Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിന് വീണ്ടും ഭീതി; ആപൂർവ്വ മലേറിയ രോഗാണുവിന്റെ സാന്നിദ്ധ്യം കേരളത്തിൽ കണ്ടെത്തി;രോഗം സ്ഥീരീകരിച്ചത് സൈനികന്; പ്ലാസ്‌മോദിയം ഒവാലിയെ കണ്ടെത്തിയത് കോഴിക്കോട്

കേരളത്തിന് വീണ്ടും ഭീതി; ആപൂർവ്വ മലേറിയ രോഗാണുവിന്റെ സാന്നിദ്ധ്യം കേരളത്തിൽ കണ്ടെത്തി;രോഗം സ്ഥീരീകരിച്ചത് സൈനികന്; പ്ലാസ്‌മോദിയം ഒവാലിയെ കണ്ടെത്തിയത് കോഴിക്കോട്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : കോവിഡ് ഭീതി ഒഴിയുന്ന കേരളത്തിന് ഭീഷണിയായി അപൂർവ്വ വൈറസിന്റെ സാന്നിദ്ധ്യം. അപൂർവ മലേറിയ രോഗാണുവായ 'പ്ലാസ്മോദിയം ഒവാലി'യെയാണ് കണ്ടെത്തിയത്. നിപയെ പ്രതിരോധിച്ച കേരളത്തിന് ഇത് പുതിയ വെല്ലുവിളിയാകുകയാണ്. ആഫ്രിക്കൻ രാജ്യങ്ങളിലാണ് പൊതുവെ പ്ലാസ്മോദിയം ഒവാലി രോഗാണുക്കളെ കാണാറുള്ളത്.

പനി ബാധിച്ചു കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിയ സൈനികന്റെ രക്തസാംപിളിൽ നിന്നാണു രോഗാണുവിനെ തിരിച്ചറിഞ്ഞത്. യുഎൻ ദൗത്യത്തിന്റെ ഭാഗമായി സുഡാൻ സന്ദർശിച്ചപ്പോഴാണു രോഗബാധയുണ്ടായതെന്നു കരുതുന്നു. ബീച്ച് ജനറൽ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനും 7 ജില്ലകളിലെ മലേറിയ ലാബ് ചുമതലക്കാരനുമായ വെള്ളിപറമ്പ് സ്വദേശി എം വി സജീവാണ് രോഗാണുവിനെ തിരിച്ചറിഞ്ഞത്.

മലേറിയയാണെന്ന സംശയത്തിൽ കണ്ണൂർ ആശുപത്രിയിൽ ആദ്യഘട്ട പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. തുടർന്നാണു രക്തസാംപിൾ കോഴിക്കോട് ജില്ലാ ആശുപത്രിയിലേക്ക് അയച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് വൈറസിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. കേരളത്തിൽ സാധാരണ കണ്ടുവരുന്ന മലേറിയ രോഗാണുക്കൾ പ്ലാസ്മോദിയം വൈവാക്സ്, പ്ലാസ്മോദിയം ഫാൽസിപാരം എന്നിവയാണ്.വർഷങ്ങൾക്കു മുൻപ് ചെങ്ങന്നൂരിൽ പ്ലാസ്മോദിയം ഒവാലി കണ്ടെത്തിയിരുന്നു.

നേരത്തേ തിരിച്ചറിഞ്ഞതിനാൽ രോഗവ്യാപന ഭീതി ഒഴിവാക്കാനായതായി ലാബ് ടെക്നീഷ്യൻ സജിവ് പറഞ്ഞു. ആതുകൊണ്ട് തന്നെ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ലോകാരോഗ്യ സംഘടനയുടെ സംസ്ഥാന ഫാക്കൽറ്റിയുമാണ് സജീവ്. കണ്ണൂർ ജില്ലാ ആശുപത്രിയിലെ പരിശോധനയിൽ ജില്ലാ ടി.ഒ.ടി. ആയ ടി.വി. അനിരുദ്ധനാണ് പ്ലാസ്മോദിയം ഒവേൽ എന്ന വ്യത്യസ്ത മലമ്പനിരോഗാണുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ലോകാരോഗ്യസംഘടനയുടെ മലേറിയ പരിശീലകനും സംസ്ഥാന ടി.ഒ.ടി.യും ആയ എം വി സജീവ് വിശദപരിശോധനയിലൂടെ ഇത് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പിനെ അറിയിക്കുകയായിരുന്നു.

ആഫ്രിക്കൻ രാജ്യമായ സുഡാനിൽ യു.എൻ. ദൗത്യവുമായി ജോലിക്കുപോയ പട്ടാളക്കാരൻ പനിബാധിച്ച് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയിരുന്നു. മലമ്പനിയുടെ ലക്ഷണങ്ങൾകണ്ട് രക്തപരിശോധന നടത്തിയപ്പോഴാണ് പ്ലാസ്മോദിയം ഒവേൽ കണ്ടെത്തിയത്. ഏകകോശജീവിയായ പ്രോട്ടോസോവയാണ് മലമ്പനി രോഗാണു. ഇവ അഞ്ചുതരത്തിലാണ് സാധാരണ. പ്ലാസ്മോദിയം വൈവാക്‌സ്, പ്ലാസ്മോദിയം ഫാൽസിപാരം, പ്ലാസ്മോദിയം മലേറിയ, പ്ലാസ്മോദിയം നോലസി, പ്ലാസ്മോദിയം ഒവേൽ എന്നിവയാണ് വ്യത്യസ്തമായ രോഗാണുക്കൾ. പ്ലാസ്മോദിയം വൈവാക്‌സ്, പ്ലാസ്മോദിയം ഫാൽസിപാരം എന്നിവ കേരളത്തിൽ സാധാരണമാണ്.

അനോഫലീസ് കൊതുകുവഴി പടരുന്ന മലേറിയയുടെ സാധാരണ രോഗലക്ഷണങ്ങൾതന്നെയാണ് പ്ലാസ്മോദിയം ഒവേൽ ബാധിച്ചാലും ഉണ്ടാവുക. ചികിത്സയും ഒന്നുതന്നെയാണ്. ആഫ്രിക്കയെ വലച്ച ഈ രോഗാണു കേരളത്തിലും എത്തുന്നത് ഇതാദ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP