Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ട്രെസ്സ് ഒഴിവാക്കിയും ആവശ്യത്തിന് ഉറങ്ങിയും കുറച്ച് കഴിച്ചും ശരീരം അനക്കിയും ആരോഗ്യം കാക്കാം; പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഭക്ഷിക്കേണ്ടത് ഇങ്ങനെയണ്; കോവിഡ് കാലത്ത് മലയാളി അറിയാൻ ചില ഭക്ഷണ ശീലങ്ങൾ

സ്ട്രെസ്സ് ഒഴിവാക്കിയും ആവശ്യത്തിന് ഉറങ്ങിയും കുറച്ച് കഴിച്ചും ശരീരം അനക്കിയും ആരോഗ്യം കാക്കാം; പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഭക്ഷിക്കേണ്ടത് ഇങ്ങനെയണ്; കോവിഡ് കാലത്ത് മലയാളി അറിയാൻ ചില ഭക്ഷണ ശീലങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്നായി ഉറങ്ങുക, കായികാഭ്യാസം ചെയ്യുക, മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കുക എന്നിവയോടൊപ്പം നല്ല ഭക്ഷണക്രമം പാലിക്കുക എന്നതുകൂടി ആരോഗ്യകരമായ ഒരു പ്രതിരോധശേഷി സ്വായത്തമാക്കുവാൻ ആവശ്യമാണെന്ന് പ്രശസ്ത അമേരിക്കൻ ഹൃദ്രോഗ വിദഗ്ദനായ ഡോ. ജെയിംസ് ഡി നിമ്മോളാന്റോനിയോ പറയുന്നു. അദ്ദേഹത്തിന്റെ ഇമ്മ്യുനിറ്റി ഫിക്സ് എന്ന പുതിയ ഗ്രന്ഥത്തിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.

മനുഷ്യരിലെ രോഗപ്രതിരോധ ശേഷി പ്രധാനമായും ആശ്രയിക്കുന്നത് പോഷകാഹാരങ്ങളേയാണ്. അസ്ഥി മജ്ജയിൽ നിന്നും പ്രതിരോധ കോശങ്ങൾ ഉദ്പാദിപ്പിക്കാൻ ചില വിറ്റാമിനുകളും ധാതുക്കളും അത്യാവശ്യമാണ് താനും. അതുകൊണ്ടുതന്നെ നമ്മുടെ രോഗ പ്രതിരോധ ശേഷി നിർണ്ണയിക്കുന്നതിൽ പോഷകാഹാരം സുപ്രധാനമായ ഒരു പങ്ക് വഹിക്കുന്നു. അണുബാധകളെ ചെറുക്കാൻ വർദ്ധിച്ച അളവിലുള്ള പ്രതിരോധ ശേഷി ആവശ്യമാണ് താനും.

തന്റെ പഠനത്തിൽ ശ്വാസകോശത്തെ ബാധിക്കുന്ന അണുക്കളെ തടയുവാനുംജലദോഷം, ഫ്ളൂ തുടങ്ങിയവയെ അകറ്റി നിർത്തുവാനും വലിയൊരു പരിധിവരെ സഹായകരമാകുന്ന ചില പോഷകങ്ങളെ കുറിച്ച് മനസ്സിലാക്കൻ കഴിഞ്ഞതായി അദ്ദേഹം പറയുന്നു. ഇത്തരത്തിലുള്ളവയിൽ ചിലത് കോവിഡിനെതിരെ പോരാടുവാനും ഫലപ്രദമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇത്തരത്തിലുള്ള പത്ത് പോഷകങ്ങളെ കുറിച്ച് പുസ്തകത്തിൽ അദ്ദേഹം സൂചിപ്പിക്കുന്നുമുണ്ട്.

1. സെലേനിയം

ഇത് സാധാരണയായി അത്ര അറിയപ്പെടാത്ത ഒരു പോഷകമാണ് പക്ഷെ പ്രതിരോധ ശേഷി ആർജ്ജിക്കുന്നതിൽ ഇതിന് വളരെ പ്രധാനപ്പെട്ട ഒരു പങ്കുണ്ട്. സെലേനിയത്തിന്റെ കുറവ് കോവിഡ്-19 ലക്ഷണങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കൊറോണ ഉൾപ്പടെയുള്ള ആർ എൻ എ വൈറസുകളുമായി പോരാടുന്നതിൽ സെലേനിയം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. ഒരു മുതിർന്ന വ്യക്തിക്ക് പ്രതിദിനം 55 മൈക്രോഗ്രാം സെലേനിയം ആവശ്യമാണ്. ബ്രസീൽ നട്സ്, ഷെൽഫിഷ്, പാസ്ചറൈസ് ചെയ്ത മുട്ട, ബീൻസ്, മാംസം എന്നിവയിൽ സെലേനിയം ധാരാളമായി അടങ്ങിയിരിക്കുന്നു.

2. ബ്ലാക്ക് എൽഡെർബറി

വൈറസിനെ ചെറുക്കാൻ കഴിവുള്ള ആന്തോസിയാനിൻ എന്ന രാസവസ്തു ബ്ലാക്ക് എൽഡെർബറികളിൽ അടങ്ങിയിരിക്കുന്നു. ഇവയ്ക്ക് ഫ്ളൂ, ജലദോഷം എന്നിവയുടെ ദൈർഘ്യം കുറയ്ക്കുവാനുള്ള കഴിവുള്ളതായി ധാരാളം ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ആന്തോദിയനിൻ ധാരാളമായി അടങ്ങിയ ബ്ലാക്ക് എൽഡെർബറി സപ്ലിമെന്റ് ഉപയോഗിക്കണം.

3. വിറ്റാമിൻ ഡി

വിറ്റാമിൻ ഡി കുറവുള്ളവരിൽ കോവിഡ് ബാധയ്ക്കുള്ള സധ്യത വളരെ കൂടുതലാണെന്ന് വെളിപ്പെട്ടിട്ടുണ്ട്. ഒട്ടുമിക്ക പ്രതിരോധ കോശങ്ങളിലും വിറ്റാമിൻ ഡി റിസപ്ടറുകൾ ഉണ്ട്. നമ്മുടെ ശരീരത്തിൽ ഒരു മുറിവോ അണുബാധയോ ഉണ്ടായാൽ നമ്മുടെ പ്രതിരോധ സംവിധാനം സൈറ്റോകിനെസ് എന്ന ഒരു പ്രോട്ടീൻ പുറത്തുവിടുന്നു. വിറ്റാമിൻ ഡി റിസപ്റ്ററുകൾ പ്രവർത്തനക്ഷമമായാൽ അവ, അണുബാധയെ പ്രോത്സാഹിപ്പിക്കുന്ന സൈറ്റോകിനെസുകളുടെ ഉദ്പാദനം തടയുകയും അണുബാധയെ ചെറുക്കുന്ന സൈറ്റോകിനെസുകളുടെ ഉദ്പാദനം വർദ്ധിപ്പിക്കുകയും ചെയ്യും.

കോവിഡ് ബാധിച്ചവരിൽ ശ്വാസകോശങ്ങളിൽ അമിതമായ തോതിൽ അണുബാധയുണ്ടാകുന്നതിനാൽ, അതിനെ ചെറുക്കാൻ കഴിവുള്ള സൈറ്റോകിനെൻസുകളുടെ ഉദ്പാദനവും ആനുപാതികമായി വർദ്ധിക്കേണ്ടതുണ്ട്. അതിനായി ശരീരത്തിൽ വിറ്റാമിൻ ഡിയുടെ സാന്നിദ്ധ്യം അനിവാര്യമാണ്. ലോകത്ത് ഏകദേശം പകുതിയോളം പേർക്ക് ആവശ്യത്തിന് വിറ്റാമിൻ ഡി ഇല്ല. അതേസമയം വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുകയാണെങ്കിൽ അതോടൊപ്പം വിറ്റാമിൻ കെ 2 ഉം കഴിക്കേണ്ടതുണ്ട്. വിറ്റാമിൻ ഡി രക്തത്തിലെ കാൽസിയത്തിന്റെ അളവ് വർദ്ധിപ്പിക്കുമ്പോൾ ആ കാൽസിയത്തെ രക്തധമനികളിൽ അടിഞ്ഞുകൂടാൻ അനുവദിക്കാതെ അസ്ഥി മജ്ജകളിൽ ശേഖരിക്കുന്നതിന് വിറ്റാമിൻ കെ 2 ആവശ്യമാണ്.

4. ഉപ്പ്

സാധാരണയായി എല്ലാവരും പറയാറുള്ളത് ഉപ്പിന്റെ അളവ് കുറയ്ക്കാനാണ്, എന്നാൽ, ഉപ്പ് ഒരു വിഷമല്ല, ഒരു അത്യാവശ്യ ധാതുവാണ്. ആവശ്യത്തിന് ഉപ്പ് കഴിച്ചില്ലെങ്കിൽ അത് മെറ്റബോളിസത്തെ വിപരീതമായി ബാധിക്കും. മാത്രമല്ല, ഇത് ഉറക്കത്തെയും ബാധിക്കും. കായികക്ഷമതയേയും വിപരീതമായി ബാധിക്കുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. ഉപ്പിലെ ക്ലോറൈഡിൽനിന്നും പ്രതിരോധ കോശങ്ങൾ ഹൈപ്പോക്ലോറസ് ആസിഡ് ഉദ്പാദിപ്പിക്കും ഇത് അപകടകാരികളായ ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെ നശിപ്പിക്കുവാൻ സഹായിക്കുന്നു.

അതുകൂടാതെ ടോറൈൻ ക്ലോറാമൈൻ എന്ന പദാർത്ഥം ഉദ്പാദിപ്പിക്കുവാനും ക്ലോറൈഡ് ഉപയോഗിക്കുന്നു. ഇത് വൈറസ് ബാധയെ ചെറുക്കുവാൻ സഹായിക്കുന്ന ഒന്നാണ്. ശ്വാസനാളിയുടെ മുകൾ ഭാഗത്ത് അണുബാധയുണ്ടായാൽ ഉപ്പുവെള്ളം കവിൾക്കൊള്ളുകയോ ഉപ്പു ചേർത്ത ശുദ്ധജലം മൂക്കിലൂടെ ഇറ്റിക്കുകയോ ചെയ്താൽ രോഗബാധയുടെ ആയുസ്സ് രണ്ടു ദിവസം വരെ കുറയ്ക്കാനാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ ഉപ്പ് ഒരു പ്രധാന ഘടകമാണ്.

5. സിങ്ക്

ഭക്ഷണ ക്രമത്തിന്റെ പ്രശ്നം മൂലം ലോകജനസംഖ്യയിൽ പകുതിപ്പേർക്കും സിങ്കിന്റെ കുറവ് അനുഭവപ്പെടുന്നുണ്ട്. മുത്തുച്ചിപ്പി, മാട്ടിറച്ചി, ഞെണ്ട്, കൊഞ്ച്, ലെഗ്യും കപ്പലണ്ടി, സസ്യവിത്തുകൾ എന്നിവയിൽ സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു. 50 വയസ്സിനും 80 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ദിവസേന 40 മില്ലിഗ്രാം സിങ്കും 1 മില്ലിഗ്രാം കോപ്പറും രണ്ടുനേരം വീതം കഴിച്ചാൽ പല കാരണങ്ങൾകൊണ്ടുള്ള മരണം കുറേ നാളുകളിലേക്ക് ഒഴിവാക്കാൻ സാധിക്കും എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

6. കോപ്പർ

ശരീരത്തിലെ ഇരുമ്പിന്റെ അംശത്തെ പ്രവർത്തനക്ഷമമാക്കുക, കൊള്ളാജനുകളെ ശക്തിപ്പെടുത്തുക, ശ്വാസകോശത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് ആവശ്യമായ ഇലാസ്റ്റിനുകളെ ശക്തിപ്പെടുത്തുക, സ്വാഭാവിക ആന്റിഓക്സിഡണ്ട് എൻസൈമുകളെ അണുബാധ തടയുവാൻ പ്രാപ്തരാക്കുക തുടങ്ങിയവയ്ക്ക് സഹായകമാണ് കോപ്പർ.പ്രതിദിനം 3 മില്ലിഗ്രാം മുതൽ 6 മില്ലിഗ്രാം വരെ കോപ്പർ കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കുവാനും കൊളസ്ട്രോൾ ലെവൽ നിലനിർത്തുവാനും സഹായകരമാണെന്നും പല പഠനങ്ങളും തെളിയിച്ചിട്ടുമുണ്ട്. ഷെല്ഫിഷ്, നട്ട്സ്, സസ്യ വിത്തുകൾ ഹോൾഗ്രെയിൻ എന്നിവയിൽ കോപ്പർ സമൃദ്ധമായി അടങ്ങിയിരിക്കുന്നു.

7. വിറ്റാമിൻ സി

മറ്റു പല മൃഗങ്ങളിലും വിറ്റാമിൻ സി ഉദ്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും മനുഷ്യരിൽ അതില്ല. പ്രതിരോധ കോശങ്ങളുടെ ഉദ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിൻ സി ശരീരത്തിന് ആവശ്യമായ ഒരു പോഷകമാണ്. ഇവ പ്രതിരോധ കോശങ്ങൾക്ക് അണുക്കളോട് പൊരുതുവാനുള്ള ശക്തി വർദ്ധിപ്പിക്കുകയും ചെയ്യും. പ്രതിദിനം 250 മില്ലിഗ്രാം മുതൽ 500 മില്ലിഗ്രാം വരെ വിറ്റാമിൻ സി ആണ് ഒരു മുതിർന്ന മനുഷ്യൻ! ആവശ്യമായുള്ളത്. കുരുമുളക്, സ്ടോബെറി, നാരങ്ങ എന്നിവയിൽ ഇത് ധാരാളമായി അടങ്ങിയിരിക്കുന്നു.

8. ലിപോസോമൽ ഗ്ലൂതാതിയോൺ

ഇത്തരമൊരു പോഷകത്തെ കുറിച്ച് കേട്ടിട്ടുള്ളവർ തന്നെ വളരെ ചുരുക്കമായിരിക്കും. എന്നാൽ ഇവ ശരീരത്തിന്റെ പ്രതിരോധ ശേഷി നിലനിർത്താൻ വളരെ അത്യാവശ്യമായ ഒന്നാണെന്നാണ് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളത്.എന്നാൽ, ഇവ നിങ്ങളുടേ ഭക്ഷണത്തിലൂടെ ലഭ്യമാകില്ല, മറിച്ച് ഇതിന്റെ സപ്ലിമെന്റുകളെ ആശ്രയിക്കേണ്ടതായി വരും. ശരീരത്തെ ആക്രമിക്കാനെത്തുന്ന രോഗകാരികളെ ചെറുക്കുന്നതിൽ പ്രധാന പങ്കാണ് ഇത് വഹിക്കുന്നത്.

9. എൻ- അസെറ്റൈൽസിസ്റ്റീൻ

എൻ-അസെറ്റൈൽസിസ്റ്റീൻ അല്ലെങ്കിൽ എൻ എ സി ശരീരത്തിലെ ഗ്ലൂട്ടാതിയോണിന്റെ അളവ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. യഥാർത്ഥത്തിൽ ഗ്ലൂട്ടാതിയോണീന്റെ ഉദ്പാദനം വർദ്ധിപ്പിക്കുവാൻ ആവശ്യമായ ഒരു പ്രോട്ടീൻ ആണിത്.ഇവയും ഭക്ഷണത്തിലൂടെ ലഭ്യമല്ല മറിച്ച് സപ്ലിമെന്റുകളെ ആശ്രയിക്കണം.

10. ആൽഫ-ലിപോയിക് ആസിഡ്

ഒരു ആന്റിഓക്സിഡന്റായി പ്രവർത്തിക്കുകയും അതേസമയം ശരീരത്തിന്റെ സ്വാഭാവിക ആന്റിഓക്സിഡന്റുകളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു സപ്ലിമെന്റാണ് ആൽഫ-ലിപോയിക് ആസിഡ്.ചൈനയിലെ വുഹാനിൽ ഗുരുതരമായ കോവിഡ് ബാധിച്ച 17 പേർക്ക് 1,200 മില്ലിഗ്രാം വീതം ആൽഫ-ലിപൊയിക് ആസിഡ് നൽകിയപ്പോൾ അവരിലെ മരണനിരക്ക് കുറയാൻ കാരണമായതായി ഒരു പഠനത്തിൽ വെളിപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP