Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്പീക്കർ സ്വർണക്കള്ളക്കടത്തുകാരെ സഹായിച്ചു; ശ്രീരാമകൃഷ്ണന്റെ വിദേശ യാത്രകൾ ദുരൂഹമെന്നും ബിജെപി അധ്യക്ഷൻ; ഉന്നതപദവിയുടെ മഹത്വം ഇത്തരം അധോലോകസംഘങ്ങൾക്ക് വേണ്ടി കളങ്കപ്പെടുത്തിയതിന്റെ പാപഭാരമാണ് സർക്കാർ പേറുന്നതെന്നും ആരോപണം; ഈ 'ഈശ്വരന്റെ പേര്' തുറന്നു പറഞ്ഞ് സുരേന്ദ്രൻ; കേരളം കാത്തിരിക്കുന്നത് സ്പീക്കറുടെ വിശദീകരണം

സ്പീക്കർ സ്വർണക്കള്ളക്കടത്തുകാരെ സഹായിച്ചു; ശ്രീരാമകൃഷ്ണന്റെ വിദേശ യാത്രകൾ ദുരൂഹമെന്നും ബിജെപി അധ്യക്ഷൻ; ഉന്നതപദവിയുടെ മഹത്വം ഇത്തരം അധോലോകസംഘങ്ങൾക്ക് വേണ്ടി കളങ്കപ്പെടുത്തിയതിന്റെ പാപഭാരമാണ് സർക്കാർ പേറുന്നതെന്നും ആരോപണം; ഈ 'ഈശ്വരന്റെ പേര്' തുറന്നു പറഞ്ഞ് സുരേന്ദ്രൻ; കേരളം കാത്തിരിക്കുന്നത് സ്പീക്കറുടെ വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണടക്കടത്തുമായി ബന്ധമുണ്ടെന്ന് കോടതി സൂചിപ്പിച്ച ഉന്നതൻ സ്പീക്കർ ശ്രീരാമകൃഷ്ണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് ഗുരുതര വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തെത്തിയത്. ഇതോടെ ആരോപണങ്ങൾക്ക് പുതു മാനം വരികയാണ്. ശ്രീരാമകൃഷ്ണനെയാണ് രാഷ്ട്രീയ എതിരാളികൾ പ്രതിക്കൂട്ടിൽ നിർത്തുന്നതെന്ന് ഇന്നലെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ ആരും ശ്രീരാമകൃഷ്ണനെ പേരെടുത്ത് പറഞ്ഞിരുന്നില്ല.

ഈ സാഹചര്യത്തിൽ സിപിഎമ്മും പ്രതികരിച്ചില്ല. ഇതിനിടെയാണ് പേരു പറഞ്ഞ് ആരോപണവുമായി കെസുരേന്ദ്രൻ എത്തുന്നത്. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സ്വർണക്കള്ളക്കടത്തുകാരെ സഹായിച്ചുവെന്ന് സുരേന്ദ്രൻ പറയുന്നു. സ്പീക്കറുടെ വിദേശ യാത്രകൾ ദുരൂഹമെന്നും സുരേന്ദ്രൻ എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഉന്നതപദവിയുടെ മഹത്വം ഇത്തരം അധോലോകസംഘങ്ങൾക്ക് വേണ്ടി കളങ്കപ്പെടുത്തിയതിന്റെ പാപഭാരമാണ് സർക്കാർ പേറുന്നത്. മന്ത്രിസഭയിലെ ഏതാനും അംഗങ്ങളും സ്വർണക്കടത്തിന് സഹായം നൽകി. പ്രധാന കുറ്റാരോപിതൻ മുഖ്യമന്ത്രിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

സ്പീക്കറുടെ വിദേശ യാത്രയ്ക്ക് അനുമതിയുണ്ടായിരുന്നില്ല. ഒന്നും രണ്ടുമല്ല നിരവധി യാത്രകളാണ് നടത്തിയത്. സ്വർണം, ഡോളർ കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്നാ സുരേഷ്, പി.എസ് സരിത്ത് എന്നിവരുടെ രഹസ്യമൊഴിയിൽ ഭരണ ഘടനാ പദവിയിലുള്ള ഉന്നതരുടെ പേര് പറഞ്ഞുവെന്നതായിരുന്നു ഏറെ വിവാദമായത്. ഉന്നതൻ ഈശ്വരന്റെ പര്യായമുള്ള ഒരാളെന്നും കഴിഞ്ഞ ദിവസം സുരേന്ദ്രൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് സ്പീക്കറുടെ പേര് പറഞ്ഞ് തിരഞ്ഞെടുപ്പ് ദിവസം സുരേന്ദ്രൻ രംഗത്തെത്തിയത്. ഈ ആരോപണത്തിൽ ശ്രീരാമകൃഷ്ണൻ പ്രതികരിക്കുമോ എന്നതാണ് ഇനി നിർണ്ണായകം.

മന്ത്രിമാരും സ്പീക്കറും സ്വർണക്കടത്തിനായി സഹായങ്ങൾ നൽകിയിട്ടുണ്ട്. അധോലോക സംഘങ്ങളെ സഹായിക്കാൻ നേതാക്കൾ പദവികൾ ദുരുപയോഗം ചെയ്തത് ഞെട്ടിക്കുന്നു. സ്പീക്കറുടെ വിദേശയാത്രകൾ പലതും ദുരൂഹമാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് നേരിട്ട് പങ്കുണ്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു. പാലാരിവട്ടം പാലം കേസ് നല്ല രീതിയിൽ അന്വേഷിച്ചാൽ കൂടുതൽ മുസ്ലിം ലീഗ് നേതാക്കൾ അകത്താവും. നിലവിൽ രണ്ട് എംഎൽഎമാർ അറസ്റ്റിലാണ്. ഇനിയും കൂടുതൽ പേർ അറസ്റ്റിലാവും. വികസനത്തെക്കുറിച്ച് സംസാരിക്കാൻ ഇരുമുന്നണികൾക്കും അവകാശമില്ല. അഴിമതിക്കെതിരെ ശക്തമായ ജനവികാരമാണ് കേരളത്തിൽ ഉള്ളത്. അഴിമതിക്കെതിരായ ജനങ്ങളുടെ വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പെന്നും കെ.സുരേന്ദ്രൻ പറഞ്ഞിട്ടുണ്ട്.

കേരളം ഞെട്ടുന്ന കഥകളാണ് ഇനി പുറത്തുവരാനുള്ളതെന്ന് സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭരണസംവിധാനമാകെ സ്വർണക്കള്ളക്കടത്തിന് സഹായം നൽകിയെന്ന ഞെട്ടിക്കുന്ന വിവരമാണ് കോടതിക്ക് ലഭിച്ചത്. എന്നിട്ടും മുഖ്യമന്ത്രിയോ പാർട്ടി നേതാക്കളോ സംസ്ഥാന സർക്കാരിനെ അനുകൂലിക്കുന്നവരോ ഇത് സംബന്ധിച്ച് ഒരു വിശദീകരണവും നൽകാൻ തയ്യാറായിട്ടില്ല. കേസിലെ ഉന്നതൻ ആരാണെന്ന പേര് ഇപ്പോൾ പറയുന്നില്ല. നിയമപരമായി പേരുകൾ പുറത്തുവരുന്നതാണ് നല്ലത്. പ്രസേനനെ കൊന്നത് ആരുവാൻ പോലും എന്ന് ചോദിച്ചപ്പോൾ പ്രസേനനെ കൊന്നത് ഈശ്വരൻ പോലും എന്നാണ് മറുപടി പറഞ്ഞത്. ഭഗവാന്റെ പര്യായപദങ്ങളാണ് ഭാരതത്തിലെ പേരുകളെല്ലാംമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

സ്വപ്നയേയും സംഘത്തേയും കള്ളക്കടത്തിന് സഹായിച്ചത് ആരൊക്കെയാണെന്ന് തുറന്ന് പറയാൻ മുഖ്യമന്ത്രി തയ്യാറാകണം. തെറ്റ് പറ്റിപോയെങ്കിൽ അത് ഏറ്റു പറയാനും മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും തയ്യാറാകണം. അത് കാണിക്കാതെ അന്വേഷണ ഏജൻസികൾക്കെതിരെ പ്രചരണം നടത്താനാണ് അവർ ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP