Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗോൾ പോസ്റ്റും ബാറും ഇല്ലായിരുന്നെങ്കിൽ! ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് തലകുനിക്കാം; പിഴവുകളും മണ്ടത്തരങ്ങളും ചേർന്ന് പോസ്റ്റിൽ കയറ്റിയത് മൂന്നുഗോളുകൾ; ആശ്വാസ ഗോൾ നേടിയപ്പോഴേക്കും ആദ്യ ജയവുമായി എഫ്‌സി ഗോവ

ഗോൾ പോസ്റ്റും ബാറും ഇല്ലായിരുന്നെങ്കിൽ! ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് തലകുനിക്കാം; പിഴവുകളും മണ്ടത്തരങ്ങളും ചേർന്ന് പോസ്റ്റിൽ കയറ്റിയത് മൂന്നുഗോളുകൾ; ആശ്വാസ ഗോൾ നേടിയപ്പോഴേക്കും ആദ്യ  ജയവുമായി എഫ്‌സി ഗോവ

മറുനാടൻ ഡെസ്‌ക്‌

 ഗോവ: ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും പരാജയം. ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ എഫ്‌സി ഗോവ ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്. സീസണിൽ ഗോവയുടെ ആദ്യവിജയമാണിത്. 30 ാം മിനിറ്റിലും 90 ാം മിനിറ്റിലും ഇഗോർ അംഗുലോയും 52 ാം മിനിറ്റിൽ ഓർടിസ് മെൻഡോസയും നേടിയ ഗോളുകളാണ് സീസണിലെ ആദ്യ ജയത്തിലേക്ക് എഫ്‌സി ഗോവയെ നയിച്ചത്. ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി 90 ാം മിനിറ്റിൽ വിൻസെന്റ് ഗോമസ് ആശ്വാസ ഗോൾ നേടി.

എഫ്‌സി ഗോവ ഹെഡ് കോച്ച് ഫെർണാണ്ടോ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി കളിച്ച ടീമിൽ നിന്ന് രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ഇന്ന് കളിക്കിറക്കിയത്. ജെയിംസ് ഡോണാചിയെയും. അലക്‌സാണ്ടർ ജെസുരാജിനെയും ടീമിൽ ഉൾപ്പെടുത്തി. നിഷു കുമാർ, ഗോമസ്, നൊങ്ഡംബ നോറെ എന്നിവർ ബ്ലാസ്‌റ്റേഴ്‌സിലേക്കും മടങ്ങി എത്തി.

ആദ്യ പത്താം മിനിറ്റിൽ തന്നെ മെൻഡോസുടെ ബോക്‌സിന് പുറത്തു നിന്നുള്ള ഷോട്ട് ഗോളാകാതിരുന്നത് കേരളത്തിന്റെ ഭാഗ്യം. അത് ക്രോസ് ബാറിൽ തട്ടി പുറത്തുപോയി. ഏഴ് മിനിറ്റ് കഴിഞ്ഞ് വീണ്ടും ഒരവസരം കൂടി. ഗോവയുടെ മറ്റൊരു ഷോട്ട് ആൽബിനോ ഗോമസിനെ മറികടന്നുപോയെങ്കിലും പോസ്റ്റിൽ തട്ടി ഗോളാകാതെപോയി.

എന്നാൽ ഹാഫ്‌ടൈം ആയപ്പോൾ തനിക്ക് നഷ്ടപ്പെട്ട അവസരത്തിന് അംഗുലോ പ്രായശ്ചിത്തം ചെയ്തു. മൈതാന മധ്യത്തിൽനിന്നും സേവ്യർ ഗാമയുടെ തലയിൽമിന്നിയ മുന്നേറ്റമാണ് ഗോളായി മാറിയത്. സേവ്യർ ബോക്‌സിലേക്ക് ഉയർത്തി നൽകിയ പന്ത് ഇഗോർ അംഗുലോ മുന്നിലേക്ക് കയറിവന്ന ഗോളിയുടെ തലയ്ക്കു മുകളിലൂടെ ചിപ്പ് ചെയ്ത് ഗോളാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോവ രണ്ടാം ഗോളും സ്വന്തമാക്കി. ജോർജെ മെൻഡോസ മൈതാനത്തിന്റെ നടുക്ക് നിന്നും പന്തുമായി മുന്നേറി ബോക്‌സിനു തൊട്ടുമുന്നിൽ ബ്രാൻഡൻ ഫെർണാണ്ടിസിനു കൈമാറി. ബ്രാൻഡൻ പന്ത് ബോക്‌സിനുള്ളിൽ മെൻഡോസയ്ക്കു തന്നെ തിരിച്ചനൽകി. ക്ലോസ് മാർക് ചെയ്ത കോസ്റ്റ നമോയ്‌നേസുവിന്റെ കാലിനിടയിലൂടെ മെൻഡോസയുടെ ഷോട്ട്. ബ്ലാസ്റ്റേഴ്‌സ് ഗോളി ആൽബിനോയെ മറികടന്ന് പന്ത് വലയിൽ തുളച്ചുകയറി.

ഗോളിനായി ദാഹിച്ച് നടന്ന ബ്ലാസ്‌റ്റേഴ്‌സ് 67 ാം മിനിറ്റിൽ ഗോളിന് തൊട്ടടുത്തെത്തി. കിബു വികുനയുടെ ടം ചില സന്ദർഭങ്ങളിൽ ഗോവയ്ക്ക് ഭീഷണിയായെങ്കിലും ജയദാഹം അകലെയായിരുന്നു. ഒടുവിൽ ഗോൾ വലയിൽ കുലുക്കിയപ്പോഴാകട്ടെ എഫ്‌സിഗോവയ്ക്ക് അനുകൂലമായി കളി മാറിയിരുന്നു. അവസാന നിമിഷം വിൻസെന്റ് ഗോമസ് നേടിയ ഹെഡർ ഗോൾ .ഇഞ്ചുറി ടൈമിൽ ആൽബിനോയ്ക്ക് പറ്റിയ അബദ്ധം ഗോവയുടെ മൂന്നാം ഗോളായി മാറി. ബാക് പാസ് ലഭിച്ച ആൽബിനോ പന്ത് കൈകളിൽ എടുത്ത് നിലത്തിട്ട പന്ത് തൊട്ടടുത്ത് നിന്നിരുന്ന അംഗുലോയുടെ അടുത്ത്. ഒഴിഞ്ഞ പോസ്റ്റിലേക്ക് അംഗുലോ പന്തടിച്ചതോടെ മൂന്നാം ഗോൾ ഗോവയ്ക്ക്. കേരള ബ്ലാസ്‌റ്റേഴ്‌സ് നായകൻ കോസ്റ്റ മൊയ്‌നെസു ഇഞ്ചുറി സമയത്ത് രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ട് പുറത്തുപോവുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP