Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിൽ ആദ്യത്തെ പോസ്റ്റ് കോവിഡ് റിജ്യുവിനേഷൻ സെന്റർ ആസ്റ്റർ വയനാടിൽ പ്രവർത്തനം ആരംഭിച്ചു

ഇന്ത്യയിൽ ആദ്യത്തെ പോസ്റ്റ് കോവിഡ് റിജ്യുവിനേഷൻ സെന്റർ ആസ്റ്റർ വയനാടിൽ പ്രവർത്തനം ആരംഭിച്ചു

സ്വന്തം ലേഖകൻ

കൽപറ്റ: കോവിഡ് രോഗമുക്തി നേടിയതിന് ശേഷം ആളുകൾ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് കോവിഡ് റിജ്യുവിനേഷൻ സെന്റർ ആസ്റ്റർ വയനാടിൽ പ്രവർത്തനം ആരംഭിച്ചു. റിജുവ് അറ്റ് ആസ്റ്റർ വയനാട് എന്ന സെന്ററിന്റെ ഉദ്ഘാടനം ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്റെ സാന്നിധ്യത്തിൽ സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി സ്ഥാപക ഡയറക്ടർ സൂര്യ കൃഷ്ണമൂർത്തി ഓൺലൈനിലൂടെ നിർവ്വഹിച്ചു. ഡിഎം വിംസ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആസ്റ്റർ ഇന്ത്യ സിഇഒ ഡോ. ഹരീഷ് പിള്ള അധ്യക്ഷത വഹിച്ചു.

ആധുനിക വൈദ്യശാസ്ത്രം, ആയുർവേദം, യോഗ, ഉല്ലാസ യാത്രകൾ, നാടൻ കലകൾ എന്നിവ സംയോജിപ്പിച്ചുള്ള ചികിത്സാ പാക്കേജാണ് സെന്റർ നൽകുന്നത്.

റിജ്യുവ് അറ്റ് ആസ്റ്റർ വയനാട് വെബ് പേജ് ഡിഎം എഡ്യുക്കേഷൻ ആൻഡ് റിസേർച്ച് ഫൗണ്ടേഷൻ എക്സിക്യുട്ടിവ് ട്രസ്റ്റി ബഷീർ യു പ്രകാശനം ചെയ്തു. ബ്രോഷർ പ്രകാശനം ആസ്റ്റർ മിംസ് കണ്ണൂർ, കാലിക്കറ്റ്, കോട്ടക്കൽ ക്ലസ്റ്റർ സിഇഒ ഫർഹാൻ യാസിൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ആസ്റ്റർ മിംസ് കോഴിക്കോടിലെ കൺസൾട്ടന്റ് ന്യൂറോ സർജൻ ഡോ. ജേക്കബ് ആലപ്പാട്ട് കോർപ്പറേറ്റ് വീഡിയോ പുറത്തിറക്കി. വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് വാഞ്ചീശ്വരൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. എജിഎം ഡോ. ഷാനവാസ് പള്ളിയാൽ നന്ദി പ്രകാശിപ്പിച്ചു. പാക്കേജിന്റെ കൂടുതൽ വിവരങ്ങക്ക് 7591966333 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP