Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നീറ്റ് 2021 റദ്ദാക്കുന്ന കാര്യം ആലോചനയിലില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി; ഓൺലൈൻ പരീക്ഷ ആലോചനയിലെന്നും രമേശ് പൊക്രിയാൽ

നീറ്റ് 2021 റദ്ദാക്കുന്ന കാര്യം ആലോചനയിലില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി; ഓൺലൈൻ പരീക്ഷ ആലോചനയിലെന്നും രമേശ് പൊക്രിയാൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് 2021 റദ്ദാക്കുന്ന കാര്യം ആലോചനയിലില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ. ഓൺലൈൻ മാതൃകയിൽ പരീക്ഷ നടത്തുന്ന കാര്യത്തെ കുറിച്ച് സർക്കാർ ചിന്തിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. വെബിനാറിൽ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി. നീറ്റ് പരീക്ഷ റദ്ദാക്കിയാൽ അത് രാജ്യത്തിനും ലക്ഷകണക്കിന് വരുന്ന വിദ്യാർത്ഥികൾക്കും വലിയ നഷ്ടമായി മാറുമെന്നും മന്ത്രി പ്രതികരിച്ചു.

2021ലെ ബോർഡ്, പ്രവേശന പരീക്ഷകളെ കുറിച്ച് ആശങ്കകൾ ഉയരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. വരാനിരിക്കുന്ന നീറ്റ് പരീക്ഷ റദ്ദാക്കിയാൽ രാജ്യത്തിനും ലക്ഷകണക്കിന് വരുന്ന വിദ്യാർത്ഥികൾക്കും വലിയ നഷ്ടം ഉണ്ടാക്കും. നിലവിൽ എഴുത്തുപരീക്ഷയായാണ് നീറ്റ് നടത്തുന്നത്. ദേശീയ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷയുടെ ചുമതല. ഓൺലൈൻ മാതൃകയിൽ പരീക്ഷ നടത്തുന്ന കാര്യത്തെ കുറിച്ച് സർക്കാർ ചിന്തിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾക്ക് ഓൺലൈൻ മാതൃകയിൽ പരീക്ഷ എഴുതണമെന്ന്‌ ആവശ്യം ഉന്നയിച്ചാൽ സർക്കാർ ഇക്കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP