Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അർച്ചന കവിയും അബീഷും വേർപിരിഞ്ഞോ; വിവാഹ മോചനം ചർച്ചയാക്കി സോഷ്യൽമീഡിയ

അർച്ചന കവിയും അബീഷും വേർപിരിഞ്ഞോ; വിവാഹ മോചനം ചർച്ചയാക്കി സോഷ്യൽമീഡിയ

മറുനാടൻ ഡെസ്‌ക്‌

സെലിബ്രിറ്റികളുടെ വിവാഹവും വിവാഹമോചനവുമെല്ലാം എന്നും വാർത്തയാവാറുണ്ട്. പ്രണയിച്ച് വിവാഹിതരായവും അറേഞ്ച്ഡ് മാര്യേജ് നടത്തിയവരുമെല്ലാം വേർപിരിയുമ്പോൾ വാർത്തയാവാറുണ്ട്. ഇപ്പോഴിതാ, അർച്ചന കവിയും അബീഷും വിവാഹമോചിതരായതിനെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. പരസ്പരമുള്ള പഴിചാരലുകളില്ലാതെയാണ് ഇരുവരും വേർപിരിഞ്ഞതെന്നാണ് ഒരുവിഭാഗം പറയുന്നത്. അതേസമയം, വിവാഹമോചന വാർത്തകളിൽ പ്രതികരണവുമായി അർച്ചന കവിയും അബീഷും എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ.

2016 ജനുവരിയിലാണ് അർച്ചനയും അബീഷും വിവാഹിതരായത്. ഇന്ത്യയിൽ തന്നെ പ്രശസ്തനായ സ്റ്റാൻഡപ്പ് കൊമേഡിയനാണ് അബീഷ് മാത്യു. പ്രമുഖ കോമഡി വീഡിയോകൾ പുറത്തിറക്കുന്ന എഐബിയിലെ ഒരേയൊരു മലയാളി സാന്നിധ്യം കൂടിയാണ് അബീഷ്. അർച്ചനയുടെ യൂ ട്യൂബ് വീഡിയോകളിൽ അബീഷും സ്ഥിരമായി എത്താറുണ്ടായിരുന്നു. എന്നാൽ അർച്ചന ഇപ്പോൾ പങ്കിടുന്ന വീഡിയോകളിലും ചിത്രങ്ങളിലും അബീഷ് ഇല്ലാതെ ആയതോടെയാണ് ഇരുവർക്കും പിന്നാലെ സോഷ്യൽ മീഡിയയിൽ ഒരുവിഭാഗം നിരീക്ഷണത്തിനിറങ്ങിയത്.

ചെറുപ്പം മുതൽ തന്നെ അർച്ചനയും അബീഷും പരിചിതരാണ്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ആദ്യമൊക്കെ നിരസിച്ചെങ്കിലും പിന്നീട് അർച്ചന വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. ഇരുവരുടെയും വിവാഹ വീഡിയോ നിറഞ്ഞ കൈയടിയോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഒരിടവേളയ്ക്ക്ശേഷം അടുത്തിടെ ഇരുവരുടെയും വിവാഹ വീഡിയോ വൈറൽ ആയിരുന്നു. ആ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളിൽ കൂടിയാണ് ഇരുവരും തമ്മിൽ വിവാഹ മോചിതരായി എന്ന് ചിലർ കമന്റുകൾ പങ്ക് വയ്ക്കുന്നത്. ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല, ഷോക്കിങ് എന്ന് ചില ആരാധകർ പറയുമ്പോൾ സത്യമാണ് ഇതെന്നും മറ്റുചിലർ കമന്റുകൾ പങ്കിടുന്നുണ്ട്.

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അർച്ചന, മമ്മി ആൻഡ് മി, സാൾട്ട് ആൻഡ് പെപ്പർ, സ്പാനിഷ് മസാല, അഭിയും ഞാനും, ഹണി ബീ, പട്ടം പോലെ, നാടോടി മന്നൻ, തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അർച്ചന കവി മാത്രമല്ല ഭർത്താവായ അബീഷും പ്രേക്ഷകർക്ക് പരിചിതനാണ്. സ്റ്റാൻഡപ് കൊമേഡിയൻ കൂടിയായ അബീഷിനൊപ്പമുള്ള വീഡിയോയും ചിത്രങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട് അർച്ചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP