Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാർട്ടിയിൽ തനിക്കെതിരെ കരുനീക്കം ശക്തമാകുമ്പോൾ മറുതന്ത്രം മെനഞ്ഞ് ത്രിപുര മുഖ്യമന്ത്രി; താൻ മുഖ്യമന്ത്രിയായി തുടരണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ എന്ന് ബിപ്ലബ് ദേവ് കുമാർ; ത്രിപുരയിൽ ഈ മാസം 13ന് ജനഹിത പരിശോധന

പാർട്ടിയിൽ തനിക്കെതിരെ കരുനീക്കം ശക്തമാകുമ്പോൾ മറുതന്ത്രം മെനഞ്ഞ് ത്രിപുര മുഖ്യമന്ത്രി; താൻ മുഖ്യമന്ത്രിയായി തുടരണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ എന്ന് ബിപ്ലബ് ദേവ് കുമാർ; ത്രിപുരയിൽ ഈ മാസം 13ന് ജനഹിത പരിശോധന

മറുനാടൻ ഡെസ്‌ക്‌

അ​ഗർത്തല: പാർട്ടിക്കുള്ളിൽ എതിർപ്പ് ശക്തമാകുന്ന സാഹചര്യത്തിൽ താൻ മുഖ്യമന്ത്രി പദത്തിൽ തുടരണോ എന്ന കാര്യത്തിൽ ജന​​ഹിതം തേടാനൊരുങ്ങി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ് കുമാർ. ഊ മാസം 13നാണ് ജനഹിതം ആരായുന്നത്. 13ന് തലസ്ഥാന നഗരമായ അഗർത്തലയിലെ വിവേകാനന്ദ സ്റ്റേഡിയത്തിനു സമീപമുള്ള അസ്താബൽ മൈതാനത്ത് ഉച്ചയ്ക്ക് രണ്ടുമണിക്കായിരിക്കും ജനഹിതം ആരായുക. സംസ്ഥാനത്തെ 37 ലക്ഷം ജനങ്ങളിൽ ആർക്കു വേണമെങ്കിലും എത്തി മുഖ്യമന്ത്രി സ്ഥാനത്ത് ബിപ്ലവ് തുടരണോ വേണ്ടയോ എന്നതിൽ അഭിപ്രായം രേഖപ്പെടുത്താൻ അവസരമുണ്ട്.

ജനങ്ങളെ സേവിക്കാനായി താൻ സമർപ്പിക്കപ്പെട്ടു.ത്രിപുരയുടെ വികസനമായിരുന്നു സ്വപ്നം. അതുകൊണ്ടാണ് ഇത്രയും പ്രശ്നങ്ങൾക്കിടയിൽ ജനഹിതം തേടാൻ തീരുമാനിച്ചതെന്ന് ബിപ്ലബ് അറിയിച്ചു. ജനഹിതം അറിഞ്ഞശേഷം അതനുസരിച്ച് തീരുമാനം എടുക്കുമെന്നും ബിപ്ലബ് കൂട്ടിച്ചേർത്തു. അതേസമയം, ബിപ്ലബ് അധികാരത്തിൽ തുടരുമെന്നും പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ മുതിർന്ന നേതാക്കൾ ഇടപെട്ട് പരിഹരിക്കുമെന്നും സംസ്ഥാന ബിജെപിയുടെ ചുമതതല വഹിക്കുന്ന വിനോദ് സോൻകർ പറഞ്ഞു.

സിപിഎമ്മിന്റെ വർഷങ്ങൾ നീണ്ട ഭരണം അവസാനിപ്പിച്ച് ബിജെപിയെ അധികാരത്തിലേറ്റിയ നേതാവാണ് ബിപ്ലവ് ദേവ്. എന്നാൽ അധികാരം കിട്ടിയതോടെ ഇദ്ദേഹം ഏകാധിപതിയായെന്നാണ് പാർട്ടിക്കകത്ത് ഉയരുന്നു വിമർശനനം. ഇതോടെ ത്രിപുരയിൽ ബിജെപിയിൽ തമ്മിലടി രൂക്ഷമായിരിക്കയാണ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിപ്ലബ് കുമാർ ദേബിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ ഒക്ടോബറിലും ബിപ്ലബിനെതിരെ പാർട്ടിക്കുള്ളിൽ വിമർശനമുയർന്നിരുന്നു. ബിപ്ലബിനെ മാറ്റൂ, ബിജെപിയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി ചില പ്രവർത്തകരും രംഗത്തെത്തിയിരുന്നു. അതേസമയം പാർട്ടിക്കുള്ളിൽ ഭിന്നതയില്ലെന്നാണ് നേതൃത്വത്തിന്റെ വാദം. എല്ലാം ശുഭമായി പോകുന്നുവെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള വിനോദ് സോങ്കർ പറഞ്ഞു.രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ചയാണ് സോങ്കർ അഗർത്തലയിലെത്തിയത്. എംഎൽഎമാർ, എംപിമാർ ഉന്നത നേതാക്കൾ എന്നിവരുമായി സോങ്കർ കൂടിക്കാഴ്ച നടത്തി.'ഞങ്ങളുടേത് പ്രവർത്തകരുടെ പാർട്ടിയാണ്. അവരുടെ ശബ്ദങ്ങളെ കേൾക്കുക എന്നതാണ് ഞങ്ങളുടെ ചിന്ത', സോങ്കർ പറഞ്ഞു.

നേരത്തെ ബിപ്ലബ് രാജിവെക്കണമെന്ന ആവശ്യവുമായി ഏഴ് ബിജെപി എംഎൽഎമാർ രംഗത്തെത്തിയിരുന്നു. ഏകാധിപത്യ ഭരണമാണ് ബിപ്ലബ് നടത്തുന്നതെന്നും പരിചയ സമ്പത്തും ജനസമ്മതിയുമില്ലാത്ത മുഖ്യമന്ത്രിയെ മാറ്റണമെന്നുമാണ് എംഎൽഎമാരുടെ ആവശ്യം.
എംഎൽഎ സുധീപ് റോയ് ബർമന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബിപ്ലബിനെതിരായ നീക്കത്തിന് പിന്നിൽ. മൂന്ന് എംഎൽഎമാർ കൂടി തങ്ങളെ പിന്തുണക്കുന്നുണ്ടെന്നാണ് ഇവരുടെ അവകാശവാദം. നിലവിൽ 60 അംഗ നിയമസഭയിൽ 36 എംഎൽഎമാരാണ് ബിജെപിക്കുള്ളത്.ആശിഷ് ഷാ, ആശിഷ് ദാസ്, ദിവ ചന്ദ്ര, ബർബ് മോഹൻ, പരിമൽ ദേബ് ബർമ്മ, രാം പ്രസാദ് പാൽ, സുദീപ് റോയ് ബർമൻ എന്നിവരാണ് ഡൽഹിയിലെത്തിയത്. സുശാന്ത ചൗധരി, ബീരേന്ദ്ര കിഷോർ ദേബ് ബർമ്മൻ, ബിപ്ലബ് ഘോഷ് എന്നിവരുടെ പിന്തുണയും എംഎൽഎമാർ അവകാശപ്പെടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP