Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോവിഡ് മുന്നിപ്പോരാളികൾക്ക് ടൈം മാഗസിന്റെ ആദരം; അവശ്യസേവനരംഗത്തുള്ളവർ ഈ വർഷത്തെ ടൈം മാഗസിൻ പേഴ്‌സൺ ഓഫ് ദ ഇയർ; നേട്ടം 6.5ശതമാനം വോട്ടുകൾ നേടി

കോവിഡ് മുന്നിപ്പോരാളികൾക്ക് ടൈം മാഗസിന്റെ ആദരം; അവശ്യസേവനരംഗത്തുള്ളവർ ഈ വർഷത്തെ ടൈം മാഗസിൻ പേഴ്‌സൺ ഓഫ് ദ ഇയർ; നേട്ടം 6.5ശതമാനം വോട്ടുകൾ നേടി

ന്യൂസ് ഡെസ്‌ക്‌

വാഷിങ്ടൺ: കോവിഡ് 19 മുന്നണിപ്പോരാളികൾക്ക് ടൈം മാസികയുടെ ആദരം.ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യപ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, വിതരണ തൊഴിലാളികൾ, പലചരക്കുകട നടത്തുന്നവർ തുടങ്ങി കോവിഡ് 19 പ്രതിസന്ധിക്കിടയിൽ സ്വന്തം ജീവൻ അപകടപ്പെടുത്തി സേവനത്തിനിറങ്ങിയ അവശ്യസേവന
മേഖലയിലെ വ്യക്തികളെയാണ് ടൈം മാസികയുടെ ഈ വർഷത്തെ പേഴ്സൺ ഓഫ് ദി ഇയർ ആയി വായനക്കാർ തിരഞ്ഞെടുത്തത്.എട്ട് ദശലക്ഷത്തിലധികം വോട്ടുകൾ ലഭിച്ചതിൽ 6.5ശതമാനം വോട്ടും കോവിഡ് 19 മുന്നണിപ്പോരാളികൾക്കായിരുന്നു.2020 സ്വാധീനിച്ച വ്യക്തികളെയോ, സംഘങ്ങളെയോ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കാനാണ് ടൈം ആവശ്യപ്പെട്ടിരുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫേസ്‌ബുക്ക് സിഇഒ മാർക്ക് സക്കർബർഗ്, മാർപ്പാപ്പ തുടങ്ങി എൺപതോളം മത്സരാർഥികളിൽ നിന്നാണ് അവശ്യസേവന ദാതാക്കളെ വായനക്കാർ തിരഞ്ഞെടുത്തത്. ഇതിന് പുറമേ കോവിഡ് കാലത്ത് വേറിട്ട് നിന്ന മറ്റുവ്യക്തികൾക്കും സംഘങ്ങൾക്കും വായനക്കാരുടെ വോട്ട് ലഭിച്ചിട്ടുണ്ട്. അവരിൽ ഒരാളാണ് യുഎസ് നാഷണൽ ഇൻസ്‌ററിറ്റിയൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് ഡയറക്ടറായ ആന്റണി ഫൗസി. കോവിഡ് 19 നുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾക്കിടയിൽ വിശ്വസ്തനായ വ്യക്തിയായി ഉയർന്നുവന്ന ഒരാളാണ് ഇദ്ദേഹം. അഞ്ചുശതമാനം വോട്ട് കരസ്ഥമാക്കി ഇദ്ദേഹം രണ്ടാംസ്ഥാനം കരസ്ഥമാക്കി. യുഎസിന്റെ കോവിഡ് പ്രതിരോധപ്രവർത്തനത്തിനിടയിലെ ആധികാരിക ശബ്ദമെന്നാണ് ഇദ്ദേഹത്തെ ടൈം വിശേഷിപ്പിച്ചത്.4.3 ശതമാനം വോട്ടുകൾ കരസ്ഥമാക്കി മൂന്നാംസ്ഥാനം സ്വന്തമാക്കിയത് അഗ്‌നിശമനസേന പ്രവർത്തകരാണ്. ഓസ്‌ട്രേലിയ മുതൽ അമേരിക്ക വരെ ലോകമെമ്പാടുമുണ്ടായ കാട്ടുതീ നേരിടാൻ സ്വന്തം ജീവൻ അപകടപ്പെടുത്തിയവരാണ് അഗ്‌നിശമനസേനാംഗങ്ങളെന്ന് ടൈം പറയുന്നു.

ജോർജ് ഫ്‌ളോയ്ഡിന്റെയും ബ്രിയോണ ടെയ്‌ലറിന്റെയും കൊലപതാകത്തെ തുടർന്ന് വ്യവസ്ഥാപിതമായ വംശീയതയ്ക്കും പൊലീസ് ക്രൂരതയ്ക്കുമെതിരേ നടന്ന ആഗോള പ്രതിഷേധ പ്രകടനങ്ങളെ നയിക്കുകയും പ്രചോദിതരാക്കുകയും ചെയ്ത 'ബ്ലാക്ക് ലൈവ്‌സ് മാറ്റർ' ആക്ടിവിസ്റ്റുകളാണ് നാലുശതമാനം വോട്ടുകൾ കരസ്ഥമാക്കി നാലാംസ്ഥാനം നേടിയത്.3.8 ശതമാനം വോട്ടുകൾ നേടി അഞ്ചാം സ്ഥാനത്തുള്ളത് അമേരിക്കയുടെ നിയുക്ത പ്രസിഡന്റായ ജോ ബൈഡനാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP