Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർഷകർക്ക് നേരെ പൊലീസ് നടത്തിയ അതിക്രമങ്ങളുടെ ദൃശ്യങ്ങൾ പുറംലോകത്തെത്തിച്ചു; ഫോട്ടോ ജേർണലിസ്റ്റിനെ ആക്രമിക്കാനെത്തിയത് 'ഭാരത് സർക്കാർ' ബോർഡ് വെച്ച വാഹനത്തിൽ; കേസെടുക്കാതെ പൊലീസും

കർഷകർക്ക് നേരെ പൊലീസ് നടത്തിയ അതിക്രമങ്ങളുടെ ദൃശ്യങ്ങൾ പുറംലോകത്തെത്തിച്ചു; ഫോട്ടോ ജേർണലിസ്റ്റിനെ ആക്രമിക്കാനെത്തിയത് 'ഭാരത് സർക്കാർ' ബോർഡ് വെച്ച വാഹനത്തിൽ; കേസെടുക്കാതെ പൊലീസും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കർഷക സമരത്തിന് നേരേ നടന്ന പൊലീസ് അതിക്രമങ്ങളുടെ ചിത്രങ്ങൾ പകർത്തിയ ഫോട്ടോ ജേർണലിസ്റ്റിന് നേരേ ആക്രമണം. പി.ടി.ഐ ഫോട്ടോജേർണലിസ്റ്റും ഡൽഹി സ്വദേശിയുമായ രവി ചൗധരിക്കാണ് മർദനമേറ്റത്. കർഷകർക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തിന്റെ അടയാളമായി മാറിയ, വയോധികനായ കർഷകനെ പാരാമിലിറ്ററി ഉദ്യോഗസ്ഥൻ മർദിക്കുന്ന ആ ദൃശ്യം പകർത്തിയ ഫോട്ടോഗ്രാഫറാണ് രവി ചൗധരി.

കേന്ദ്ര സർക്കാർ മുദ്രയുള്ള ബൊലേറോ ജീപ്പിലെത്തിയ സംഘം തന്നെ അക്രമിച്ചതായി ഇദ്ദേഹം ട്വീറ്റ് ചെയ്തു. അക്രമികൾ സഞ്ചരിച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ സഹിതം പരാതി നൽകിയിട്ടും ഉത്തർപ്രദേശിലെ മുറാദ് നഗർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്ന് രവി ചൗധരി ട്വീറ്റ് ചെയ്തു.

'ബൈക്കിൽ പോവുകയായിരുന്ന എന്നെ ഗംഗ കനാൽ റോഡിൽ വെച്ച് അഞ്ചാറു പേർ അക്രമിച്ചു. UP 14 DN 9545 എന്ന നമ്പറിലുള്ള ബൊലേറോ കാറിൽ 'ഭാരത് സർക്കാർ' എന്നെഴുതിയിരുന്നു. മുറാദ്‌നഗർ പൊലീസ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചു. ഇനിയെന്ത് ചെയ്യണം?' -രവി ചൗധരി ട്വീറ്റ് ചെയ്തു.

ഡൽഹി അതിർത്തിയിൽ സമാധാനപരമായി സമരം ചെയ്യുന്ന പഞ്ചാബിൽ നിന്നുള്ള വൃദ്ധകർഷകനെ പാരാമിലിറ്ററി ഉദ്യോഗസ്ഥൻ ലാത്തി കൊണ്ട് നേരിടുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നവംബർ അവസാനവാരത്തിൽ രവി ചൗധരി പകർത്തിയ ചിത്രം അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചു. കർഷകരെ കേന്ദ്രസർക്കാർ ഉരുക്കുമുഷ്ടി കൊണ്ടാണ് നേരിടുന്നതെന്ന് പ്രതിപക്ഷകക്ഷികൾ വിമർശിക്കുകയും ചെയ്തു.

ഫോട്ടോയിലുള്ള പാരാമിലിറ്ററി ഉദ്യോഗസ്ഥൻ കർഷകനെ മർദിച്ചിട്ടില്ലെന്ന് സ്ഥാപിക്കാനായി ബിജെപി ഐ.ടി സെൽ തലവൻ അമിത് മാളവ്യ വ്യാജ വിഡിയോ പ്രചരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് വ്യാജമാണെന്ന് ട്വിറ്റർ വ്യക്തമാക്കി. വിഡിയോയിൽ നിന്ന് തനിക്ക് ആവശ്യമുള്ള ഭാഗം മാത്രം എടുക്കുകയാണ് മാളവ്യ ചെയ്തതെന്നും പൊലീസ് മർദനത്തിൽ തനിക്ക് പരിക്കേറ്റതായി വൃദ്ധൻ വ്യക്തമാക്കിയതായും ബൂംലൈവിനെ ഉദ്ധരിച്ച് ട്വിറ്റർ വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP