Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ അജ്മാൻ ഒന്നാം വാർഷികം ആഘോഷിച്ചു

തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ അജ്മാൻ ഒന്നാം വാർഷികം ആഘോഷിച്ചു

സ്വന്തം ലേഖകൻ

അജ്മാൻ : യു.എ.ഇ - ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന തുംബെ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച 'തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ അജ്മാൻ' ഒന്നാം വാർഷികം ആഘോഷിച്ചു.

തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബെ മൊയ്തീൻ, ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി ചാൻസലർ പ്രൊഫസർ ഹൊസാം ഹംദി, തുംബെ ഗ്രൂപ്പ് ആരോഗ്യ സംരക്ഷണ വിഭാഗം വൈസ് പ്രസിഡന്റ് അക്‌ബർ മൊയ്ദീൻ തുംബെ, മൻവീർ സിങ് വാലിയ (ചീഫ് ഓപ്പറേറ്റിങ് ഓഫീസർ), ഡോ. ഫോസി ഡാകില (മെഡിക്കൽ ഡയറക് ടർ ), നാൻസി മെൻഡോങ്ക (ചീഫ് നഴ്‌സിങ് ഓഫീസർ) എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പെങ്കെടുത്തു.

2019 ഡിസംബർ 9 - ന് അജ്മാൻ കിരീടാവകാശി ഷെയ്ഖ് അമർ ബിൻ ഹുമൈദ് അൽ നുയിമി ഉദ്ഘാടനം ചെയ്തു അജ്മാനിൽ പ്രവർത്തനം ആരംഭിച്ച തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ, ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റി അക്കാദമിക് ഹെൽത്ത് ഡിവിഷന്റെ ഭാഗമായി പ്രവർത്തിക്കുന്നു. ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾക്ക് ക്‌ളീനിക്കൽ പരിശീലനം നൽകുന്ന സ്ഥാപനമാണിത് .

തുംബെ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ അക്കാദമിക് ആശുപത്രികൾ, ഫാമിലി ക്ലിനിക്കുകൾ, ഡേ കെയർ ആശുപത്രികൾ തുടങ്ങിയ സ്വകാര്യ അക്കാദമിക് ആശുപത്രികളുടെ വലിയ ശൃംഖലയാണ് യു.എ.ഇ - ൽ പ്രവർത്തിക്കുന്നത്.

തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ അജ്മാന്റെ ഒന്നാം വാർഷികം തുംബെ ഗ്രൂപ്പിന് അഭിമാനകരമായ നാഴികക്കല്ലാണെന്ന് ഡോ. തുംബെ മൊയ്ദീൻ പറഞ്ഞു. അജ്മാൻ ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾക്ക് മതിയായ പരിശീലന സൗകര്യങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു
'തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ അജ്മാൻ' ആരംഭിച്ചത്. ഇന്ന് യു.എ.ഇ - യിലെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നായും, ഈ മേഖലയിലെ പ്രശസ്തമായ ഒരു മെഡിക്കൽ ടൂറിസം കേന്ദ്രമായും ഇത് നിലകൊള്ളുന്നു.

'മൂന്ന് ആശുപത്രികളും ഒരു യൂണിവേഴ്‌സിറ്റിയും അടങ്ങുന്ന അജ്മാനിലെ 'തുംബെ മെഡിസിറ്റി' ആരോഗ്യ സംരക്ഷണം, മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം എന്നിവയിൽ മികവ് പുലർത്തുന്ന സ്ഥാപനമായി വളർന്നു''

ഒരു വർഷത്തിനുള്ളിൽ ലോകമെമ്പാടുമുള്ള രോഗികളെ ആകർഷിക്കുന്ന രാജ്യത്തെ ഒരു പ്രധാന ആശുപത്രിയായി തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ വളർന്നുവെന്ന് തുംബെ ഗ്രൂപ്പ് ആരോഗ്യ സംരക്ഷണ വിഭാഗം വൈസ് പ്രസിഡന്റ് അക്‌ബർ മൊയ്ദീൻ തുംബെ അഭിപ്രായപ്പെട്ടു. ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ബിരുദധാരികൾക്ക് ക്ലിനിക്കൽ പരിശീലനത്തിന് അവസരം നൽകുന്ന 'തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ' - തുംബെ ഗ്രൂപ്പിന്റെ ആരോഗ്യ സംരക്ഷണ വിഭാഗത്തിന് കീഴിലുള്ള ഏറ്റവും വലിയ ആശുപത്രിയാണ്.

തംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 100 കിടക്കകളുള്ള ലോംഗ് ടേം കെയർ ആൻഡ് റിഹാബിലിറ്റേഷൻ യൂണിറ്റ്, 10 ആധുനിക ശസ്ത്രക്രിയാ സ്യൂട്ടുകൾ, സെന്റർ ഫോർ ഇമേജിങ്, കാത്ത് ലാബ്, ഐസിയു / സി സി യു / എൻ ഐ സി യു / പി ഐ സി യു, 10 ബെഡ് ഡയാലിസിസ് യൂണിറ്റ്, 10 ലേബർ ആൻഡ് ഡെലിവറി റൂമുകൾ തുടങ്ങിയ സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP