Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചിഹ്നം കൈവിട്ട ജോസഫിന് ഇനി പാർട്ടിയുടെ പേരും പോകുമോ? ആശ്വാസമായി ഹൈക്കോടതി വിധി എത്തിയെങ്കിലും പേരിലെ അവകാശം ഉറപ്പിക്കാൻ ജോസ് വിഭാഗം നിയമനടപടിയുമായി മുന്നോട്ട്; ജോസിന്റെ ലക്ഷ്യം ജോസഫ് കേരള കോൺഗ്രസ് (എം) എന്ന പാർട്ടിപ്പേര് ഉപയോഗിക്കുന്നത് വിലക്കാൻ

ചിഹ്നം കൈവിട്ട ജോസഫിന് ഇനി പാർട്ടിയുടെ പേരും പോകുമോ? ആശ്വാസമായി ഹൈക്കോടതി വിധി എത്തിയെങ്കിലും പേരിലെ അവകാശം ഉറപ്പിക്കാൻ ജോസ് വിഭാഗം നിയമനടപടിയുമായി മുന്നോട്ട്; ജോസിന്റെ ലക്ഷ്യം ജോസഫ് കേരള കോൺഗ്രസ് (എം) എന്ന പാർട്ടിപ്പേര് ഉപയോഗിക്കുന്നത് വിലക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: രണ്ടായി മാറിയ കേരളാ കോൺഗ്രസിനെ ചൊല്ലിയുള്ള തർക്കങ്ങളും നിയമ പോരാട്ടങ്ങളും അടുത്തകാലത്തൊന്നും അവസാനിക്കില്ല. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ആശ്വാസമയി എത്തിയ ഹൈക്കോടതി വിധിയിൽ തുടർന്നും പോരാട്ടം നടത്താൻ ഒരുങ്ങുകയാണ് ജോസ് കെ മാണി വിഭാഗം. ചിഹ്നം, പാർട്ടി അംഗീകാരം എന്നിവയിൽ ഹൈക്കോടതിയിൽ ഇരുവിഭാഗവും നൽകിയ മൂന്ന് കേസുകളുണ്ട്. ജോസ് കെ. മാണിക്ക് രണ്ടില അനുവദിച്ച വിധിക്കെതിരായ ജോസഫിന്റെ അപ്പീലാണ് ഒന്ന്. ഇത് ജനുവരിയിലാണ് പരിഗണിക്കുക.

ഏറ്റവും ഒടുവിൽ ചെണ്ട ചിഹ്നം അനുവദിക്കാൻ ജോസഫ് കൊടുത്ത ഹർജിയും അതിന്റെ വിധിക്കെതിരേ ജോസ് വിഭാഗം നൽകാൻ പോകുന്ന അപ്പീലുമായുള്ള നിയമപോരാട്ടങ്ങളും മറ്റൊന്നുണട്. ചെണ്ട ചിഹ്നത്തിൽ മത്സരിക്കുന്നവരെ കേരള കോൺഗ്രസ് ജോസഫ് വിഭാഗമായി പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ തെളിവ് ഹാജരാക്കാനൊരുങ്ങുകയാണ് ജോസ് വിഭാഗം. ഈ വിധി താൽക്കാലികമായി ജോസഫിന് ആശ്വാസം നൽകുന്നതായിരുന്നു. എന്നാൽ, 11-ന് വിശദാംശങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് ജോസ് വിഭാഗം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു.

ഒരു പടികൂടിക്കടന്ന് പി.ജെ. ജോസഫ് കേരള കോൺഗ്രസ് (എം) എന്ന പാർട്ടിപ്പേര് ഉപയോഗിക്കുന്നത് വിലക്കാനും അവർ നിയമനടപടി ആലോചിക്കുന്നു. കേരള കോൺഗ്രസ് (എം) എന്നത് ജോസ് കെ. മാണി നയിക്കുന്ന പാർട്ടിയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ തീർപ്പാക്കിയതാണെന്നും അവർ പറയുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, പാർട്ടി ഭാരവാഹിപ്പട്ടിക തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് ഈ തീർപ്പുണ്ടായതെന്നും ജോസ് വിഭാഗം ചൂണ്ടിക്കാണിക്കും.

എന്നാൽ, കേരള കോൺഗ്രസ് (എം) എന്ന വാക്കുപയോഗിക്കാനുള്ള അധികാരം തങ്ങൾക്ക് മാത്രമാണെന്ന ജോസ് വിഭാഗത്തിന്റെ വാദം ജോസഫ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് എബ്രഹാം തള്ളി. കോടതി കേസ് പരിഗണിക്കുമ്പോൾ അവർ കാര്യങ്ങൾ പറഞ്ഞോട്ടെ. ഒട്ടേറെ നിയമപ്രശ്‌നങ്ങളുള്ള വിഷയമാണിത്. രണ്ടില ചിഹ്നം ജോസിന് അനുവദിച്ച വിധിക്കെതിരേ തങ്ങൾ നൽകിയ അപ്പീൽ കോടതിക്കുമുന്പാകെയാണ്. ആ വിഷയത്തിലും അന്തിമതീർപ്പ് വരാനിരിക്കുന്നതേയുള്ളൂ -അദ്ദേഹം പറയുന്നു.

ഗ്രൂപ്പ് നേതൃത്വത്തിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ചെണ്ട ചിഹ്നം കിട്ടിയവരെ കേരള കോൺഗ്രസ് എം ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥികളായി പരിഗണിക്കാനാണു നിർദ്ദേശം. ഇതോടെ ജോസഫ് വിഭാഗം സ്ഥാനാർത്ഥികളെ സ്വതന്ത്രർ എന്നു വിശേഷിപ്പിക്കുന്നത് ഒഴിവാകും. ഫലത്തിൽ വിജയിച്ച ശേഷം കൂറുമാറുന്നവർക്ക് അയോഗ്യത വരുമെന്നും ഉറപ്പായി. ഇത് യുഡിഎഫിനും തലവേദന ഒഴിയും.

പി.ജെ. ജോസഫും ജോസഫ് ഗ്രൂപ്പിലെ പി.സി. കുര്യാക്കോസും സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഇടക്കാല ഉത്തരവ്. ജോസഫോ അദ്ദേഹം ചുമതലപ്പെടുത്തുന്നവരോ നൽകുന്ന കത്തിന്റെ അടിസ്ഥാനത്തിൽ ചെണ്ട ചിഹ്നം ലഭിച്ചവരെ കമ്മിഷന്റെ വെബ്‌സൈറ്റിൽ 'സ്വതന്ത്രർ' എന്നു രേഖപ്പെടുത്തിയതു ചോദ്യം ചെയ്താണു ഹർജി. കൂറുമാറ്റത്തിന്റെ സാധ്യതകൾ സജീവാക്കുന്നതാണ് ഈ സ്വതന്ത്രർ എന്ന രേഖപ്പെടുത്തൽ. ജയിച്ച ശേഷം ഇവർ ഇടതു പക്ഷത്തേക്ക് കൂറുമാറാനും സാധ്യത ഏറെയായിരുന്നു. ഇതിന്റെ ആശങ്കകൾ കോൺഗ്രസിനുമുണ്ടായി. ഈ സാഹചര്യത്തിലാണ് കോടതിയിലേക്ക് പോയത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗത്തിന്റെ എല്ലാ സ്ഥാനാർത്ഥികളെയും സ്വതന്ത്രരായി കണക്കാക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിനെതിരേയാണ് ജോസഫ് വിഭാഗം കോടതിയെ സമീപിച്ചത്. ചെണ്ട ഔദ്യോഗിക ചിഹ്നമായി കണക്കാക്കിയില്ലെങ്കിൽ യു.ഡി.എഫ്. ഘടകക്ഷിയായ ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ജയിച്ചാലും പിന്നീട് അയോഗ്യരാവാനിടയാകും എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പാർട്ടിയിലെ ചുമതലപ്പെട്ടവർ നൽകുന്ന കത്തിന്റെ അടിസ്ഥാനത്തിൽ ചെണ്ട അടയാളത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ കേരള കോൺഗ്രസ് (എം) പി.ജെ. ജോസഫ് വിഭാഗത്തിനോട് അഫിലിയേറ്റ് ചെയ്തവരായി പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും റിട്ടേണിങ് പ്രിസൈഡിങ് ഓഫിസർമാരും ഇതിനനുസൃതമായി നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.

രണ്ടില ചിഹ്നം ജോസ് കെ. മാണി ഗ്രൂപ്പിന് അനുവദിച്ച തെരഞ്ഞെടുപ് കമീഷൻ നടപടി ശരിവെച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നിലവിലുള്ളതായി ജോസഫിന്റെ ഹരജിയിൽ പറയുന്നു. ഇതിനിടെ രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനമുണ്ടായി. ജോസഫ് വിഭാഗത്തിന് ചെണ്ടയും ചിഹ്നമായി അനുവദിച്ചു. പാർട്ടി നേതാവെന്ന നിലയിൽ ജോസഫോ ചുമതലപ്പെടുത്തുന്നവരോ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥികൾക്ക് ചെണ്ട ചിഹ്നമായി അനുവദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP