Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മംഗളൂരുവിൽ ലഷ്‌കർ ഇ ത്വയ്ബ അനുകൂല ചുവരെഴുത്ത് നടത്തിയത് കോടതി സമുച്ചയത്തിന് അടുത്തുള്ള ചുമരിലടക്കം; പിടിയിലായവർക്ക് വിദേശ ബന്ധമെന്ന് പൊലീസ്; ലക്ഷ്യം സംസ്ഥാന വ്യാപകമായി പ്രസ്ഥാനം കെട്ടിപ്പടുക്കൽ; വാട്സാപ്പിലും യു ട്യൂബിലുമായി തീവ്രവാദ പ്രവർത്തനങ്ങൾക്ക് റിക്രൂട്ട്മെന്റും പിന്തുണയും

മംഗളൂരുവിൽ ലഷ്‌കർ ഇ ത്വയ്ബ അനുകൂല ചുവരെഴുത്ത് നടത്തിയത് കോടതി സമുച്ചയത്തിന് അടുത്തുള്ള ചുമരിലടക്കം; പിടിയിലായവർക്ക് വിദേശ ബന്ധമെന്ന് പൊലീസ്; ലക്ഷ്യം സംസ്ഥാന വ്യാപകമായി പ്രസ്ഥാനം കെട്ടിപ്പടുക്കൽ; വാട്സാപ്പിലും യു ട്യൂബിലുമായി തീവ്രവാദ പ്രവർത്തനങ്ങൾക്ക് റിക്രൂട്ട്മെന്റും പിന്തുണയും

ബുർഹാൻ തളങ്കര

കാസർകോട്: മംഗളൂരുവിൽ ലഷ്‌കർ ഇ ത്വയ്ബ അനുകൂല ചുവരെഴുത്ത് നടത്തിയ കേസിൽ അറസ്റ്റിലായ ശിവമോഗ തീർത്ഥഹള്ളിയിലെ മുഹമ്മദ് ഷാരിക്കിനും മുനീർ അഹമ്മദിനും വിദേശസഹായം ലഭിച്ചിരുന്നതായി വിവരം. നഗരത്തിൽ തീവ്രവാദ അനുകൂല മുദ്രാവാക്യങ്ങൾ അടങ്ങിയ രണ്ട് ചുവവെഴുത്ത് പ്രത്യക്ഷപ്പെട്ടതിന് പിന്നിൽ വിദേശത്ത് നിന്നുള്ള ഒരു വ്യക്തിയാണെന്നും ഇയാളുടെ നിർദ്ദേശപ്രകാരമാണ് ഇത് സൃഷ്ടിച്ചതെന്നും പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് വ്യക്തമായതായി പൊലീസ് തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസമാണ് ശിവമോഗ തീർത്ഥഹള്ളിയിലെ മുഹമ്മദ് ഷാരിക് (22), മുനീർ അഹമ്മദ് (21) എന്നിവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഷാരിക്കിന്റെ അമ്മാവനും കേസിൽ പ്രതിയാണ്. ഇയാൾ ഒളിവിലാണ്.

കേസിലെ പ്രധാനപ്രതിയായ മുഹമ്മദ് ഷാരിക്കാണ് ഇന്റർനെറ്റ് കോളിലൂടെ വിദേശത്തുള്ളയാളുമായി ബന്ധപ്പെട്ടിരുന്നത്. സംസ്ഥാന വ്യാപകമായി ലഷ്‌കർ ഇ ത്വയ്ബ പ്രസ്ഥാനം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഇയാൾ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടാൻ പ്രതികളെ പ്രോത്സാഹിപ്പിച്ചിരുന്നത്. ഇതിന്റെ ഭാഗമായി കോസ്റ്റൽ കർണാടകയിൽ ആശയം പ്രചരിപ്പിക്കാൻ ഇയാൾ പ്രതികളോട് നിർദ്ദേശിച്ചു. തുടർന്ന് ഷാരിക് ഇന്റർനെറ്റിലും യൂട്യൂബിലും മറ്റും തിരയുകയും പ്രവർത്തനത്തെ കുറിച്ച് അറിയുകയും ചെയ്ത ശേഷമാണ് പലയിടത്തും ഇവർ ചുവരെഴുത്ത് നടത്തിയത്.

ഇവരെല്ലാം ഒരു വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗങ്ങളാണ്. മുഹമ്മദ് ഷാരിക് തീർത്ഥഹള്ളിയിലും മുനീർ അഹമ്മദ് നഗരത്തിലുമാണ് താമസിച്ചിരുന്നത്. പ്രവർത്തനം നഗരത്തിലെ കാര്യങ്ങളും നിരീക്ഷിക്കാനുള്ള ഉത്തരവാദിത്തം ഷാരിക്ക് മുനീറിന് നൽകിയിരുന്നു. എഞ്ചിനീയറിങ് വിദ്യാർത്ഥിയായ മുനീർ തുടക്കത്തിൽ ഇത് ഏറ്റെടുക്കാൻ വിസമ്മതിച്ചിരുന്നെങ്കിലും പിന്നീട് ഷാരിക്കിന്റെ വാക്ക് കേട്ട് ആത്മവിശ്വാസം വർധിച്ചതോടെ രംഗത്തിറങ്ങുകയായിരുന്നു.

കോടതി സമുച്ചയത്തിനടുത്തുള്ള ചുമരിലാണ് ഇവർ ആദ്യം മുദ്രാവാക്യങ്ങൾ എഴുതിയത്. എന്നാൽ ഈ ഇത് വലിയ ശ്രദ്ധ നേടാത്തതോടെ ബെജയിക്കടുത്തുള്ള ഒരു ചുവരിലും എഴുതി. ഇത് ശ്രദ്ധ നേടുകയും വലിയ വാർത്തയാകുകയും ചെയ്തു. സംഭവം പുറത്തുവന്നതുമുതൽ പേലീസ് ഊർജിത അന്വേഷണത്തിലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം രണ്ട് പേരും അറസ്റ്റിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP