Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എഎൻഐയും ശ്രീവാസ്തവ ഗ്രൂപ്പും കേന്ദ്രത്തിന്റെ ചട്ടുകങ്ങൾ; യൂറോപ്യൻ യൂണിയനെയും യുഎന്നിനെയും വ്യാജവാർത്തകൾ വഴി ഇവർ സ്വാധീനിക്കുന്നു; യൂറോപ്യൻ പാർലമെന്റിലെ വലതുപക്ഷ എംപിമാരെ കശ്മീരിൽ എത്തിച്ചതും ശ്രീവാസ്തവ ഗ്രൂപ്പ്; മോദി സർക്കാറിന് അന്താരാഷ്ട്ര വ്യാജവാർത്ത ശൃംഖലയെന്ന് വിദേശ എജൻസി

എഎൻഐയും ശ്രീവാസ്തവ ഗ്രൂപ്പും കേന്ദ്രത്തിന്റെ ചട്ടുകങ്ങൾ; യൂറോപ്യൻ യൂണിയനെയും യുഎന്നിനെയും വ്യാജവാർത്തകൾ വഴി ഇവർ സ്വാധീനിക്കുന്നു;  യൂറോപ്യൻ പാർലമെന്റിലെ വലതുപക്ഷ എംപിമാരെ കശ്മീരിൽ എത്തിച്ചതും ശ്രീവാസ്തവ ഗ്രൂപ്പ്; മോദി സർക്കാറിന് അന്താരാഷ്ട്ര വ്യാജവാർത്ത ശൃംഖലയെന്ന് വിദേശ എജൻസി

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: ഫോട്ടോഷോപ്പ് പോസ്റ്റുകളുടെ പേരിൽ കേരളത്തിലെ സോഷ്യൽ മീഡിയയിൽ പോലും ഏറെ വിമർശനം ക്ഷണിച്ചുവരുത്താറുള്ളവരാണ് സംഘപരിവാർ അനുഭാവികൾ. എന്നാൽ വ്യാജ വാർത്തകളും പെരുപ്പിച്ച കണക്കകളും നൽകി, യൂറോപ്യൻ യൂണിയനെയും യുഎന്നിനെയുമൊക്കെ സ്വാധീനിക്കുക എന്നത് മോദി സർക്കാറിന്റെ പതിവ് രീതിയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് യൂറോപ്യൻ യൂണിയനെയും ഐക്യ രാഷ്ട്ര സഭയെയും സ്വാധീനിക്കുന്നിതിനായി വമ്പൻ വ്യാജ വാർത്ത ശൃംഖല രാജ്യത്തും അന്താരാഷ്ട്ര തലത്തിലും പ്രവർത്തിക്കുന്നുണ്ടെന്നാണ് ബ്രസൽസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ.യു. ഡിസിൻഫൊലാബ് ആണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് പുറത്തുവിട്ടത്. വാർത്താ എജൻസിയായ എഷ്യൻ ഇന്ത്യ ഇന്റർ നാഷണലും (എ.എൻ.ഐ) ബിസിനസ് സംരഭമായ ശ്രീവാസ്തവ ഗ്രൂപ്പുമാണ് പ്രധാനമായും ഇത്തരത്തിൽ വ്യാജ വാർത്ത ഉൽപ്പാദിപ്പിക്കുന്നതിൽ മുമ്പിലെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ഇന്ത്യന് ക്രോണിക്കിൾസ് എന്നാണ് പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിന് ഡിസിൻഫൊലാബ് നൽകിയിരിക്കുന്ന പേര്. 2016 ൽ അമേരിക്കൻ തെരഞ്ഞെടുപ്പിൽ റഷ്യൻ എജൻസികൾ നടത്തിയ ഇടപെടലിന് സമാനമാണ് എ.എൻ.ഐയുടെയും ശ്രീവാസ്തവ ഗ്രൂപ്പിന്റെയും ഇടപെടലെന്നാണ് റിപ്പോർട്ടിൽ വിശേഷിപ്പിക്കുന്നത്. വ്യവസായിയായ അങ്കിത് ശ്രീവാസ്തവയാണ് ശ്രിവാസ്തവ ഗ്രൂപ്പിന്റെ മേധാവി. യൂറോപ്യൻ പാർലമെന്റ് എംപിമാരെ കൊണ്ട് ഇന്ത്യൻ ഭരണകൂടത്തിന് അനുകൂലമായ തരത്തിൽ പ്രവർത്തിപ്പിക്കുക എന്നതാണ് ഈ ശൃംഖലയുടെ പ്രധാന ഉദ്ദേശം. നേരത്തെ കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ യൂറോപ്യൻ യൂണിയൻ പാർലമെന്റിലെ വലതുപക്ഷ എംപിമാരെ കശ്മീരിൽ എത്തിച്ചത് ശ്രീവാസ്തവ ഗ്രൂപ്പാണ്.

ഇന്ത്യക്ക് അനുകൂലമായി ഏതെങ്കിലും എംപി നടത്തുന്ന പ്രസ്താവനകളോ, ലേഖനങ്ങളോ ശ്രീവാസ്തവ ഗ്രൂപ്പിന്റെ വെബ്‌സൈറ്റുകൾ പ്രസിദ്ധീകരിക്കും. ഇത് തന്നെ എ.എൻ.ഐയും പ്രസിദ്ധീകരിക്കും.യൂറോപ്യൻ യൂണിയന്റെയോ, പാർലമെന്റിന്റെയോ അഭിപ്രായമായിട്ടായിരിക്കും ഇവ പ്രസിദ്ധീകരിക്കുക. തൊട്ട് പിന്നാലെ ഇന്ത്യയിലെ മറ്റ് മാധ്യമങ്ങളും വ്യാജമായി സൃഷ്ടിച്ച മാധ്യമങ്ങളും ഇതെടുത്ത് പ്രസിദ്ദീകരിക്കുകയും ചെയ്യുന്നതാണ് രീതിയെന്ന് റിപ്പോർട്ടിൽ പറയുന്നത്.

2019 ലെ സർജിക്കൽ സട്രൈക്ക് സമയത്തടക്കം നിരവധി പ്രസ്താവനകളാണ് ഇത്തരത്തിൽ ശ്രിവാസ്തവ ഗ്രൂപ്പും എ.എൻ.ഐയും ഇന്ത്യൻ മാധ്യമങ്ങളിൽ വാർത്തയാക്കി പ്രചരിപ്പിച്ചത്.കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി ശ്രീവാസ്തവ ഗ്രൂപ്പ് ഇത്തരത്തിൽ ആണ് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ബി.ബി.സിയും ശ്രീവാസ്തവ ഗ്രൂപ്പിനെതിരായ വാർത്ത ഡിസിൻഫൊലാബിനെ ഉദ്ധരിച്ച് പുറത്തുവിട്ടിരുന്നു.

അതേസമയം സംഭവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഗവൺമെന്റിനോടും എ.എൻ.ഐയോടും പ്രതികരണം ആരാഞ്ഞെങ്കിലും മറുപടി നൽകിയില്ലെന്നാണ് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നത്.അതേസമയം ഐക്യരാഷ്ട്ര സംഘടനയുടെ വിവിധ ഏജൻസികളെ സ്വാധീനിക്കാൻ കഴിയുന്ന സംഘടനകളുമായി ശ്രീവാസ്തവ ഗ്രൂപ്പിന് നേരിട്ട് ബന്ധമുണ്ടെന്നും ഡിസിൻഫൊലാബ് കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP