Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ ഈസ്റ്റ റിഫ യൂണിറ്റ് മലർവാടി ബാലസംഘം ശിശുദിനം ആഘോഷിച്ചു

ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ ഈസ്റ്റ റിഫ യൂണിറ്റ് മലർവാടി ബാലസംഘം ശിശുദിനം ആഘോഷിച്ചു

സ്വന്തം ലേഖകൻ

ശിശുദിനത്തോടനുബന്ധിച്ച് ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ ഈസ്റ്റ റിഫ യൂണിറ്റ് മലർവാടി ബാലസംഘം ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു. കുട്ടികൾ തന്നെ നേതൃത്വം നൽകിയ പരിപാടി വളരെയധികം പ്രശംസനീയം ആയിരുന്നു. പ്രാർത്ഥനാഗീതം തോടെ ആരംഭിച്ച പരിപാടിയിൽ ഫർഹാൻ ഫസൽ മലർവാടി യെ കുറിച്ച് ആമുഖം നടത്തി.

കൂടാതെ ജവഹർലാൽ നെഹ്‌റുവിനെ കുറിച്ചുള്ള ഷോർട്ട് ഫിലിം പ്രദർശനം, ഷിസ ഫാത്തിമ, ത്വയ്യിബ് ആഷിഖ്( കഥ പറച്ചിൽ), ത്വയ്യിബ ആഷിക്, ഫാതിയ ഫാത്തിമ( മലയാളം പ്രസംഗം), ഹാനി സുബ്ഹാൻ, മെഹർ മുസ്തഫ, അംറ സലാഹ്( ആക്ഷൻ സോങ്), ഹാറൂൺ& ഹിഷാം( ഗ്രൂപ്പ് സോങ്), റാമി മുഹമ്മദ്( ഇംഗ്ലീഷ് പ്രസംഗം), ഇഹ്‌സാൻ, ലിബാ സലാഹ്, സഫിയ( ഡ്രോയിങ് പ്രദർശനം), ആരോൺ അലക്‌സാണ്ടർ( ഇംഗ്ലീഷ് സോങ്), നശ്വ &നഹ്ല ( ഗ്രൂപ്പ് ഡാൻസ്), ഇസ യൂനുസ്( ക്വിസ്), ഹിഷാം( കലണ്ടർ ഗെയിം), അഫ്ലഹ് റഫീഖ് & അസ്ലഹ് റഫീഖ് ( അറബിക് ഗ്രൂപ്പ് ഡാൻസ് ) തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. കൊച്ചു കൂട്ടുകാരി ഇസ യൂനുസ് നിയന്ത്രിച്ച് പരിപാടി ദേശീയ ഗാനത്തോടുകൂടി അവസാനിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP