Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോവിഡ് ഭീതിയാൽ നവവധുവിനോട് ശാരീരിക അകലം പാലിച്ചു; തന്റെ ഭർത്താവിന് ലൈം​ഗിക ശേഷി ഇല്ലെന്ന് കരുതി വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് യുവതി; ലൈം​ഗികാരോ​ഗ്യത്തിന് ഒരു കുറവുമില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി യുവാവും

കോവിഡ് ഭീതിയാൽ നവവധുവിനോട് ശാരീരിക അകലം പാലിച്ചു; തന്റെ ഭർത്താവിന് ലൈം​ഗിക ശേഷി ഇല്ലെന്ന് കരുതി വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് യുവതി; ലൈം​ഗികാരോ​ഗ്യത്തിന് ഒരു കുറവുമില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി യുവാവും

മറുനാടൻ ഡെസ്‌ക്‌

ഭോപാൽ: കോവിഡ് ഭീതിയാൽ ഭാര്യയോട് ശാരീരിക അകലം പാലിച്ചതോടെ യുവാവിന്റെ ലൈം​ഗിക ക്ഷമത പരിശോധിക്കണമെന്ന ആവശ്യവുമായി യുവതി. ഭോപ്പാൽ സ്വദേശിയായ യുവതിയാണ് ഭർത്താവ് തന്നോട് അടുത്ത് ഇടപഴകാത്തത് ലൈം​ഗിക ശേഷിക്കുറവ് കൊണ്ടാണെന്ന് ആരോപിച്ച് വിവാഹ മോചനം ആവശ്യപ്പെട്ടത്. വൻ തുക നഷ്ടപരിഹാരം നൽകണമെന്നും യുവതി ആവശ്യപ്പെട്ടു. ഒടുവിൽ തനിക്ക് ലൈം​ഗിക ശേഷിക്ക് ഒരു കുറവുമില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയതോടെയാണ് യുവതി ഭർത്താവിനൊപ്പം പോയത്.

ജൂൺ 29 നാണ് ഇരുവരും വിവാഹിതരായത്. എന്നാൽ, കോവിഡ് മാനദണ്ഡം പ്രകാരം സാമൂഹിക അകലം പാലിച്ചതോടെ ഇയാളുടെ ഭാര്യ ഉപേക്ഷിച്ചുപോകുകയായിരുന്നു. ഡിസംബർ രണ്ടിനാണ് യുവതി വിവാഹ മോചനം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചത്. കോടതിയിൽ പരാതി നൽകിയ യുവതിയുടെ പ്രധാന ആവശ്യം ഭർത്താവിന്റെ ലൈംഗികക്ഷമത പരിശോധിക്കണമെന്നതായിരുന്നു. ഭർത്താവിന് ബലഹീനതയുള്ളതിനാലാണ് തന്നിൽനിന്ന് അകലം പാലിക്കുന്നതെന്നും യുവതി ഹർജിയിൽ ആരോപിച്ചു. യുവാവിൽനിന്നുള്ള ബന്ധം വേർപെടുത്തണമെന്നും നഷ്ടപരിഹാരമായി വൻതുക യുവതി ആവശ്യപ്പെടുകയും ചെയ്തു.

തന്നോട് സംസാരിക്കുമ്പോഴും ഭർത്താവ് ശാരീരിക അകലം പാലിക്കാറുണ്ടെന്ന് ഭാര്യ അധികാരികളോട് പരാതിപ്പെട്ടിരുന്നു. ഭർത്താവുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാൻ കഴിയാത്തതിനാലാണ് താൻ സ്വന്തം വീട്ടിലേക്കു പോയതെന്നും അവർ പറഞ്ഞു.

കേസ് ലീഗൽ സർവീസസ് അഥോറിറ്റിയിൽ എത്തിയതോടെയാണ് യുവാവ് അകലം പാലിച്ചതിനുപിന്നിലെ കാരണം പുറത്തുവന്നത്. അഥോറിറ്റി കൗൺസിലർമാർ യുവാവുമായി സംസാരിച്ചപ്പോഴാണ് കോവിഡ് -19 നെക്കുറിച്ചുള്ള ഭയം കാരണം താൻ ഭാര്യയിൽനിന്നുപോലും സാമൂഹിക അകലം പാലിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് ലൈംഗികക്ഷമത വിജയകരമായി പരിശോധിച്ച സർട്ടിഫിക്കറ്റ് യുവാവ് ലീഗൽ സർവീസസ് അഥോറിറ്റി മുമ്പാകെ സമർപ്പിച്ചു.

വിഷയത്തെക്കുറിച്ച് ആഴത്തിൽ മനസിലാക്കിയ ശേഷം, കൗൺസിലർമാർ ഭർത്താവിന്റെ വൈദ്യപരിശോധനയ്ക്ക് ഉപദേശിക്കുകയും പിന്നീട് യുവതിയെയും മാതാപിതാക്കളെയും കൗൺസിലിങ് നൽകുകയും ചെയ്തു, അതിനുശേഷമാണ് യുവതി ഭർത്താവിനൊപ്പം പോകാൻ തയ്യാറായത്.

കോവിഡ് -19 അണുബാധയെക്കുറിച്ച് യുവാവിന് അമിത ഭയം ഉണ്ടായതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായത്. വിവാഹശേഷം ഭാര്യയുടെ ചില കുടുംബാംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ യുവാവിന ഭാര്യയുടെ ശക്തമായ പ്രതിരോധശേഷി രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് തടയുന്നുവെന്നും ഭയപ്പെടുന്നതായി കൗൺസിലർമാർ പറഞ്ഞു. വിവാഹശേഷം ഭാര്യയുടെ കുടുംബം വൈറസിന് പോസിറ്റീവ് പരീക്ഷിച്ചതായി അദ്ദേഹം ഉപദേശകരോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP