Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോതമംഗലം ചെറിയ പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനത്തിൽ യാക്കോബായ വിശ്വാസികൾ ദുഃഖിതർ; കേരളാ പൊലീസിന് പറ്റിയില്ലെങ്കിൽ സിആർപിഎഫിനെ ഏൽപ്പിക്കുമെന്ന താക്കീതും ആയതോടെ ഇനി പള്ളി സംരക്ഷിക്കൽ എളുപ്പമല്ലെന്ന് ബോധ്യം; ഓർത്തഡോക്‌സ് വിഭാഗത്തിൽ നിന്നും 52 പള്ളികളും തിരികെയെടുക്കുമെന്ന പ്രഖ്യാപനം സർക്കാറിനും തലവേദന

കോതമംഗലം ചെറിയ പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനത്തിൽ യാക്കോബായ വിശ്വാസികൾ ദുഃഖിതർ; കേരളാ പൊലീസിന് പറ്റിയില്ലെങ്കിൽ സിആർപിഎഫിനെ ഏൽപ്പിക്കുമെന്ന താക്കീതും ആയതോടെ ഇനി പള്ളി സംരക്ഷിക്കൽ എളുപ്പമല്ലെന്ന് ബോധ്യം; ഓർത്തഡോക്‌സ് വിഭാഗത്തിൽ നിന്നും 52 പള്ളികളും തിരികെയെടുക്കുമെന്ന പ്രഖ്യാപനം സർക്കാറിനും തലവേദന

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഹൈക്കോടതി ഉത്തരവ് പുറത്തുവന്നതോടെ യാക്കോബായ സഭ വിശ്വാസികളുടെ നെഞ്ചിടിപ്പിന് ആക്കം കൂടിയിരിക്കുകയാണ്. ചരിത്ര പ്രസിദ്ധവും മൂന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ളതുമായ കോതമംഗലം ചെറിയ പള്ളി അടുത്ത മാസം 8 - ന് മുമ്പ് സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവാണ് വിശ്വാസികളെ ആശങ്കയിലാഴ്‌ത്തിയിരിക്കുന്നത്. മാറിയ സാഹചര്യം യാക്കോബായ വിശ്വാസികളെ അതീവ ദുഃഖിരാക്കിയിട്ടുണ്ട്.

ജീവൻ കൊടുത്തും പള്ളി സംരക്ഷിക്കുമെന്നാണ് മുമ്പ് പള്ളിയിൽ ഒത്തുകൂടിയ അവസരങ്ങളിലൈല്ലാം വിശ്വാസികൾ പ്രഖ്യാപിച്ചിട്ടുള്ളത്
സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് മുമ്പുണ്ടായ പൊലീസ് നീക്കങ്ങളെ ചെറുക്കാൻ പള്ളിയിലേയ്‌ക്കെത്തിയിരുന്നത്. മുമ്പത്തെ രീതിയിലായിരി യ്ക്കില്ല ഇക്കാര്യത്തിൽ ഇനിയുള്ള സഭയുടെ പ്രതിഷേധ പരിപാടികളെന്നാണ് സഭാ വിശ്വാസികള്ൾ വ്യക്തമാക്കുന്നത്. ഈ മാസം 13 - ന് എതിർ വിഭാഗം കോടതി ഉത്തരവുകളുടെ പിൻബലത്തിൽ കരസ്ഥമാക്കിയ 52 പള്ളികളിലും കയറുമെന്ന് പ്രഖ്യാപിച്ച് , പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്.

അടുത്ത മാസം 1 - ന് സെക്രട്ടറിയേറ്റ് പടിക്കൽ പള്ളികൾ പിടിച്ചെടുക്കുന്നതിനെതിരെ അനിശ്ചിത കാല സത്യാഗ്രഹം ആരംഭിക്കുമെന്നും സഭാ നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇരുട്ടടി പോലെ കോതമംഗലം പള്ളി വിഷയത്തിൽ ഹൈക്കോടതി ഇടപെടൽ ഉണ്ടായിട്ടുള്ളത്. വിശ്വാസികളുടെ പ്രതിരോധത്തെത്തുടർന്ന് അനുകൂല കോടതി വിധിയുമായെത്തിയ ഓർത്തഡോക്സ് പക്ഷത്തെ തോമസ്സ് പോൾ റമ്പാന് ഒന്നര ദിവസത്തോളം കാത്തുനിന്നിട്ടും പള്ളിയിൽ പ്രവേശിക്കാനായിരുന്നില്ല.

പൊലീസ് സംരക്ഷണമൊരുക്കിയതിനാൽ മാത്രമാണ് വിശ്വാസികളുടെ വൈകാരികപ്രകടനങ്ങളിൽ അന്ന് കാര്യമായ പരിക്കേൽക്കാതെ അന്ന് റമ്പാച്ചൻ രക്ഷപെട്ടത്. വിശ്വാസികളെ അടിച്ചൊതുക്കി റമ്പാനെ പള്ളിയിൽ പ്രവേശിപ്പിക്കേണ്ടെന്ന നിർദ്ദേശം ഉന്നതങ്ങളിൽ നിന്നും ലഭിച്ചതിലാണ് അന്ന് പൊലീസിന്റെ ഭാഗത്തുനിന്നും കടുത്ത നീക്കം ഉണ്ടാവാതിരുന്നതെന്നാണ് പിന്നീട് പരക്കെ പ്രചരിച്ച വിവരം.

ഇതുൾപ്പെടെ മൂന്നുതവണ റമ്പാച്ചൻ പള്ളിയിൽ പ്രവേശിക്കാനെത്തിയിരുന്നു.മാസങ്ങൾക്ക് മുമ്പ് പള്ളിയിൽ എത്തിയ അവസരത്തിൽ തനിക്ക് നേരെ ആക്രമണമുണ്ടായതായും തോമസ്സ് പോൾ റമ്പാൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം പള്ളി വിഷയത്തിൽ ഹൈക്കോടതി ഇടപെടൽ ഉണ്ടായിരുന്നു. കോടതി പള്ളി പിടിച്ചെടുക്കാത്ത സർക്കാർ നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പിന്നാലെ പൊലീസ് പള്ളി പിടിച്ചെടുക്കാൻ എത്തുമെന്ന് അഭ്യൂഹം പരക്കുകയും പ്രതിരോധിക്കാൻ വിശ്വാസികൾ പള്ളിയിൽ തമ്പടിക്കുകയും ചെയ്തതിരുന്നു.

50 പള്ളി നഷ്ടപ്പെട്ടപ്പോഴുള്ള സാഹചര്യം ആയിരിക്കില്ല ഇനി കോതമംഗലത്തുണ്ടാവുകയെന്നും കോവിഡ് സാഹചര്യം അവഗണിച്ചും വൻ പ്രധിഷേധമുണ്ടാകുമെന്നും അന്ന് പള്ളി വികാരി ഫാ : ജോസ് പരത്തുവയലിൽ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്നും ഒരു കാരണവശാലും പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് വിട്ടുനൽകില്ലന്നും ഇതിനായി ജീവൻപോലും തൃജിക്കാൻ തയ്യാറാണെന്നുമാണ് പള്ളിയിലൈത്തിയ വിശ്വാസികളും വൈദീകരും അന്ന് വ്യക്തമാക്കിയിരുനത്. പള്ളി ഏറ്റെടുക്കൽ നീക്കം ചെറുക്കാൻ രൂപീകൃതമായ മതൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പള്ളിയേറ്റെടുക്കലിനെതിരെ പ്രതിഷേധ പരിപാടികൾ നടത്തിവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP