Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭിന്നശേഷിക്കാരിയെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞു നൂറ് പവനും ഏഴു ലക്ഷവും വാങ്ങി വിവാഹം കഴിച്ചു; ഉത്രയ്ക്ക് നിരന്തരം പാമ്പ് കടിയേൽക്കുന്നത് സർപ്പദോഷം കൊണ്ടെന്ന് സൂരജ് വരുത്തി തീർത്തു; കല്യാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ പീഡനം തുടങ്ങി; മരണ ശേഷവും സ്വത്തിന് വേണ്ടി വഴക്കടിച്ചു; ഉത്രകേസിലെ ക്രൂരത തെളിയിച്ച് മൊഴികൾ

ഭിന്നശേഷിക്കാരിയെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞു നൂറ് പവനും ഏഴു ലക്ഷവും വാങ്ങി വിവാഹം കഴിച്ചു; ഉത്രയ്ക്ക് നിരന്തരം പാമ്പ് കടിയേൽക്കുന്നത് സർപ്പദോഷം കൊണ്ടെന്ന് സൂരജ് വരുത്തി തീർത്തു; കല്യാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ പീഡനം തുടങ്ങി; മരണ ശേഷവും സ്വത്തിന് വേണ്ടി വഴക്കടിച്ചു; ഉത്രകേസിലെ ക്രൂരത തെളിയിച്ച് മൊഴികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പണത്തിനും സ്വത്തിനും വേണ്ടി ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹം കഴിഞ്ഞു ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവമാണ് ഉത്രവധക്കേസിൽ കേരളം കണ്ടത്. പാമ്പിനെ കൊണ്ട് കടുപ്പിച്ചു സ്വാഭാവിക മരണമാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച ഈ കേസു തെളിഞ്ഞത് പൊലീസിന്റെ സമയോചിതമായ ഇടപെടലിലാണ്. ഈ കേസിലെ വിചാരണ പുരോഗമിക്കുമ്പോൾ സൂരജിന്റെ ക്രൂരതകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങലാണ് പുറത്തുവരുന്നത്.

കേസിൽ മാപ്പുസാക്ഷിയുടെ വിചാരണ പൂർ്ത്തിയായ ശേഷം ഇപ്പോൾ ഉത്രയുടെ ബന്ധുക്കളുടെ പ്രാഥമിക വിസ്താരവും പൂർത്തിയായിട്ടുണ്ട്. ഉത്രയ്ക്ക് നിരന്തരം പാമ്പ് കടിയേൽക്കുന്നത് സർപ്പ ദോഷം കൊണ്ടാണെന്ന് വരുത്തി തീർക്കാൻ സൂരജ് ശ്രമിച്ചിരുന്നുവെന്ന് ഉത്രയുടെ അച്ഛൻ മൊഴി നൽകി. പ്രതി സൂരജിനെ ഇന്ന് നേരിട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.

ഉത്രയുടെ അച്ഛൻ വിജയസേനനെയും സഹോദരൻ വിഷുവിനെയുമാണ് വിസ്തരിച്ചത്. സൂരജിന് ഇഷ്ടമാണെന്ന് പറഞ്ഞതു കൊണ്ടാണ് ഭിന്നശേഷിക്കാരിയായ മകളെ വിവാഹം കഴിച്ചു നൽകിയത്. ആവശ്യപ്പെട്ടത് അനുസരിച്ച് നൂറു പവനോളം സ്വർണവും, ഏഴു ലക്ഷം രൂപ വിലയുള്ള കാറും പലപ്പോഴായി ധാരാളം പണവും നൽകി. ഭിന്നശേഷിക്കാരിയായ മകളെ നല്ലതുപോലെ നോക്കുമെന്ന് കരുതിയാണ് ഇത്രയും സമ്പത്ത് നൽകിയതെന്നും പിതാവ് പറഞ്ഞു.

എന്നൽ, വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ഉത്രയെ സൂരജും കുടുംബവും മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് ഉത്രയുടെ വീട്ടുകാര് മൊഴി നൽകിയത്. ഭർത്യ വീട്ടിൽ വച്ച് ആദ്യ തവണ പാമ്പ് കടിയേറ്റപ്പോൾ തന്നെ സംശയമുണ്ടായിരുന്നു. എന്നാൽ സർപ്പദോഷം മൂലമാണിതെന്ന് സൂരജ് പറഞ്ഞ് വിശ്വസിപ്പിച്ചു. മരണ ശേഷം സ്വത്തിനായി വഴക്കിട്ടപ്പോഴാണ് മകളുടേതുകൊലപാതകമാണെന്ന് ഉറപ്പിച്ചതെന്നും വിജയസേനൻ മൊഴി നൽകി.

ഉത്രയെ കടിച്ച പാമ്പിനെ കൊന്നത് താനാണെന്ന് സഹോദരൻ വിഷുവും കോടതിയെ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാൽ സൂരജിനെ വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ഹാജരാക്കിയത്. അഞ്ചൽ ഏറം സ്വദേശിനിയായ ഉത്ര കഴിഞ്ഞ മേയിലാണ് കൊല്ലപ്പെട്ടത്. സ്ത്രീധനം നഷ്ടമാക്കാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സൂരജിന്റെ അച്ഛനും അമ്മയും സഹോദരിയും പ്രതിയായിട്ടുള്ള ഗാർഹിക പീഡന കേസിന്റെ കുറ്റപത്രം കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് തയാറാക്കി വരികയാണ്.

നേത്തെ അഞ്ചൽ ഉത്രവധക്കേസിൽ നിർണയക വെളിപ്പെടുത്തലുമായി കേസിലെ മാപ്പുസാക്ഷി സുരേഷും രംഗത്തുവന്നിരുന്നു. ഉത്രയെ പാമ്പ് കടിപ്പിച്ച് കൊന്നതാണെന്ന് സൂരജ് തന്നോട് സമ്മതിച്ചിരുന്നുവെന്നാണ് കേസിലെ മാപ്പുസാക്ഷി പാമ്പുപിടുത്തക്കാരൻ സുരേഷിന്റെ മൊഴി. മന്ദബുദ്ധിയായതു കൊണ്ടാണ് ഉത്രയെ കൊന്നതെന്ന് കൊലപാതകത്തിനു ശേഷം സൂരജ് തന്നോട് പറഞ്ഞിരുന്നതായാണ് സുരേഷ് കോടതിയിൽ മൊഴി നൽകിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ് താൻ പാമ്പിനെ സൂരജിന് വിറ്റതെന്നും കേസിന്റെ വിചാരണ വേളയിൽ സുരേഷ് കോടതിയിൽ പറഞ്ഞു.

പാമ്പിനെ സൂരജിന് വിൽക്കുമ്പോൾ ഉത്രയെ കൊല്ലാനാണെന്ന് പാമ്പിനെ സൂരജിന് വിൽക്കുമ്പോൾ തനിക്ക് അറിയില്ലായിരുന്നു. ഉത്ര പാമ്പുകടിയേറ്റ് മരിച്ചുവെന്ന് അറിഞ്ഞപ്പോൾ മാത്രമാണ് സൂരജിനെ സംശയിച്ചത്. വിവരമറിഞ്ഞ് താൻ സൂരജിനെ വിളിക്കുകയായിരുന്നുവെന്നും സുരേഷ് പറഞ്ഞു. കേസിൽ ആദ്യം പ്രതിയായിരുന്നു സുരേഷ്. പിന്നീടാണ് കോടതി ഇയാളെ മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP