Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജിയോ സിം ബഹിഷ്‌ക്കരിക്കും; ബിജെപി ഓഫീസുകൾ ഉപരോധിക്കും; കർഷക സമരത്തെ കോർപറേറ്റുകൾക്ക് എതിരെയുള്ള സമരമായി മാറ്റും; ഡൽഹി- ജയ്പൂർ, ഡൽഹി- ആഗ്ര ദേശീയ പാതകൾ ഉപരോധിക്കും; ഡിസംബർ 12ന് എല്ലാ ടോളുകളും ബഹിഷ്‌കരിക്കും; ഡിസംബർ 14ന് ദേശീയ പ്രക്ഷോഭം; ചർച്ചകൾ ഒന്നായി പരാജയപ്പെട്ടതോടെ നിലപാട് കടുപ്പിച്ച് കർഷകർ

ജിയോ സിം ബഹിഷ്‌ക്കരിക്കും; ബിജെപി ഓഫീസുകൾ ഉപരോധിക്കും; കർഷക സമരത്തെ കോർപറേറ്റുകൾക്ക് എതിരെയുള്ള സമരമായി മാറ്റും; ഡൽഹി- ജയ്പൂർ, ഡൽഹി- ആഗ്ര ദേശീയ പാതകൾ ഉപരോധിക്കും; ഡിസംബർ 12ന് എല്ലാ ടോളുകളും ബഹിഷ്‌കരിക്കും; ഡിസംബർ 14ന് ദേശീയ പ്രക്ഷോഭം; ചർച്ചകൾ ഒന്നായി പരാജയപ്പെട്ടതോടെ നിലപാട് കടുപ്പിച്ച് കർഷകർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ചർച്ചകൾ ഒന്നൊന്നായി പരാജയെപ്പെട്ടതോടെ നിലപാട് കടുപ്പിച്ച് കർഷകർ. ഡൽഹിയിൽ രണ്ടാഴ്ചയായി നടക്കുന്ന സമരത്തെ കോർപ്പറേറ്റ് വിരുദ്ധ സമരമാക്കി മാറ്റനാണ് കർഷക സംഘടനാ നേതാക്കളുടെ തീരുമാനം. കേന്ദ്രസർക്കാരിന്റെ കോർപറേറ്റ് അനുകൂല നിലപാടുകൾ തുറന്നു കാട്ടും. ജിയോ സിം അടക്കം സേവനങ്ങൾ ബഹിഷ്‌ക്കരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. കോർപറേറ്റുകളുടെ ഉത്പന്നങ്ങളും സേവനങ്ങളും ബഹിഷ്‌ക്കരിക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.ഡൽഹിയിലേക്കുള്ള കർഷക മാർച്ചിന് രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പിന്തുണ തേടിയിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച ബിജെപി ഓഫിസുകളും ഉപരോധിക്കും.

പ്രതിഷേധിക്കുന്ന കർഷകരെ അനുനയിപ്പിക്കാൻ കേന്ദ്രം രേഖാമൂലം നൽകിയ നിർദ്ദേശങ്ങൾ ഏകകണ്ഠമായി തള്ളിയതിന് പിന്നാലെ ദേശീയ പ്രക്ഷോഭം പ്രഖ്യാപിച്ച് കർഷകർ. ഡിസംബർ 14നാണ് കർഷകർ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത്കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഡിസംബർ 12ന് ഡൽഹി- ജയ്പൂർ, ഡൽഹി- ആഗ്ര ദേശീയ പാതകൾ ഉപരോധിക്കുമെന്നും ഡിസംബർ 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കർഷക സമരസമിതി നേതാക്കൾ വ്യക്തമാക്കി.

ഡിസംബർ 12ന് എല്ലാ ടോൾ പ്ലാസകളിലെയും ടോൾ ബഹിഷ്‌കരിക്കാനും സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ബിജെപി ഓഫീസുകൾ ഉപരോധിക്കാനും തീരുമാനിച്ചു.പഴയ നിയമങ്ങൾ പുതിയ രീതിയിൽ അവതരിപ്പിക്കുകയാണ് കേന്ദ്രം ചെയ്തതെന്ന് ഓൾ ഇന്ത്യാ കിസാൻ സംഘർഷ് കോഡിനേഷൻ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

കർഷകരുടെ പ്രശ്‌നം പരിഹരിക്കുന്നതിൽ മോദി സർക്കാർ ഒട്ടും സത്യസന്ധത പുലർത്തുന്നില്ല. അതുകൊണ്ട് തന്നെ പഴയ നിയമങ്ങളെ പുതിയ രീതിയിൽ അവതരിപ്പിച്ച സർക്കാരിന്റെ നിർദ്ദേശത്തെ എല്ലാ കാർഷിക സംഘടനകളും ഒരുമിച്ച് തള്ളി. നിയമം പിൻവലിക്കാനുള്ള സമരം തുടരും. ഇതിന്റെ ഭാഗമായി ഡൽഹിയിലേക്ക് കൂടുതൽ കർഷകർ എത്തും. ജില്ലാടിസ്ഥാനത്തിൽ എല്ലാ സംസ്ഥാനങ്ങളിലും ധർണകൾ സംഘടിപ്പിക്കും,' പ്രസ്താവനയിൽ പറയുന്നു.കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കർഷകർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇന്ന് കേന്ദ്രവുമായുള്ള ചർച്ചയിൽ പങ്കെടുക്കില്ലെന്നും കർഷകർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച നിർദ്ദേശങ്ങൾ എഴുതിനൽകാമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞത്.

എഴുതി നൽകിയ കരട് നിർദ്ദേശത്തിൽ നിയമ ഭേദഗതിയെക്കുറിച്ച് ഒന്നും പ്രതിപാദിച്ചിരുന്നില്ല. അതേസമയം താങ്ങുവിലയുടെ കാര്യത്തിൽ ഉറപ്പു നൽകിയിട്ടുണ്ട്.താങ്ങുവില നിലനിർത്തുമെന്നും കരാർ തർക്കങ്ങളിൽ കോടതിയെ നേരിട്ട് സമീപിക്കാമെന്നും കാർഷിക വിപണികളിലും പുറത്തും ഒരേ നികുതി ഉറപ്പുവരുത്തും തുടങ്ങിയ കാര്യങ്ങളാണ് എഴുതി നൽകിയിട്ടുള്ളത്.എന്നാൽ നിയമം പിൻവലിക്കുക എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യമെന്ന് കിസാൻ സംഘർഷ് കമ്മിറ്റി നേതാവ് കൻവാൽ പ്രീത് സിങ് പന്നു പറഞ്ഞു.

കേന്ദ്രത്തിനോട് തങ്ങൾ ആവശ്യപ്പെട്ട കാര്യങ്ങൾ ഇന്ന് എഴുതി നൽകാമെന്ന് പറഞ്ഞ രേഖകളിൽ ഉണ്ടോ എന്ന് പരിശോധിച്ച ശേഷം ബാക്കി നടപടികളെന്ന് അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനാൻ മൊല്ല നേരത്തെ പറഞ്ഞിരുന്നു.ഭാരത് ബന്ദിന് ലഭിച്ചുകൊണ്ടിരിക്കുന്ന വലിയ രീതിയിലുള്ള പിന്തുണയ്ക്ക് പിന്നാലെയാണ് അമിത് ഷാ കർഷകരെ കാണാൻ തയ്യാറായത്. ഒരു കുറുക്കുവഴിയും കൊണ്ട് വരണ്ട, നിയമം പിൻവലിച്ചാൽ മാത്രം മതിയെന്ന് കർഷകർ ചർച്ചയ്ക്ക് മുന്നേ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP