Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡിസംബർ 11 ദേശവ്യാപക പ്രതിഷേധം;ഇഡി ഓഫീസിലേക്ക് മാർച്ച് നടത്തും: പോപുലർ ഫ്രണ്ട്

ഡിസംബർ 11 ദേശവ്യാപക പ്രതിഷേധം;ഇഡി ഓഫീസിലേക്ക് മാർച്ച് നടത്തും: പോപുലർ ഫ്രണ്ട്

സ്വന്തം ലേഖകൻ

കോഴിക്കോട്: ആർഎസ്എസ് അജണ്ടക്കനുസരിച്ച് പ്രവർത്തിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയിൽ പ്രതിഷേധിച്ച് 2020 ഡിസംബർ11 വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് പോപുലർ ഫ്രണ്ട് മാർച്ച് നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ അറിയിച്ചു.

നിഷ്പക്ഷമായ ഒരു ഏജൻസിയായി പ്രവർത്തിക്കേണ്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആർഎസ്എസിന്റെ ഉപകരണമായാണ് പ്രവർത്തിക്കുന്നത്. പോപുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ഈയിടെ നടത്തിയ അന്യായ പരിശോധനകളും റെയ്ഡുകളും ഇതാണ് തെളിയിക്കുന്നത്.

ആർഎസ്എസിന്റെ വർഗീയവും ജനവിരുദ്ധവും രാജ്യവിരുദ്ധവുമായ പ്രത്യയശാസ്ത്രത്തിനെതിരായ സന്ധിയില്ലാത്ത നിലപാടാണ് പോപുലർ ഫ്രണ്ടിന്റേത്. അന്വേഷണ ഏജൻസികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും ഉപയോഗിച്ച് വേട്ടയാടി പോപുലർ ഫ്രണ്ടിനെ കീഴ്പ്പെടുത്താനും നിശ്ശബ്ദമാക്കാനുമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. അത് വ്യാമോഹം മാത്രമാണ്. ഇഡിയെ ഉപയോഗിച്ചുള്ള ഈ വേട്ടക്കെതിരെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയാണ്.

ഡിസംബർ 11ന് തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലും ഡിസംബർ 15ന് മലപ്പുറം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലും ഇഡിയുടെ വേട്ടക്കെതിരെ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. ഭരണകൂടത്തിന്റെ കണ്ണുരുട്ടലുകൾക്ക് മുന്നിൽ കീഴൊതുങ്ങിപ്പോകുന്ന ദൗത്യമല്ല പോപുലർ ഫ്രണ്ട് ഏറ്റെടുത്തിട്ടുളത്. രാജ്യത്തിന്റെ ശത്രുവായ ആർഎസ്എസിനെ ജനകീയമായി പ്രതിരോധിക്കുക എന്ന ഗൗരവമേറിയ ഉത്തരവാദിത്തം പോപുലർ ഫ്രണ്ട് തുടരുക തന്നെ ചെയ്യുമെന്നും എ അബ്ദുൽ സത്താർ പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP