Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാന്യമഹാ ജനങ്ങളേ... ഇതാ കടന്നു വരുന്നു നിങ്ങളുടെ സ്ഥാനാർത്ഥി.....; കോവിഡു കാലത്ത് തദ്ദേശത്തിൽ നിറയുന്നത് ഓടുന്ന വാഹനത്തിലെ ഉച്ചഭാഷണികൾ; ചുറ്റിക്കറങ്ങുന്ന ഈ ഭീകര ശബ്ദം നിയമ വിധേയമോ? കോൺഗ്രസ് നേതാവ് സ്വപ്‌നാ ജോർജിന്റെ വീഡിയോ ചർച്ചയാകുമ്പോൾ

മാന്യമഹാ ജനങ്ങളേ... ഇതാ കടന്നു വരുന്നു നിങ്ങളുടെ സ്ഥാനാർത്ഥി.....; കോവിഡു കാലത്ത് തദ്ദേശത്തിൽ നിറയുന്നത് ഓടുന്ന വാഹനത്തിലെ ഉച്ചഭാഷണികൾ; ചുറ്റിക്കറങ്ങുന്ന ഈ ഭീകര ശബ്ദം നിയമ വിധേയമോ? കോൺഗ്രസ് നേതാവ് സ്വപ്‌നാ ജോർജിന്റെ വീഡിയോ ചർച്ചയാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന നേതാക്കളുമുണ്ട്. സമൂഹത്തിലെ അറിവില്ലായ്മ മാറ്റാനുള്ള ശ്രമമാണ് ഈ നേതാവ് നടത്തുന്നത്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും നിയമ അദ്ധ്യാപികയുമായ സ്വപ്നാ ജോർജിന്റെ പുതിയ യൂട്യൂബ് ചാനൽ അതിനുള്ളതാണ്. സോഷ്യൽ മീഡിയയെ സമർത്ഥമായി ഉപയോഗിച്ച് തെറ്റു തിരുത്തലിനുള്ള നീക്കം. നോട്ടു ബുക്ക് ബൈ സ്വപ്നാ ജോർജ് എന്ന സ്വന്തം യൂട്യൂബിൽ സ്വപ്ന ഇട്ട വീഡിയോ വീഡിയോ ശ്രദ്ധേയമാകുകയാണ്.

തെരഞ്ഞെടുപ്പ് കാലത്ത് തലങ്ങും വിലങ്ങും ഓടുന്നതാണ് അനൗൺസ്മെന്റ് വാഹനങ്ങൾ. ഈ അനൗൺസ്മെന്റ് വാഹനങ്ങൾ നിയമ വിധേയമാണോ അല്ലയോ എന്ന് പറയുകയാണ് സ്വപ്ന. നിയമങ്ങളും ചട്ടങ്ങളും വിശദമാക്കി അതിലെ നിമയവശങ്ങൾ വിശദീകരിക്കുന്നു. ഉപയോഗത്തെക്കുറിച്ചുള്ള പലവിധങ്ങളായ നിയമ പോരാട്ടങ്ങളിലുടെ ശ്രദ്ധനേടിയതാണ് നമ്മുടെ ഉച്ചഭാഷിണി. ഉച്ചഭാഷിണിയുടെ അമിത ഉപയോഗത്തെയും ഭീകരമായ ശബ്ദത്തെയും കുറിച്ചൊക്കെ പലവിധ നിയമപോരാട്ടങ്ങൾക്ക് നമ്മുടെ കോടതി മുറികൾ സാക്ഷിയായിട്ടുണ്ട്. ഇത്തരം കേസുകൾക്കു ശേഷം ഉച്ചഭാഷണിയുടെ ഉപയോഗത്തെക്കുറിച്ച് കൃത്യമായ നിയമാവലി അധികൃതർ തയ്യാറാക്കിയിട്ടുണ്ട്. ഇതാണ് വീഡിയോയിലൂടെ സ്വപ്ന വിശദീകരിക്കുന്നത്.

സാധാരണ സമയങ്ങളിൽ ഇവ ഒരു പരിധിവരെ പാലിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് സമയത്ത് ഈ നിയമത്തിന്റെ പരസ്യമായ ലംഘനമാണ് പൊതു ഇടങ്ങളിൽ കാണുന്നത്. ഈ പരസ്യമായ നിയമലംഘനത്തിനെതിരെയുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സ്വപ്നാ ജോർജിന്റേതായി ശ്രദ്ധേയമാകുന്നത്. നിയമാധ്യാപികയും കോൺഗ്രസ് നേതാവുമായ സ്വപ്നയാണ് ഉച്ചഭാഷിണിയുടെ ഉപയോഗം സംബന്ധിച്ച നിയമത്തെയും തെരഞ്ഞെടുപ്പ് കാലത്തെ അവയുടെ ലംഘനത്തെയും കുറിച്ചുള്ള അഭിപ്രായങ്ങൾ നേതാക്കളുടെ കണ്ണ് തുറപ്പിക്കേണ്ടതുമാണ്.

ഉച്ചഭാഷിണി ഉപയോഗത്തിനായി എടുക്കുന്ന അനുമതിപത്രത്തിൽ പത്തോളം വ്യവസ്ഥകളാണ് പറഞ്ഞിട്ടുള്ളത്. ഇതിൽ മുന്നാമത്തെ വ്യവസ്ഥയായി തന്നെ പറയുന്നത് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കരുത് എന്നാണ്. മറ്റൊന്ന് കവലകളിലും ഉച്ചഭാഷിണി പ്രവർത്തിപ്പിക്കാൻ പാടില്ല. ഈ വ്യവസ്ഥകൾ ലംഘിക്കുന്ന പക്ഷം ലൈസൻസ് റദ്ദാക്കൽ, വാഹനം കണ്ടുകെട്ടി മറ്റു നിയമനടപടികൾ എന്നിവ സ്വീകരിക്കാമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇ അനുമതി പത്രത്തിന്റെ പിൻബലത്തിലാണ് ഇപ്പോൾ നടക്കുന്ന മുഴുവൻ പ്രചരണങ്ങളും എന്നതാണ് യഥാർത്ഥ വസ്തുത എന്നും സ്വപ്ന ചൂണ്ടിക്കാട്ടുന്നു.

നിയമങ്ങൾ പലപ്പോഴും സാധാരണക്കാർക്ക് മനസിലാകുന്നില്ല എന്നതാണ് പലവിധ ലംഘനങ്ങളുടെയും ന്യായീകരണമായി പറയാറുള്ളത്.എന്നാൽ ഈ വ്യവസ്ഥകൾ ലളിതമായ മലയാളത്തിൽ തന്നെയാണ് ഉള്ളത്.പ്രായോഗികമല്ലാത്ത നിയമങ്ങൾ പിൻവലിക്കണമെന്നും ചിലപ്പോൾ ആവശ്യം ഉയരാറുണ്ട്.പക്ഷെ ഉച്ചഭാഷിണിയെ സംബന്ധിച്ച ഇ നിയമത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് രാഷ്ട്രീയപാർട്ടികളും നേതാക്കളുമാണെന്നും ഇവർ പറയുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് പ്രസക്തമായ ഒരു വിഷയമായതുകൊണ്ട് തന്നെ രാഷ്ട്രീയ നേതാക്കൾക്കളിലും വിവിധ രാഷ്ട്രീയ പ്രവർത്തകരിലും കൗതുകമുണർത്താൻ വീഡിയോയ്ക്ക് സാധിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP