Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇക്കുറി വോട്ട് ചെയ്യാൻ വി എസ് എത്തില്ല; തപാൽവോട്ട് നിഷേധിച്ചു; ചട്ടപ്രകാരം തപാൽ വോട്ട് അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർ; 1951 മുതൽ വോട്ട് പാഴാക്കാത്ത വി എസ് വിട്ടുനിൽക്കുന്നത് ആദ്യമായി

ഇക്കുറി വോട്ട് ചെയ്യാൻ വി എസ് എത്തില്ല; തപാൽവോട്ട് നിഷേധിച്ചു; ചട്ടപ്രകാരം തപാൽ വോട്ട് അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർ; 1951 മുതൽ വോട്ട് പാഴാക്കാത്ത വി എസ് വിട്ടുനിൽക്കുന്നത് ആദ്യമായി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി എസ്.അച്യുതാനന്ദൻ ഇക്കുറി വോട്ട് ചെയ്യാൻ എത്തില്ല. അനാരോഗ്യം കാരണം തിരുവനന്തപുരത്തുനിന്നു യാത്ര ചെയ്യാൻ കഴിയാത്തതിനാൽ ദിവസങ്ങൾക്കു മുൻപേ വി എസ് തപാൽ വോട്ടിന് അപേക്ഷിച്ചിരുന്നു.

എന്നാൽ, ചട്ടമനുസരിച്ച് തപാൽ വോട്ട് അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് വോട്ട് ചെയ്യേണ്ടന്ന് തീരുമാനിച്ചത്. ഇത്രയും ദൂരം യാത്ര ചെയ്യുന്നതിനു ഡോക്ടർമാരുടെ വിലക്കുണ്ട്. വോട്ട് ചെയ്യാൻ കഴിയാത്തതിൽ വി എസ് അസ്വസ്ഥനാണെന്നും മകൻ അരുൺകുമാർ പറഞ്ഞു. എല്ലാ തിരഞ്ഞെടുപ്പിലും പറവൂർ ഗവ. എച്ച്എസ്എസിലെ പോളിങ് ബൂത്തിൽ വിഎസും കുടുംബവും വോട്ട് ചെയ്യാനെത്തുന്നതു വലിയ വാർത്താദൃശ്യമായിരുന്നു.

കോവിഡ് ബാധിതർ, കോവിഡുമായി ബന്ധപ്പെട്ടു ക്വാറന്റീനിൽ കഴിയുന്നവർ, തിരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവർക്കു മാത്രമാണു തപാൽ വോട്ട് അനുവദിക്കുന്നത്. തപാൽ വോട്ട് അനുവദിക്കാൻ സാങ്കേതിക തടസ്സമുള്ളതിനാൽ ഖേദിക്കുന്നെന്ന് ഉദ്യോഗസ്ഥർ വിഎസിന്റെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്.

1951ലെ ആദ്യ പാർലമെന്റ് തിരഞ്ഞെടുപ്പു മുതൽ എല്ലാ തിരഞ്ഞെടുപ്പിലും വി എസ് വോട്ട് ചെയ്തിട്ടുണ്ടെന്ന് അരുൺകുമാർ പറഞ്ഞു. പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡിലാണു വിഎസിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട്. ഈ തിരഞ്ഞെടുപ്പിൽ പോളിങ് ബൂത്ത് മാറി. പറവൂർ സാന്ത്വനം ബഡ്സ് സ്‌കൂളിലാണു ബൂത്ത്. അരുൺകുമാറും ഭാര്യയും ഇന്നു വോട്ട് ചെയ്യാനെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP