Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തച്ചങ്കരിയുടെ സർജിക്കൽ സ്ട്രൈക്ക് ഫലം കണ്ടു തുടങ്ങി; കെഎഫ്സി വായ്‌പ്പ തിരിച്ചടക്കാത്തവരുടെ വിവരങ്ങൾ സിബിലിൽ കയറ്റാൻ തുടങ്ങിയതോടെ തിരിച്ചടവിൽ വർദ്ധന; നിർമ്മാതാക്കളുടെ വായ്‌പ്പാ കുടിശ്ശികയുടെ ലിസ്റ്റ് പുറത്തുവിട്ടതും നിർണായകമായി; കേരള ഫിനാൻഷ്യൽ കോർപറേഷനെ തച്ചങ്കരി നേർവഴിക്ക് നയിക്കുമ്പോൾ

തച്ചങ്കരിയുടെ സർജിക്കൽ സ്ട്രൈക്ക് ഫലം കണ്ടു തുടങ്ങി; കെഎഫ്സി വായ്‌പ്പ തിരിച്ചടക്കാത്തവരുടെ വിവരങ്ങൾ സിബിലിൽ കയറ്റാൻ തുടങ്ങിയതോടെ തിരിച്ചടവിൽ വർദ്ധന; നിർമ്മാതാക്കളുടെ വായ്‌പ്പാ കുടിശ്ശികയുടെ ലിസ്റ്റ് പുറത്തുവിട്ടതും നിർണായകമായി; കേരള ഫിനാൻഷ്യൽ കോർപറേഷനെ തച്ചങ്കരി നേർവഴിക്ക് നയിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാർക്ക് തോന്നിയതു പോലെ വായ്‌പ്പ നൽകിയിരുന്ന പ്രസ്ഥാനമെന്ന ചീത്തപ്പേരായിരുന്നു കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ എന്ന സർക്കാർ സ്ഥാപനത്തിന് കുറച്ചു കാലം മുമ്പുണ്ടായിരുന്ന പൊതുജന ഇമേജ്. എന്നാൽ, കെഎസ്ആർടിസിയെ നേർവഴിക്കു നയിക്കാൻ പ്രയത്ന്നിച്ച ടോമിൻ തച്ചങ്കരി ഈ സ്ഥാപനത്തിന്റെ എംഡി സ്ഥാനത്തേക്ക് എത്തിയതോടെ ഇതുവരെ മൂടിവെക്കപ്പെട്ട പല കള്ളത്തരങ്ങളും പുറത്തുവന്നു. കൂടാതെ സ്ഥാപനത്തിലെ വായ്‌പ്പകൾ അർഹതപ്പെട്ടവരിലേക്ക് എത്താനുള്ള പരിശ്രമങ്ങളും അദ്ദേഹം നടത്തി. ഈ പരിശ്രമങ്ങൾ ഇപ്പോൾ വിജയിച്ചു വരികയാണ്. ഏറ്റവും ഒഠുവിൽ അദ്ദേഹം കൈക്കൊണ്ട തീരുമാനവും വിജയത്തിലേക്ക് നീങ്ങുകയാണ്.

കെഎഫ്‌സിയിൽ നിന്നും വായ്‌പ്പ എടുത്ത ശേഷം തിരിച്ചടക്കാതെ മുങ്ങി നടന്നവരുടെ പേരു വിവരങ്ങൾ പുറത്തുവിടുകയാണ് തച്ചങ്കരി അടുത്തിടെ ചെയ്തത്. ഈ പരിശ്രമത്തിന് ഒരു പരിധിവരെ ഫലം കാണുകയും ചെയ്തു. പണം തിരിച്ചടക്കാത്തവരുടെ വിവരങ്ങൾ സിബിലിൽ കയറ്റാൻ തുടങ്ങിയതോടെ സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർ്പറേഷന്റെ വായ്പ തിരിച്ചടവിൽ വർധനവും ഉണ്ടായിരിക്കയാണ്. ഏകദേശം 18,500 പേരുടെ വിവരങ്ങൾ സിബിലിൽ ഇതുവരെ അപ്ലോഡ് ചെയ്തു കഴിഞ്ഞു. ഇനി ഏകദേശം ആയിരം പേരുടെ വിവരങ്ങൾ കുടി അപ്ലോഡ് ചെയ്യാനുണ്ടെന്ന് ടോമിൻ തച്ചങ്കരി അറിയിച്ചു.

സിബിൽ അപ്‌ഡേറ്റ് ചെയ്യാനായി കെവൈസി ഒന്നും തന്നെ ലഭ്യമല്ലാത്ത പഴയ കേസുകളാണ് ഇനി ബാക്കി ഉള്ളത്. അതായത് അവരുടെ പാൻ കാർഡ്, ആധാർ കാർഡ്, പാസ്‌പോർട്ട്, റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടേഴ്‌സ് ഐഡി ഒന്നും തന്നെ ഫയലിൽ ലഭ്യമല്ലാത്ത കേസുകളാണവ. ഇത്തരം കേസുകളിൽ വിവരങ്ങൾ ശേഖരിക്കുന്നതിനു കസ്റ്റമർ വെരിഫിക്കേഷൻ ഏജന്റുകളെ ഏൽപ്പിച്ചിട്ടുണ്ട്.

വായ്പ എടുത്തിട്ട് തിരിച്ചടക്കാതിരിക്കുക, വായ്പകൾ പുനർക്രമീകരിക്കുക, ഒറ്റത്തവണ വഴി തീർപ്പാക്കുക, എഴുതിത്ത്ത്തള്ളുക, തുടങ്ങിയ സാഹചര്യങ്ങളിലാണ് സിബിൽ സ്‌കോർ മോശമാകുന്നത്. സിബിൽ മോശമായാൽ ഒരു ബാങ്കിൽ നിന്നും വായ്പകൾ കിട്ടില്ല. മുമ്പ് ഒറ്റത്തവണ തീർപ്പാക്കലിലൂടെ വായ്പാ തിരിച്ചടച്ചവരും അവരുടെ സിവിൽ സ്‌കോർ മോശമാകുന്നതിനാൽ ഇപ്പോൾ പണം തിരിച്ചടയ്ക്കാൻ തയ്യാറായി വന്നിട്ടുണ്ടെന്നു കെഫ്സി സിഎംഡി ടോമിൻ ജെ തച്ചങ്കരി അറിയിച്ചു.

സിബിൽ പരാതികൾ പരിശോദിക്കുന്നതിന് പ്രത്യേകം സംവിധാനവും കെഎഫ്സി ആരംഭിച്ചിട്ടുണ്ട്. കെഎഫ്സിയുടെ ഈ വർഷത്തെ വായ്പതിരിച്ചടവ് ഇതുവരെ 1241 കോടി രൂപ യായി. കഴിഞ്ഞ വർഷം ഈ കാലയളവിൽ 710 കോടിയായിരുന്നു. ഈ വർഷം ഇതുവരെ 2262 കോടി രൂപ വായ്പയായി അനുവദിച്ചു. കഴിഞ്ഞ വർഷം ഈ കാലയളവിൽ 395 കോടിയായിരുന്നു. വായ്പവിതരണത്തിലും വൻ വർധന ഉണ്ടാക്കാൻ കഴിഞ്ഞെന്നും സിഎംഡി അറിയിച്ചു.

ഈ വർഷം ഇതുവരെ 2389 കോടി രൂപ വായ്പയായി വിതരണം ചെയ്തു . കഴിഞ്ഞ വർഷം ഈ കാലയളവിൽ 521 കോടിയായിരുന്നു. ഒരു ലക്ഷം വരെ ഈ ട് ഇല്ലാതെ വായ്പ നൽകുന്ന സംരംഭക പദ്ധതിയിൽ, ഇതു വരെ 8000 അപേക്ഷകൾ കിട്ടിയിട്ടുണ്ട്. ഇതിന്റെ പരിശോധനകൾ നടന്നു വരുക യാണ്. ഇലക്ട്രിക് വാഹനങ്ങളുടെ വായ്പകൾക്കും വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നു കെഫ്സി അറിയിച്ചു.

നേരത്തെ വായ്പയെടുത്തതിന് ശേഷം തിരിച്ചടയ്ക്കാത്ത ചലച്ചിത്രനിർമ്മാതാക്കളുടെ വിവരങ്ങൾ കെഎഫ്‌സി പുറത്തുവിട്ടിരുന്നു. വായ്പയെടുത്ത 19 പേരിൽ പതിനേഴ് പേരും തുക തിരിച്ചടച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. പുലിമുരുകൻ സിനിമയുടെ നിർമ്മാതാവും പട്ടികയിൽ ഉള്ഞപ്പെട്ട വിവരവും പുറത്തുവന്നിരുന്നു. 200 കോടി ബോക്സോഫീസ് കളക്ഷൻ നേടിയ ചിത്രത്തിന്റെ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടവും വായ്പയായി എടുത്ത തുക തിരിച്ചടയ്ക്കുന്നതിൽ കുടിശ്ശിക വരുത്തിയത് വലിയ വാർത്തയാകുകയും ചെയ്തു.

കേരള ഫിലിം പ്രൊഡ്യൂസേർസ് അസോസിയേഷന്റെ ആവശ്യപ്രകാരം നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കെ.എഫ്.സി എം.ഡി ടോമിൻ തച്ചങ്കരി ഈ വിവരങ്ങളടങ്ങിയ പട്ടിക ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. തിരിച്ചടയ്ക്കാത്ത സാഹചര്യത്തിൽ നിർമ്മാണത്തിനായി വായ്പകൾ ഇനി കൊടുക്കേണ്ടതില്ലെന്നാണ് എം.ഡി അറിയിച്ചത്.

അതിനിടെ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി 2,000 പേർക്ക് കെ.എഫ്.സി വായ്‌പ്പ കൊടുക്കാൻ ഒരുങ്ങുകയാണ്. ഒരുലക്ഷം രൂപവരെ ഈടുരഹിത വായ്പ നൽകും. അപേക്ഷകർ സമർപ്പിക്കുന്ന രേഖകൾ പരിഗണിച്ചും മറ്റു പരിശോധനകൾ ഇല്ലാതെയുമാണ് വായ്പ നൽകുക. ബിസിനസ് രംഗത്തേക്ക് വരുന്ന തുടക്കക്കാർക്ക്, പ്രത്യേകിച്ച് ചെറുകിട സംരംഭകർക്ക് മൂലധനം സ്വരൂപിക്കുന്നത് ദുഷ്‌കരമായ പശ്ചാത്തലത്തിലാണ് ഉദാരവ്യവസ്ഥയിൽ വായ്പ ലഭ്യമാക്കുന്നത്. മൂന്നുവർഷമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി. ഗൂഗിൾ പേ ഉൾപ്പെടെയുള്ള നൂതന മാർഗങ്ങളിലൂടെ ആഴ്ചതോറും തിരിച്ചടവ് നടത്താം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP