Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യം എന്നു പറഞ്ഞ് ആദ്യം നിലപാട് വ്യക്തമാക്കി; പിന്നാലെ ഇന്ത്യയുമായുള്ള വ്യവസായ സഹകരണങ്ങളും വർദ്ധിപ്പിച്ചു; ഇപ്പോൾ പുതുചരിത്രം കുറിച്ച് ഇന്ത്യൻ കരസേന മേധാവിയെ സൗദിയിലേക്ക് സന്ദർശനത്തിനും ക്ഷണിച്ചു സൈനിക സഹകരണത്തിനും; ജനറൽ എം.എം നരവനെയുടെ സൗദി സന്ദർശനം പുതുചരിത്രമാകും; മോദിയും എംബിഎസും ഭായി, ഭായിമാരാകുമ്പോൾ നെഞ്ചിടിച്ച് ഇമ്രാൻ ഖാൻ

കാശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യം എന്നു പറഞ്ഞ് ആദ്യം നിലപാട് വ്യക്തമാക്കി; പിന്നാലെ ഇന്ത്യയുമായുള്ള വ്യവസായ സഹകരണങ്ങളും വർദ്ധിപ്പിച്ചു; ഇപ്പോൾ പുതുചരിത്രം കുറിച്ച് ഇന്ത്യൻ കരസേന മേധാവിയെ സൗദിയിലേക്ക് സന്ദർശനത്തിനും ക്ഷണിച്ചു സൈനിക സഹകരണത്തിനും; ജനറൽ എം.എം നരവനെയുടെ സൗദി സന്ദർശനം പുതുചരിത്രമാകും; മോദിയും എംബിഎസും ഭായി, ഭായിമാരാകുമ്പോൾ നെഞ്ചിടിച്ച് ഇമ്രാൻ ഖാൻ

മറുനാടൻ ഡെസ്‌ക്‌

റിയാദ്: ഇന്ത്യൻ വിദേശകാര്യ രംഗത്ത് അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ നേട്ടാണ് സൗദി അറേബ്യയുമായുള്ള കൂട്ടുകെട്ട്. മുൻകാലങ്ങളിൽ പാക്കിസ്ഥാനോട് കൂടുതൽ താൽപ്പര്യം പുലർത്തിയ സൗദി അറേബ്യ ഇപ്പോൾ തങ്ങളുടെ ഇന്ത്യയോട് കൂടുതൽ അടുക്കുകയാണ്. ഇടക്കാലം കൊണ്ട് തുർക്കിയും എർദോഗാനുമായുള്ള ഇമ്രാൻ ഖാന്റെ അടുപ്പമാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ ഇന്ത്യയുമായു കൂടുതൽ കൂട്ടുകൂടാൻ പ്രേരിപ്പിച്ചത്.

സാമ്പത്തിക രംഗത്തുള്ള കൂടുതൽ സഹകരണത്തിന് പുറമേ സൈനിക സഹകരണത്തിനു കൂടിയാണ് ഇന്ത്യ ഒരുങ്ങുന്നത്. ഇതിന്റെ ആദ്യ ഘട്ടമാണ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ കരസേനയുടെ മേധാവി സൗദി അറേബ്യ സന്ദർശിക്കാൻ ഒരുങ്ങുന്നതിലൂടെ വ്യക്തമാകുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യൻ കരസേന മേധാവി ജനറൽ എം.എം നരവനെയുടെ സൗദി സന്ദർശനം ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. സൗദി അറേബ്യയുടെ വിദേശകാര്യ നയത്തിലെ കാതലായ മാറ്റമായി ഇതിനെ വിലയിരുത്തുന്നു.

ഇറാനുമായി ഇന്ത്യ അടുക്കാതിരിക്കാൻ കൂടിയാണ് പാക്കിസ്ഥാനെ അവഗണിച്ചു കൊണ്ട് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയുമായി കൂടുതൽ അടുക്കുന്നത്. പാക്കിസ്ഥാനുമായി വലിയ ബന്ധം പുലർത്തിയിരുന്ന സൗദി അറേബ്യ കാശ്മീർ വിഷയത്തിൽ അടക്കം ഇന്ത്യൻ നിലപാടിനൊപ്പമാണ് നിന്നത്. ഇന്ത്യ പാക് യുദ്ധത്തിന്റെ സമയത്ത് പാക്കിസ്ഥാനെ സഹായിച്ചിരുന്ന നിലപാടുകൾ കൈക്കൊണ്ട രാജ്യമാണ് മാറുന്ന കാലത്ത് ഇന്ത്യക്കൊപ്പോ തോൾചേരുന്നത്.

പാക്കിസ്ഥാനുമായുള്ള സൗദിയുടെ ബന്ധം ശിഥിലമായി കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്ത്യൻ കരസേന മേധാവി സൗദി അറേബ്യയിലെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. കാശ്മീർ വിഷയത്തിൽ അടിയന്തിരമായി ഒ.ഐ.സി സെഷൻ വിളിച്ചു ചേർക്കാത്തതിൽ സൗദിക്കെതിരെ പാക്കിസ്ഥാൻ വലിയ രീതിയിൽ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ സൗദി അറേബ്യയിലെത്തിയ പാക് ആർമി തലവൻ ക്വമാർ ജാവേദ് ബജ്വയെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നേരിട്ട് കാണാതിരുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരുന്നു.

എന്നാൽ, കാശ്മീർ വിഷയത്തിൽ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ (ഒഐസി) ഭീഷണിപ്പെടുത്താൻ ശ്രമിച്ച പാക്കിസ്ഥാനെതിരെ കടുത്ത നടപടികളിലേക്ക് കടക്കുകയും ചെയ്തു സൗദി അറേബ്യ. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നായിരുന്നു സൗദിയുടെ നിലപാട്. എന്നാൽ, ഇത് അംഗീകരിക്കാതെ പാക്കിസ്ഥാൻ ഒഐസിയെ പിളർത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

പാക് വിദേശകാര്യമന്ത്രി ഭീഷണി ഉയർത്തിയതിനെ തുടർന്ന് പാക്കിസ്ഥാനുള്ള വായ്പയും എണ്ണ വിതരണവും സൗദി അവസാനിപ്പിച്ചിരുന്നു. തുടർന്ന് പാക്കിസ്ഥാൻ വിവിധ തലങ്ങളിലൂടെ അനുനയ നീക്കങ്ങൾ നടത്തിയെങ്കിലും നിലപാടിൽ നിന്ന് അണുവിട പിന്നോട്ട് പോകില്ലെന്ന നിലപാടണ് സൗദി സ്വീകരിച്ചത്. റിയാദിന് ആധിപത്യമുള്ള ഒഐസി പിളർക്കുമെന്ന ഭീഷണി തങ്ങളുടെ ആഭ്യന്തരവിഷയത്തിലുള്ള കൈകടത്തലായിട്ടാണ് സൗദി കരുതുന്നത്. മുസ്ലിം രാജ്യങ്ങൾ ആർക്കും കീഴ്പ്പെട്ടല്ല കഴിയുന്നതെന്ന സന്ദേശം നൽകാനാണ് വായ്പയും എണ്ണവിതരണവും സൗദി പൊടുന്നനെ നിർത്തിയത്.

നേരത്തെ പാക്കിസ്ഥാന് നൽകിയ ഒരു ബില്യൺ ഡോളറിന്റെ വായ്പ തിരിച്ചടക്കാൻ സൗദി പാക്കിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2018 നവംബറിൽ സൗദി അറേബ്യ പ്രഖ്യാപിച്ച 6.2 ബില്യൺ ഡോളർ പാക്കേജിന്റെ ഭാഗമായിരുന്നു വായ്പ. ഇതിൽ തന്നെ മൂന്ന് ബില്യൺ ഡോളർ വായ്പയും 3.2 ബില്യൺ ഡോളറിന്റെ എണ്ണയുമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പാക്കിസ്ഥാൻ സന്ദർശിച്ചപ്പോൾ ആയിരുന്നു ഈ കരാറുകളിൽ ഒപ്പുവെച്ചത്. ഈ തീരുമാനമെല്ലാം സൗദിയുടെ അനിഷ്ടത്തിന് തെളിവായിരുന്നു.

പാക്കിസ്ഥാനും സൗദിയും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ സൗദിയേയും ഇന്ത്യേയേയും അടുപ്പിക്കുമെന്നാണ് ചില അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. സൗദി സാമ്പത്തിക മേഖലയിൽ വരുത്താൻ ഉദ്ദേശിക്കുന്ന പരിഷ്‌കരണങ്ങളും ഇന്ത്യയുമായി മികച്ച ബന്ധം പുലർത്തുന്നത് സൗദിക്കും ഗുണകരമാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. നേരത്തെ പെട്രോളിയം ഉത്പന്നങ്ങളുടെ വിപണി മാത്രം കേന്ദ്രീകരിച്ചായിരുന്നു സൗദിയുടെ സാമ്പത്തിക മേഖല പ്രവർത്തിച്ചിരുന്നത്. എന്നാൽ സമീപകാലത്തായി മറ്റ് വാണിജ്യ മേഖലയിലേക്കും വിദേശ നിക്ഷേപത്തിലേക്കും സൗദി അറേബ്യ കടന്നിരുന്നു. ഇതിന്റെ ഭാഗമായി തന്നെ സൗദി അറേബ്യയയിലെയും ലോകത്തിലെ തന്നെയും ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനികളിലൊന്നായ അറാക്കോ ഇന്ത്യയിൽ വൻ തുകയുടെ നിക്ഷേപം നടത്തുകയും ചെയ്തിരുന്നു.

അതേസമയം ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം പാക്കിസ്ഥാന് അഭികാമ്യമല്ല. ഇതിന്റെ ഭാഗമായി തന്നെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സൗദി അറേബ്യയയുമായി അനുരഞ്ജന ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ കരസേന മേധാവിയുടെ സന്ദർശത്തിന് തൊട്ടു മുൻപ് മുഹമ്മദ് ബിൻ സൽമാനെയും സൗദിയുടെ മറ്റ് രണ്ട് പ്രധാന ഉദ്യോഗസ്ഥരെയും അന്താരാഷ്ട്ര തലത്തിൽ സംരക്ഷിക്കപ്പെടുന്ന പക്ഷിയായ ഹോബ്ര ബസ്റ്റാർഡിനെ വേട്ടയാടാൻ ഇമ്രാൻ ഖാൻ ക്ഷണിച്ചിരുന്നു.

പക്ഷി വേട്ട മുഹമ്മദ് ബിൻ സൽമാന്റെ വിനോദമാണെന്നിരിക്കെ അദ്ദേഹത്തെ സന്തോഷിപ്പിക്കാനാണ് ഇത്തരമൊരു നീക്കം ഇമ്രാൻ ഖാൻ നടത്തിയതെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു. തുർക്കിയുമായുള്ള പാക്കിസ്ഥാന്റെ ബന്ധമാണ് സൗദി അറേബ്യയെ പാക്കിസ്ഥാനിൽ നിന്നും അകറ്റുന്നത്. പ്രതിരോധ മേഖലയിലെ പങ്കാളിത്തം മെച്ചപ്പെടുത്താനാണ് നരവനയുടെയും സൗദി അറേബ്യയുടെയും കൂടിക്കാഴ്ച പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

സൗദിക്ക് പുറമേ യുഎഇയും നരവനെ സന്ദർശിക്കുന്നുണ്ട്. ഇന്ത്യയുടെ പ്രതിരോധ, സുരക്ഷാ സഹകരണങ്ങൾ വർദ്ധിപ്പിക്കുന്ന നടപടികളാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ഡിസംബർ 9ന് യു.എ.ഇയിലെത്തുന്ന നരവനെ അവിടെ കരസേനാ മേധാവിയുമായി ചർച്ചകൾ നടത്തും. മുതിർന്ന കരസേനാ മേധാവികളെയും 9,10 തീയതികളിൽ നരവനെ സന്ദർശിച്ച് ചർച്ചകൾ നടത്തും. വിവിധ പ്രതിരോധ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു.

ഡിസംബർ 13ന് സൗദി അറേബ്യയിലെത്തുന്ന എം.എം നരവനെ രാജ്യത്തെ വിവിധ പ്രതിരോധ മേധാവികളെ കണ്ട് സുശക്തമായ പ്രതിരോധ സഹകരണം ഉറപ്പ് വരുത്തും.ഇതിനു പുറമേ സൗദി കരസേനയുടെ ആസ്ഥാന കാര്യാലയം എം.എം നരവനെ സന്ദർശിക്കും. സംയുക്ത സേന ആസ്ഥാനവും കിങ് അബ്ദുൾ അസീസ് വാർ കോളേജും സന്ദർശിക്കും. ദേശീയ പ്രതിരോധ സർവകലാശാലയിൽ കുട്ടികളെയും അദ്ധ്യാപകരെയും അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കും.

ഈ രാജ്യങ്ങളിലെ പൊതുഅവധി ദിവസങ്ങളിൽ അദ്ദേഹം അവിടെത്തന്നെ തുടരും.പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളുമായി പ്രതിരോധ,സുരക്ഷാ ബന്ധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് രാജ്യം കരസേന മേധാവിയെ അയക്കുന്നത്. മുൻപ് കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കർ നവംബർ 24 മുതൽ 26 വരെ ബഹറൈനിലും യു.എ.ഇയിലും സന്ദർശനം നടത്തിയിരുന്നു. ഇതിന്റെ ചുവട്പിടിച്ചാണ് നരവനെയുടെ സന്ദർശനം. തീവ്രവാദത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരു രാജ്യങ്ങളും സഹകരിക്കുന്നത്.മുൻപ് ഒക്ടോബർ മാസത്തിൽ മ്യാന്മാറിൽ വിദേശകാര്യ സെക്രട്ടറി ഹർഷ് ശൃംഗ്ലയോടൊപ്പം നരവനെയും സന്ദർശനം നടത്തിയിരുന്നു.

ഈ സന്ദർശനത്തിൽ രാജ്യത്തെ മുതിർന്ന നേതാവായ ഓംഗ് സാൻ സുകി, കരസേന ജനറൽ ഔങ് ലൈയിങ് എന്നിവരുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു.തുടർന്ന് നേപ്പാളിലും സന്ദർശനം നടത്തിയ അദ്ദേഹത്തെ നേപ്പാളി സൈന്യം ഓണററി ജനറൽ പദവി നൽകി ആദരിച്ചു. ഇസ്രയേലുമായി യു.എ.ഇയും ബഹ്റൈനും സുഡാനും ബന്ധത്തിന് കരാറായ ശേഷം ഇവിടെ ഇന്ത്യൻ കരസേന മേധാവി എത്തുന്ന ഈ സന്ദർശനത്തിന് വലിയ പ്രാധാന്യമാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP