത്തിലാണ് ഉള്ളതെന്ന് ഷൈനി ബാബു ചോ​​ദിക്കുന്നു. പത്ത് മക്കളുണ്ടെങ്കിൽ ആ പത്തു പേരെയും ഒരുപോലെ കാണമെന്നാണച്ചോ പഠിപ്പിച്ചിരിക്കുന്നത് എന്നും യുവതി പറയുന്നു.

രൂക്ഷ വിമർശനമാണ് വൈദികന്റെ വീഡിയോയ്ക്കെതിരെ ഉയരുന്നത്. അതിന്റെ ഭാ​ഗമായാണ് ഷൈനി ബാബുവും ഫേസ് ബുക്ക് ലൈവിൽ എത്തിയത്. ഞാനടക്കം ഇസ്രയേലിൽ ജോലി ചെയ്യുന്ന സഹോദരിമാർക്ക് കഴിഞ്ഞ ​​​ദിവസമുണ്ടായ ഒരു വിഷമം അറിയേണ്ടവർ അറിയാൻ വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത് എന്ന മുഖവുരയോടെയാണ് ഷൈനി ബാബു എത്തുന്നത്,.

നന്നായി പറയപ്പെടേണ്ടതാണ് സുഭാഷിതങ്ങൾ. സുഭാഷിതം എന്ന് പറഞ്ഞാൽ നല്ല ഭാഷണം. നല്ല സംസാരം. ചിന്തനീയവും സരളവുമായ സുഭാഷിതങ്ങൾ എപ്പോഴും മാനവ മൂല്യങ്ങളാണ് പഠിപ്പിക്കുന്നത്. അദ്ധ്യാപകരായാലും പുരോഹിതരായാലും ഉദ്ബോധനം കൊടുക്കുന്ന ആരായിരുന്നാലും അവർ സുഭാഷിതരായിരിക്കണം. ധ്യാന ​ഗുരുക്കന്മാരുടെ ജോലി എന്ന് പറയുന്നത്, അല്ലെങ്കിൽ ധ്യാന​ഗുരുക്കന്മാർ നമുക്ക് തരുന്ന സേവനം എന്ന് പറയുന്നത് നമ്മൾ കേൾവിക്കാരെ ധ്യാനിപ്പിക്കുക എന്നതാണ്. ധ്യാനെമന്ന് പറഞ്ഞാൽ, നമ്മുടെ അന്തരം​ഗങ്ങളിലേക്ക് കടന്ന് ചെല്ലാനും, നമ്മുടെ മനസ്സിനെ, നമ്മുടെ ജീവിതത്തെ, നമ്മുടെ പ്രവർത്തിയെ അവലോകനം ചെയ്ത് ചിന്തിക്കുവാനും ധ്യാനിക്കുവാനുമുള്ള അവസരമാണ് ധ്യാനം. ദൗർഭാ​ഗ്യവശാൽ ഇന്ന് ചില ധ്യാന​ഗുരുക്കൾ എങ്കിലും നമ്മൾ കേൾവിക്കാരെ ധ്യാനിപ്പിക്കുന്നതിന് പകരം വെറുപ്പിലേക്കും മാനസിക സംഘർഷത്തിലേക്കും ഒക്കെ എത്തിക്കുന്ന രീതിയിലുള്ള ശാപ വാക്കുകൾ, പരിഹാസ പ്രയോ​ഗങ്ങൾ ഒക്കെയാണ് ഉപയോ​ഗിക്കുന്നത്.

സഭയോടും സഭയിലെ നല്ല ശതമാനം വരുന്ന നല്ല ഇടയരോടുമുള്ള ബ​ഹുമാനം ഉള്ളിൽ സൂക്ഷിച്ചുകൊണ്ട് തന്നെയാണ് ഞാൻ ഈ കാര്യങ്ങൾ പറയുന്നത് എന്ന് ഷൈനി ബാബു പറയുന്നു. ഒന്നോ രണ്ടോ വൈദികർ അവരുടെ വികാരവിക്ഷോഭത്തിൽ പറഞ്ഞുപോകുന്ന കാര്യങ്ങൾ സഭയെ ബാധിക്കുന്നുണ്ടോ എന്ന് ചോ​ദിച്ചാൽ ഉണ്ട്. കർത്താവിന്റെ പ്രതിപുരുഷന്മാരായിട്ടാണ് വൈ​ദികരെ കാണുന്നത്. ഇത്തരം വൈ​ദികർക്ക് നേരെ ​കൈചൂണ്ടേണ്ടി വരുമ്പോൾ അത് സഭക്കും കർത്താവിനും നേരേയാണ് എന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും സഭാ അധികാരികൾ ഈ വിഷയത്തിൽ ഇടപെടും എന്നാണ് പ്രതീക്ഷയെന്നും ഷൈനി ബാബു പറയുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP