Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുളിമുറി ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി ലൈം​ഗിക പീഡനം; ബിജെപി കൗൺസിലർക്കെതിരെ കേസ്

കുളിമുറി ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി ലൈം​ഗിക പീഡനം; ബിജെപി കൗൺസിലർക്കെതിരെ കേസ്

മറുനാടൻ ഡെസ്‌ക്‌

ജയ്പുർ: ബിജെപി കൗൺസിലർ യുവതിയെ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയത് യുവതിയുടെ കുളിമുറി ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി. രാജസ്ഥാനിലെ ബാൽട്ടോറയിലെ ബിജെപി. കൗൺസിലറായ കാന്തിലാലിനെതിരെയാണ് യുവതി പരാതിയുമായി രം​ഗത്തെത്തിയത്. യുവതിയുടെ പരാതിയെ തുടർന്ന് ബി‍ജെപി നേതാവിനെതിരെ പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡി.എസ്‌പി. സുഭാഷ് ഖോജ അറിയിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും അദ്ദേഹം പറഞ്ഞു.

അകന്ന ബന്ധുവായ കാന്തിലാൽ കുളിമുറി ദൃശ്യം രഹസ്യമായി പകർത്തിയെന്നും പിന്നീട് ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി. ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. പിന്നീട് കാന്തിലാലിന്റെ സുഹൃത്തും യുവതിയെ പീഡിപ്പിച്ചു. പലതവണ പീഡനം തുടർന്നതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP