Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒടുവിലിതാ മരുഭൂമിയിൽ പ്രണയമഴ പെയ്തിറങ്ങിയിരിക്കുന്നു; കോവിഡു കാലത്ത് റൊമാന്റിക് വെബ് സിനിമയുമായി വിഷ്ണു ഗോപി; ഒരു അറേബ്യൻ പ്രണയകഥ ചർച്ചയാകുമ്പോൾ

ഒടുവിലിതാ മരുഭൂമിയിൽ പ്രണയമഴ പെയ്തിറങ്ങിയിരിക്കുന്നു; കോവിഡു കാലത്ത് റൊമാന്റിക് വെബ് സിനിമയുമായി വിഷ്ണു ഗോപി; ഒരു അറേബ്യൻ പ്രണയകഥ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ടുവിലിതാ മരുഭൂമിയിൽ പ്രണയമഴ പെയ്തിറങ്ങിയിരിക്കുന്നു. വൈറൽ ഗ്രിഡ് ന്റെ ബാനറിൽ വിഷ്ണു ഗോപി രചനയും സംവിധാനവും നിർവഹിച്ച ഒരു അറേബ്യൻ പ്രണയകഥ എന്ന മനോഹരമായ റൊമാന്റിക് വെബ്സിനിമ വൈറൽ ഗ്രിഡിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ആയിരിക്കുന്നത്.

തൊണ്ണൂറു കാലങ്ങളിലെ മലയാള സിനിമകളിലെ നിഷ്‌കളങ്ക പ്രണയവും സംഗീതവും സൗഹൃദങ്ങളും താമാശയുമൊക്കെ തിരികെ കൊണ്ടുവരാനാണ്, ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ സിനിമയിലൂടെ സംവിധയകാൻ വിഷ്ണു ശ്രമിച്ചിരിക്കുന്നത്. യു എ യിൽ എഞ്ചിനീയർ ആയിരുന്നു ജയകൃഷ്ണൻ. പുതിയ ജോലി കണ്ടെത്തുന്നതിനിടയിൽ, ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു ഐശ്വര്യ ലക്ഷ്മി എന്ന പെൺകുട്ടിയെ ജയകൃഷ്ണൻ കാണുന്നത്. തന്റെ ജീവിതത്തിൽ പിന്നീട് ഉണ്ടാകുന്ന മാറ്റങ്ങൾ ഐശ്വര്യയെ കണ്ടുമുട്ടിയതുകൊണ്ടാണെന്ന് ജയകൃഷ്ണൻ വിശ്വസിക്കുന്നു, തുടർന്ന് ഐശ്വര്യയുമായി സൗഹൃദത്തിലാകാൻ ശ്രമിക്കുന്ന ജയകൃഷ്ണന്റെ രസകരമായ ദിവസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

മലബാറി കഫേ എന്ന യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകമനസ്സുകളിൽ ഇടംപിടിച്ച വിജിൽ ശിവനാണ് ജയകൃഷ്ണനായി വേഷമിട്ടിരുക്കുന്നത്, ഐശ്വര്യ ലക്ഷ്മിയെ പ്രവാസിമലയാളിയായ ഡോ.ദീപ്തി പ്രകാശ് അവതരിപ്പിച്ചിരിക്കുന്നു. സംഗീതത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ദീപു നായരാണ് ഒരുക്കിയിരിക്കുന്നത്. തൂവാന തുമ്പികളിലെ ജോൺസൺ മാഷിന്റെ ബിജിഎം ഉൾപ്പെടെ പ്രണയാർദ്രമായ സംഗീതനിമിഷങ്ങളാണ് അറേബ്യൻ പ്രണയകഥയിൽ ഉടനീളമുള്ളത്. ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന മനോഹരമായ ഗാനം, സംവിധായകനായ വിഷ്ണു തന്നെ ഗാനരചന നിർവഹിച്ച് സംഗീതം നൽകിയിരിക്കുന്നു. ശബ്ദമാധുര്യവും ആലാപനശൈലിയും കൊണ്ട് പ്രശസ്തനായ യുവഗായകൻ ഷൈൻ കുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഗൾഫ് കേന്ദ്രീകരിച്ചു പുറത്തിറിങ്ങുന്ന സാധാരണ ഷോർട് ഫിലിമുകളിൽ നിന്ന് വ്യത്യസ്തമായാണ് അറേബ്യൻ പ്രണയകഥയെ അവതരിപ്പിച്ചിരിക്കുന്നത്. യൂട്യൂബ് ൽ റിലീസ് ആയ ചിത്രത്തിന്റെ ട്രൈലർ നും ഗാനത്തിനും മുൻപ് തന്നെ മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിനും അതേ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. കൂടാതെ മലയാള സിനിമ രംഗത്ത് നിന്നുമുള്ള നിരവധി സെലിബ്രിറ്റികൾ ഒരു അറേബ്യൻ പ്രണയകഥ എന്ന ഈ കൊച്ചു സിനിമയെ പ്രശംസിച്ചിരിക്കുകയാണ്.

കോവിഡ് സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ നീണ്ടകാലത്തെ പരിശ്രമത്തിനോടുവിലാണ്, ഒരു കൂട്ടം കലാകാരന്മാർ അണിനിരന്ന, ഈ കൊച്ചു സിനിമ റിലീസ് ആയിരിക്കുന്നത്. വിജിലിനും ദീപ്തിക്കും പുറമെ ഷഫാസ് ബഷീർ, ദിലീപ് കുമാർ, സജി പട്ടത്തിൽ, ശരണ്യ സജി, റംഷാദ് അലി എന്നിവരും വേഷമിട്ടിരിക്കുന്നു. പി ആർ ഒ അജിത് ദിവാകർ, ശബ്ദനിർവ്വഹണം അനൂപ് തോമസ്, പ്രോഗ്രാമിങ് പ്രിൻസ് റെക്‌സ്, ടൈറ്റിൽ പ്രജീഷ് വടകര

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP