Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈദ് ആഘോഷത്തെ ഞങ്ങൾ അനുകൂലിക്കുന്നു; എന്നാൽ റാം മന്ദിർ ശിലാസ്ഥാപന ദിവസം അവർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് എന്തിനാണ്; മമത ബാനർജി അസഹിഷ്ണുതയുടെ പര്യായമായി മാറിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ; മമത സർക്കാരിനെ താഴെയിറക്കുമെന്നും ജെ.പി നഡ്ഡ

ഈദ് ആഘോഷത്തെ ഞങ്ങൾ അനുകൂലിക്കുന്നു; എന്നാൽ റാം മന്ദിർ ശിലാസ്ഥാപന ദിവസം അവർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് എന്തിനാണ്; മമത ബാനർജി അസഹിഷ്ണുതയുടെ പര്യായമായി മാറിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ; മമത സർക്കാരിനെ താഴെയിറക്കുമെന്നും ജെ.പി നഡ്ഡ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മമത ബാനർജി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ. ബം​ഗാൾ സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നും സംസ്ഥാനത്ത് അസഹിഷ്ണുത വർധിച്ചു വരികയാണെന്നും ജെ.പി നഡ്ഡ പറഞ്ഞു. പശ്ചിമ ബംഗാളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു നഡ്ഡ. വിവിധ ജില്ലകളിലുള്ള ഒൻപത് പാർട്ടി ഓഫീസുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

മുഖ്യമന്ത്രി മമത ബാനർജി അസഹിഷ്ണുതയുടെ പര്യായമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. 'കോവിഡ് വ്യാപനത്തിനിടെ അവർ ഈദ് ആഘോഷത്തിന് അനുമതി നൽകി. ഞങ്ങൾ അതിന് എതിരല്ല. ഈദ് ആഘോഷത്തെ ഞങ്ങൾ അനുകൂലിക്കുന്നു. എന്നാൽ റാം മന്ദിർ ശിലാസ്ഥാപന ദിവസം അവർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് എന്തിനാണ്' - നഡ്ഡ ചോദിച്ചു.

പശ്ചിമ ബംഗാളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തും അടക്കമുള്ളവ വളരെയധികം നടക്കുന്നുണ്ടെന്ന് നഡ്ഡ ആരോപിച്ചു. എന്നാൽ ക്രൈം റെക്കോർഡ് ബ്യൂറോയ്ക്ക് അതിന്റെ കണക്കുകൾ നൽകുന്നത് മമത നിർത്തിവച്ചിരിക്കുന്നു. കോവിഡ് കണക്കുകൾപോലും പുറത്തുവിടാൻ വിസമ്മതിക്കുന്നു. രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്. ജനങ്ങൾക്ക് മുഖ്യധാരയിലെത്താനുള്ള അവസരം മമത നിഷേധിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികളിൽ കുടുംബാധിപത്യമാണ് ഉള്ളതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ ബിജെപിക്കാർക്ക് പാർട്ടിയാണ് കുടുംബം. പാർട്ടി ഓഫീസിലാണ് ബിജെപിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. നേതാവിന്റെ വീട്ടിലല്ല. പശ്ചിമ ബംഗാളിൽ ബിജെപി അടുത്ത സർക്കാർ രൂപവത്കരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മമത സർക്കാരിനെ താഴെയിറക്കും. ബിജെപിയുമായി ബംഗാളിന് സവിശേഷ ബന്ധമാണുള്ളത്. ബിജെപിക്ക് രണ്ട് അധ്യക്ഷന്മാരെ ബംഗാളിൽനിന്ന് ലഭിച്ചിട്ടുണ്ട്. ബംഗാളിലെ രക്ഷിക്കാനുള്ള ദൗത്യവുമായി ബിജെപി ശക്തമായി മുന്നോട്ടുപോകും. തൃണമൂൽ സർക്കാരിനെ പുറത്താക്കി 200 ലധികം സീറ്റുകൾനേടി ബിജെപി അധികാരം പിടിക്കുംമെന്നും ബിജെപി അധ്യക്ഷൻ അവകാശപ്പെട്ടു.

ബിജെപി ഓഫീസുകൾ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ മമതയുടെ വസതിക്ക് സമീപമുള്ള കാളീഘട്ട് പ്രദേശത്ത് വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണത്തിനും ബുധനാഴ്ച നഡ്ഡ തുടക്കം കുറിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനസമ്പർക്ക പരിപാടിയുടെ ഭാഗമായാണ് പ്രചാരണം. നഡ്ഡയുടെ അധ്യക്ഷതയിൽ സംസ്ഥാന ബിജെപി ഭാരവാഹികളുടെ രഹസ്യ യോഗവും കൊൽക്കത്തയിൽ നടന്നു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗിയ, വൈസ് പ്രസിഡന്റ് മുകുൾ റോയ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP