Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലൊക്കേഷനിൽ നിന്ന് മടങ്ങിയത് സന്തോഷവതിയായി; മാനസിക സമ്മർദ്ദങ്ങൾ അലട്ടിയതായി തോന്നിയില്ലെന്ന് സുഹൃത്തുക്കൾ; ലൊക്കേഷനിലെ ഫോട്ടോകൾ തൊട്ടുമുമ്പ് വരെ ഇൻസ്റ്റാഗ്രാമിലും പങ്കുവച്ചു; താരത്തിന്റെ മുഖത്ത് പാടുകൾ ഉണ്ടെന്ന് പൊലീസ്; തമിഴ് സീരിയൽ താരം വിജെ ചിത്രയുടെ മരണത്തിൽ അടിമുടി ദുരൂഹത

ലൊക്കേഷനിൽ നിന്ന് മടങ്ങിയത് സന്തോഷവതിയായി; മാനസിക സമ്മർദ്ദങ്ങൾ അലട്ടിയതായി തോന്നിയില്ലെന്ന് സുഹൃത്തുക്കൾ; ലൊക്കേഷനിലെ ഫോട്ടോകൾ തൊട്ടുമുമ്പ് വരെ ഇൻസ്റ്റാഗ്രാമിലും പങ്കുവച്ചു; താരത്തിന്റെ മുഖത്ത് പാടുകൾ ഉണ്ടെന്ന് പൊലീസ്; തമിഴ് സീരിയൽ താരം വിജെ ചിത്രയുടെ  മരണത്തിൽ അടിമുടി ദുരൂഹത

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: പ്രശസ്ത തമിഴ് സീരിയൽ താരം വിജെ ചിത്രയെ ചെന്നൈയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് താരത്തെ മുറിയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചിത്രയുടെ മുഖത്ത് പാടുകളുണ്ടെന്നു പൊലീസ് പറയുന്നു, ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷണം നടക്കുന്നു. കിൽപോക് മെഡിക്കൽ കോളജിലെ പോസ്റ്റ്‌മോർട്ടംറിപ്പോർട്ടു ലഭിച്ചാൽ മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകുമെന്നാണു പൊലീസിന്റെ പ്രതീക്ഷ.

ലൊക്കേഷനിൽ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ലെന്ന് സീരിയലിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു. മാനസിക സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ലെന്ന് ചിത്രയുടെ സുഹ്യത്തുക്കളും ചൂണ്ടിക്കാട്ടി. ലൊക്കേഷനിൽ നിന്ന് സന്തോഷത്തോടെ മടങ്ങിയ ചിത്ര മണിക്കുറുകൾക്കകം ആത്മഹത്യ ചെയ്തത് എല്ലാവർക്കും ഞെട്ടലുണ്ടാക്കി. ഷൂട്ടിങ്ങ് ലൊക്കേഷനിലെ ഫോട്ടോകൾ തൊട്ടുമുൻപ് വരെ ഇൻസ്റ്റഗ്രാമിൽ ചിത്ര പങ്കുവച്ചിരുന്നു. പ്രതിശ്രുതവരൻ ഹേമന്ദുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

28 വയസ്സുകാരിയായ ചിത്ര നസറത്ത്പേട്ടൈയിലുള്ള ഒരു ഹോട്ടലിൽ വച്ചാണ് ജീവനൊടുക്കിയത്. സീരിയൽ ഷൂട്ടിംഗിനോടനുബന്ധിച്ചാണ് ഇവർ ഇവിടെ ഹോട്ടലിൽ താമസിച്ചിരുന്നത്. മാസങ്ങൾക്ക് മുൻപ് ബിസിനസ്സുകാരനായ ഹേമന്ദുമായി ചിത്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. പ്രതിശ്രുത വരനായ ഹേമന്തും ഒപ്പമായിരുന്നു ഇവർ ഹോട്ടലിൽ താമസിച്ചിരുന്നത്. ഇവിപി ഫിലിം സിറ്റിയിൽ നിന്നും ഷൂട്ട് കഴിഞ്ഞ് വെളുപ്പിന് 2.30 സമയത്താണ് നടി ഹോട്ടൽ റൂമിൽ തിരിച്ചെത്തിയത്. കുളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് റൂമിൽ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നി ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു.

ഹേമന്ദിന്റെ വാക്കുകളിൽ സംഭവം ഇങ്ങനെ..'ഷൂട്ടിങ് കഴിഞ്ഞെത്തിയ ചിത്ര കുളിച്ച് വരാമെന്ന് പറഞ്ഞാണ് പോയത്. എന്നാൽ സമയം ഒരുപാട് കഴിഞ്ഞിട്ടും പുറത്തേക്ക് കാണാത്തതിനെ വാതിലിൽ തട്ടിനോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ ഡൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോൾ ചിത്രയെ ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു'. സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

വിജയ് ടിവിയിൽ സംപ്രേഷണം ചെയ്തു വരുന്ന 'പാണ്ഡ്യൻ സ്റ്റോർസ്' എന്ന സീരിയലിലെ'മുല്ലൈ' എന്ന കഥാപാത്രത്തിലൂടെയാണ് ചിത്ര ശ്രദ്ധേയയാകുന്നത്.അവതാരക, നർത്തകി തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങുന്ന ചിത്ര സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്.

അതുകൊണ്ട് തന്നെ താരത്തിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ആരാധകർ.വിഷാദരോഗമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണം എത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP